For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: കപില്‍ വീണു, ചരിത്രം കുറിച്ച് ബുംറ!! വമ്പന്‍ റെക്കോര്‍ഡ്, ഇന്ത്യന്‍ പേസര്‍ ഇതാദ്യം

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ വമ്പന്‍ വിക്കറ്റ് വേട്ടയുമായി ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. നാലാം ടെസ്റ്റിന്റെ നാലാംദിനമാണ് ചരിത്രനേട്ടം അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന കപില്‍ ദേവിന്റെ പേരിലുള്ള ഓള്‍ടൈം റെക്കോര്‍ഡാണ് ബുംറ പഴങ്കഥയാക്കിയിരിക്കുന്നത്. രണ്ടു റെക്കോര്‍ഡാണ് അദ്ദേഹം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ തിരുത്തിയത്.

രണ്ടാമിന്നിങ്‌സില്‍ ഓസീസ് ടീം വലിയ ബാറ്റിങ് തകര്‍ച്ച നേരിടവെ നാലു വിക്കറ്റുകള്‍ അദ്ദേഹം ഇതിനകം പോക്കറ്റിലാക്കിക്കഴിഞ്ഞു. 39 ഓവറുകള്‍ കഴിയുമ്പോള്‍ ഓസീസ് ടീം ആറിനു 99 റണ്‍സെന്ന നിലയില്‍ പതറുകയാണ്. ഇതില്‍ നാലു വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കുകയായിരുന്നു. ഇതിനിടെയാണ് ചരിത്രനേട്ടവും ബുംറയെ തേടിയെത്തിയിരിക്കുന്നത്.

JASPRIT BUMRAH

രണ്ട് റെക്കോര്‍ഡുകള്‍

കപില്‍ ദേവിന്റെ രണ്ടു ഓള്‍ടൈം റെക്കോര്‍ഡുകളാണ് ജസ്പ്രീത് ബുംറ ഒറ്റദിവസം തന്നെ തിരുത്തിക്കുറിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റുകളെടുക്കുന്ന ഇന്ത്യന്‍ ഫാസ്റ്റ് ബൗളറെന്ന റെക്കോര്‍ഡാണ് അദ്ദേഹം ആദ്യം തന്റെ പേരിലാക്കിയത്. നേരത്തേ ഈ റെക്കോര്‍ഡ് കപില്‍ ദേവിനു അവകാശപ്പെട്ടതായിരുന്നു.

1991-92ലെ ഓസീസ് പര്യടനത്തില്‍ 25 പേരെ പുറത്താക്കിയാണ്‌ കപില്‍ റെക്കോര്‍ഡിട്ടത്. ഇതാണ് ബുംറ ഇത്തവണ തിരുത്തിയത്. ഓസീസ് ഓപ്പണര്‍ സാം കോണ്‍സ്റ്റാസിനെ ബൗള്‍ഡാക്കിയതോടെ പരമ്പരയില്‍ ബുംറ തന്റെ വിക്കറ്റ് സമ്പാദ്യം 26 ആക്കി ഉയര്‍ത്തുകയായിരുന്നു. ഇതോടെ കപിലിന്റെ സിംഹാസനവും തെറിച്ചു.

നേരത്തേ 2018-19ലെ ഓസീസ് പര്യടനത്തില്‍ 21 വിക്കറ്റുകളെടുത്തതായിരുന്നു ബുംറയുടെ ഏറ്റവും മികച്ച പ്രകടനം. അതാണ് ഈ പരമ്പയില്‍ അദ്ദേഹം പഴങ്കഥയാക്കിയിരിക്കുന്നത്. 2020-21ലെ ഓസീസ് പര്യടനത്തില്‍ മൂന്നു ടെസ്റ്റുകളില്‍ 11 വിക്കറ്റുകളും ബുംറ നേടിയിരുന്നു.

കപിലിന്റെ മറ്റൊരു റെക്കോര്‍ഡ് കൂടി നാലാം ദിനം ബുംറ തകര്‍ത്തു. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറായാണ് അദ്ദേഹം മാറിയത്. ഓസ്‌ട്രേലിയയുടെ അപകടകാരിയായ ബാറ്റര്‍ ട്രാവിസ് ഹെഡിനെ പുറത്താക്കിയതോടെയാണ് ബുംറ തന്റെ 200ാം വിക്കറ്റ് പൂര്‍ത്തിയാക്കിയത്. 44 മല്‍സരങ്ങളില്‍ നിന്നാണ് അദ്ദേഹത്തിന്റെ നേട്ടം. നേരത്തേ 50 ടെസ്റ്റുകളില്‍ നിന്നാണ് കപില്‍ 200 വിക്കറ്റുകള്‍ കൊയ്തത്. ഇതാണ് ആറു ടെസ്റ്റുകള്‍ കുറിച്ച് കളിച്ച ബുംറ തകര്‍ത്തെറിഞ്ഞത്.

BUMRAH KOHLI

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റുകളെടുത്ത ഫാസ്റ്റ് ബൗളര്‍മാരുടെ ഓള്‍ടൈം ലിസ്റ്റിലെ നാലാമനുമായി അദ്ദേഹം മാറിയിരിക്കുകയാണ്. 8,484 ബോളുകളാണ് ഇത്രയും വിക്കറ്റുകള്‍ക്കായി ബുംറയ്ക്കു വേണ്ടിവന്നത്.

ഈ ലിസ്റ്റില്‍ തലപ്പത്ത് പാകിസ്താന്റെ മുന്‍ ഇതിഹാസ താരം വഖാര്‍ യൂനിസാണ്. 7,725 ബോളിലാണ് അദ്ദേഹം വിക്കറ്റ് കൊയ്ത്തില്‍ ഡബിളടിച്ചത്. സൗത്താഫ്രിക്കന്‍ ജോടികളായ ഡെയ്ല്‍ സ്‌റ്റെയ്‌നും (7,848 ബോള്‍), കാഗിസോ റബാഡയുമാണ് (7,153) രണ്ടു മൂന്നും സ്ഥാനങ്ങളില്‍

ബുംറയുടെ പ്രകടനം

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇത്തവണ അവിശ്വസനീയ ഫോമിലാണ് ജസ്പ്രീത് ബുംറ ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. പരമ്പരയിലം വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തുള്ള അദ്ദേഹം മറ്റുള്ളവരേക്കാള്‍ ഏറെ മുന്നിലാണ്.

നാലു ടെസ്റ്റുകളിലെ എട്ടിന്നിങ്‌സുകളിലായി 29 വിക്കററുകളാണ് ബുംറ പോക്കറ്റിലാക്കിയത്. 2.73 എന്ന ഗംഭീര ഇക്കോണമി റേറ്റിലാണിത്. ഈ പരമ്പരയില്‍ ഏറ്റവുമധികം മെയ്ഡനുകളെറിഞ്ഞതും അദ്ദേഹമാണ്. 33 മെയ്ഡനുകളാണ് ബുംറ ഇതിനകം എറിഞ്ഞിട്ടുള്ളത്.

ബുംറ കഴിഞ്ഞാല്‍ വിക്കറ്റ് വേട്ടയില്‍ രണ്ടാമതുള്ള ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് 17 വിക്കറ്റുകളാണ് ഇതിനകം നേടാനായത്. 15 വിക്കറ്റുകളുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു.

Story first published: Sunday, December 29, 2024, 9:36 [IST]
Other articles published on Dec 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+