Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അശ്വിനും വഴിമാറി, ടെസ്റ്റ് റാങ്കിങ്ങില്‍ ചരിത്ര റെക്കോഡില്‍ ബുംറ; തലപ്പത്ത്

ദുബായ്: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ മിന്നും പ്രകടനത്തോടെ കസറുകയാണ് ജസ്പ്രീത് ബുംറ. 30 വിക്കറ്റുകളോടെ ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ വിക്കറ്റ് വേട്ടക്കാരില്‍ ബുംറ തലപ്പത്തേക്കെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ചരിത്ര നേട്ടത്തിലേക്കെത്തിയിരിക്കുകയാണ് ബുംറ. 907 റേറ്റിങ് പോയിന്റോടെയാണ് ബുംറ ബൗളര്‍മാരുടെ റാങ്കിങ്ങില്‍ തലപ്പത്ത് നില്‍ക്കുന്നത്. ആര്‍ അശ്വിന്റെ 904 റേറ്റിങ് പോയിന്റിന്റെ റെക്കോഡാണ് ബുംറ തകര്‍ത്തത്.

ഇത് പുത്തന്‍ റെക്കോഡായി മാറിയിരിക്കുകയാണ്. ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഏറ്റവും ഉയര്‍ന്ന പോയിന്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡില്‍ ബുംറ തലപ്പത്തേക്കെത്തിയിരിക്കുകയാണ്. മറ്റൊരു ഇന്ത്യന്‍ ബൗളര്‍ക്കും നേടാന്‍ സാധിക്കാത്ത ചരിത്ര നേട്ടത്തിലേക്കാണ് ഇപ്പോള്‍ ബുംറയെത്തിയിരിക്കുന്നത്. ആധുനിക ക്രിക്കറ്റിലെ ബൗളിങ് മികവ് പരിശോധിക്കുമ്പോള്‍ ബുംറയെപ്പോലെ സ്ഥിരതയോടെ മിന്നിക്കുന്ന മറ്റൊരു പേസറുമില്ലെന്ന് തന്നെ പറയാം.

2024ല്‍ ബുംറ മിന്നിച്ചു

2024ല്‍ ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍ ബുംറയാണ്. 13 മത്സരത്തില്‍ നിന്ന് 71 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. ഇതില്‍ അഞ്ച് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും നാല് തവണ നാല് വിക്കറ്റ് പ്രകടനം നടത്താനും ബുംറക്ക് സാധിച്ചു. ഇന്ത്യന്‍ ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്തുള്ളത് രവീന്ദ്ര ജഡേജയാണ്. 48 വിക്കറ്റാണ് ടെസ്റ്റില്‍ ഈ വര്‍ഷം ജഡേജ നേടിയത്. ടെസ്റ്റ് റാങ്കിങ്ങില്‍ 10ാം സ്ഥാനത്താണ് ജഡേജ. ആദ്യത്തെ 10 സ്ഥാനത്തുള്ള ഇന്ത്യന്‍ താരങ്ങള്‍ ബുംറയും ജഡേജയും മാത്രമാണ്.

ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ്, കഗിസോ റബാഡ, മാര്‍ക്കോ യാന്‍സന്‍, മാറ്റ് ഹെന്‍ റി, നതാന്‍ ലയണ്‍, പ്രഭാത് ജയസൂര്യ, നൊമാന്‍ അലി എന്നിവരാണ് രണ്ട് മുതല്‍ ഒമ്പതുവരെ സ്ഥാനങ്ങളിലുള്ളത്. ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജയാണ് തലപ്പത്ത്. അക്ഷര്‍ പട്ടേല്‍ 11ാം സ്ഥാനം നിലനിര്‍ത്തി. ആര്‍ അശ്വിന്‍ വിരമിച്ചതിനാല്‍ അദ്ദേഹത്തെ ഇനി റാങ്കിങ്ങില്‍ പരിഗണിക്കില്ല. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്നു അശ്വിന്‍ ഉണ്ടായിരുന്നത്.

jasprit bumrah

ജസ്പ്രീത് ബുംറ ഇന്ത്യയുടെ നായകസ്ഥാനത്തേക്ക്

സമീപകാലത്ത് മിന്നും പ്രകടനം നടത്തുന്ന ജസ്പ്രീത് ബുംറ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്താന്‍ പോവുകയാണ്. ഓസ്‌ട്രേലിയയില്‍ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച ബുംറ ടീമിനെ വിജയത്തിലേക്കെത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് രോഹിത് ശര്‍മ തിരിച്ചെത്തിയപ്പോള്‍ ബുംറക്ക് നായകസ്ഥാനം മാറിക്കൊടുക്കേണ്ടി വന്നു. രോഹിത് ശര്‍മ ക്യാപ്റ്റനെന്ന നിലയില്‍ ദുരന്തമായി മാറുന്ന സാഹചര്യത്തില്‍ നായകസ്ഥാനത്തേക്ക് ബുംറയെത്താന്‍ പോവുകയാണ്.

സിഡ്‌നിയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റില്‍ ബുംറ ഇന്ത്യയുടെ ക്യാപ്റ്റനാവാനും സാധ്യതയുണ്ട്. എന്തായാലും ഓസ്‌ട്രേലിയന്‍ പരമ്പരക്ക് ശേഷം ബുംറ ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം ഏറ്റെടുക്കാന്‍ സാധ്യത കൂടുതലാണ്. ഏത് പിച്ചിലും മികവ് കാട്ടുന്ന ബുംറ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസറാണെന്ന് നിസംശയം പറയാം. ഇതേ മികവ് തുടര്‍ന്നാല്‍ ക്രിക്കറ്റിലെ പല വമ്പന്‍ റെക്കോഡുകളും സ്വന്തം പേരിലാക്കാന്‍ ബുംറക്ക് സാധിക്കുമെന്ന് നിസംശയം പറയാം.

ടീം റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്

നാട്ടില്‍ ന്യൂസീലന്‍ഡിനോട് വൈറ്റ് വാഷ് നേരിടുകയും ഓസ്‌ട്രേലിയയില്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ വരികയും ചെയ്‌തെങ്കിലും ടീം റാങ്കിങ്ങില്‍ ഇന്ത്യ ആധിപത്യം കാട്ടുകയാണ്. നിലവിലെ ടെസ്റ്റ് ടീം റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണുള്ളത്. 111 പോയിന്റാണ് ഇന്ത്യക്കുള്ളത്. 124 പോയിന്റോടെ ഓസ്‌ട്രേലിയ റാങ്കിങ്ങില്‍ തലപ്പത്ത് നില്‍ക്കുകയാണ്. ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് സാധിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

Story first published: Wednesday, January 1, 2025, 15:41 [IST]
Other articles published on Jan 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+