Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ചെക്കന്‍ കട്ടകലിപ്പില്‍, ബുംറയുമായി വാക്കേറ്റം; മറുപടി കിടിലന്‍! ആളറിഞ്ഞ് കളിക്കൂ

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. നിലവില്‍ 2-1ന് ഓസ്‌ട്രേലിയ പരമ്പരയില്‍ മുന്നിലാണ്. കപ്പ് കൈവിടാതിരിക്കാന്‍ ഇന്ത്യക്ക് അഞ്ചാം ടെസ്റ്റില്‍ ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാവില്ല. രോഹിത് ശര്‍മയെ പുറത്തിരുത്തി ജസ്പ്രീത് ബുംറയെ നായകനാക്കിയാണ് ഇന്ത്യ സിഡ്‌നിയില്‍ ഇറങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 185 റണ്‍സില്‍ പുറത്തായി. മറുപടിക്കിറങ്ങിയ ഓസീസ് ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയിലാണ്.

ആദ്യ ദിനം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നാടകീയ സംഭവങ്ങളാണ് മൈതാനത്ത് കണ്ടത്. അവസാന ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുംറ ഓസീസ് ഓപ്പണറായ സാം കോണ്‍സ്റ്റസുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയി. 19കാരനായ കോണ്‍സ്റ്റസും ബുംറയും തമ്മിലുള്ള പോരാട്ടം ഇപ്പോള്‍ ഏറ്റവും ആവേശകരമായിത്തന്നെ മാറിയിരിക്കുകയാണ്. രണ്ടാം ദിനം എന്ത് സംഭവിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

ബുംറയോട് ചൂടായി കോണ്‍സ്റ്റാസ്

ആദ്യ ദിനം വിക്കറ്റ് പോവാതെ അവസാനിപ്പിക്കാനാണ് ഓസ്‌ട്രേലിയ ശ്രമിച്ചത്. എന്നാല്‍ ഓസീസിന്റെ ഒരു വിക്കറ്റെങ്കിലും വീഴ്ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. മൂന്ന് ഓവറാണ് ഓസ്‌ട്രേലിയ ബാറ്റ് ചെയ്തത്. ബുംറയുടെ ആദ്യ പന്ത് തന്നെ ക്രീസില്‍ നിന്ന് കയറി ബൗണ്ടറി പായിച്ച് കോണ്‍സ്റ്റസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ബുംറ താളം കണ്ടെത്തി തിരിച്ചുവന്നു. മൂന്നാം ഓവര്‍ എറിയാനെത്തിയപ്പോള്‍ നാടകീയമായ സംഭവം.

ഉസ്മാന്‍ ഖ്വാജ ക്രീസില്‍ നില്‍ക്കാന്‍ വൈകിയത് ബുംറ ചോദ്യം ചെയ്തു. മനപ്പൂര്‍വ്വം സമയം കളഞ്ഞ് ആദ്യ ദിനം അവസാനിപ്പിക്കുകയായിരുന്നു ഖ്വാജയുടെ ശ്രമം. എന്നാല്‍ ബുംറ ഇത് ചോദ്യം ചെയ്തപ്പോള്‍ കോണ്‍സ്റ്റാസ് ഇടക്ക് കയറി ബുംറയോട് സംസാരിക്കുകയായിരുന്നു. ഖ്വാജ ഒന്നും പറയാതെ ഇരുന്നിട്ടും കോണ്‍സ്റ്റാസ് ബുംറയോട് ചൂടായി സംസാരിച്ചു. ഇതോടെ ബുംറയും കോണ്‍സ്റ്റാസിനോട് കയര്‍ത്ത് മുന്നോട്ട് കയറി വന്നു.

ഈ സമയത്ത് അംപയര്‍ കൃത്യമായി ഇടപെട്ടാണ് പ്രശ്‌നം വഷളാകാതെ നോക്കിയത്. ഇല്ലായിരുന്നെങ്കില്‍ വലിയ വാക് പോരാട്ടത്തിലേക്ക് ഇത് നീളുമായിരുന്നു. എന്തായാലും സീനിയര്‍ താരമാണെന്ന് പോലും നോക്കാതെയാണ് ബുംറയോട് കോണ്‍സ്റ്റാസ് അനാവശ്യമായി കയര്‍ത്തത്.

jasprit bumrah sam konstas

ഖ്വാജയെ മടക്കി ബുംറയുടെ മറുപടി

ആദ്യ ദിനം അവസാനിപ്പിക്കുന്ന അവസാന പന്തില്‍ ഉസ്മാന്‍ ഖ്വാജയെ പുറത്താക്കിയാണ് ജസ്പ്രീത് ബുംറ കോണ്‍സ്റ്റസിന് മറുപടി നല്‍കിയത്. ഖ്വാജ എഡ്ജായപ്പോള്‍ കെ എല്‍ രാഹുല്‍ സ്ലിപ്പില്‍ കൈയിലൊതുക്കുകയായിരുന്നു. ഇതിന് പിന്നാലെ ബുംറ കോണ്‍സ്റ്റസിന് നേരെയെത്തിയാണ് ഖ്വാജയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഇന്ത്യന്‍ താരങ്ങളെല്ലാം കോണ്‍സ്റ്റസിനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ആഘോഷമാണ് നടത്തിയതെന്ന് പറയാം.

വിരാട് കോലിക്ക് ഇതിനോടകം ഒരു താക്കീത് ലഭിച്ചതിനാല്‍ അതിരുവിട്ട് പോകാതെ ഇത്തവണ ശ്രദ്ധിച്ചു. കോണ്‍സ്റ്റസിന്റെ അരങ്ങേറ്റ മത്സരത്തില്‍ തോളിന് ഇടിച്ച് കോലി പ്രകോപിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഐസിസി താക്കീത് നല്‍കിയത്. ജസ്പ്രീത് ബുംറയുടെ ഒരോവറില്‍ 18 റണ്‍സെടുത്ത കോണ്‍സ്റ്റാസ് രണ്ട് സിക്‌സുകളും പറത്തി ചരിത്ര നേട്ടവും സ്വന്തമാക്കി. ബുംറക്കെതിരേ ഒരു ടെസ്റ്റില്‍ രണ്ട് സിക്‌സര്‍ പറത്തുന്ന ആദ്യ താരമാകാന്‍ കോണ്‍സ്റ്റസിനായി.

ഇതാണ് ബുംറക്ക് കോണ്‍സ്റ്റസിനോട് ശത്രുത തോന്നാനുള്ള കാരണം. എന്തായാലും കോണ്‍സ്റ്റസ്, ബുംറ പോരാട്ടം മത്സരത്തെ ആവേശകരമാക്കുകയാണെന്ന് പറയാം.

ബുംറക്ക് കോണ്‍സ്റ്റസ് മറുപടി നല്‍കുമോ?

ആദ്യ ദിനത്തില്‍ കോണ്‍സ്റ്റസിന്റെ വായടപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. എന്നാല്‍ രണ്ടാം ദിനം കോണ്‍സ്റ്റസ് ഇതിന് മറുപടി നല്‍കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബുംറയെ ബൗണ്ടറിയടിച്ച് തുടങ്ങിയ യുവതാരത്തിന് ഭയമില്ലെന്ന് വ്യക്തം. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരം രണ്ടാം ദിനം ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അതിവേഗം റണ്‍സുയര്‍ത്തി വലിയ ലീഡിലേക്ക് ഓസീസിനെ എത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

Story first published: Friday, January 3, 2025, 14:17 [IST]
Other articles published on Jan 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+