Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ആ നാണക്കേടില്‍ രോഹിത്തിനൊപ്പം ജയ്‌സ്വാള്‍! രാഹുലാണ് കിങ്, അഞ്ചു തവണ

റായ്പൂര്‍: ഓസ്‌ട്രേലിക്കെതിരായ നാലാം ടി20യില്‍ ആദ്യത്തെ ഓവര്‍ തന്നെ മെയ്ഡനാക്കിയതോടെ മോശം റെക്കോര്‍ഡിന്റെ ലിസ്റ്റില്‍ തന്റെ പേരും കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. സീം ബൗളിങ് ഓള്‍റൗണ്ടര്‍ ആരോണ്‍ ഹാര്‍ഡിയാണ് ഓസീസിനായി ആദ്യ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. പക്ഷെ സ്‌ട്രൈക്ക് നേരിട്ട ജയ്‌സ്വാളിനു ഒരു റണ്‍സ് പോലും നേടാന്‍ സാധിച്ചില്ല. ഇതോടെയാണ് അഭിമാനിക്കാന്‍ വക നല്‍കാത്ത റെക്കോര്‍ഡില്‍ ജയ്‌സ്വാളും തന്റെ പേര് എഴുതിച്ചേര്‍ത്തത്.

ടി20യില്‍ ഓരോ ഓവര്‍ വീതം മെയ്ഡനാക്കിയ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ ജയ്‌സ്വാളും ഇതോടെ അംഗമായി. നേരത്തേ മൂന്നു പേരാണ് ടി20യില്‍ ഒരോവര്‍ വീതം മെയ്ഡനാക്കിയിട്ടുള്ളത്. നായകന്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ശുഭ്മന്‍ ഗില്‍ എന്നിവരാണ് ഒരോവര്‍ വീതം മെയ്ഡനുകളാക്കിയത്. ഈ ലിസ്റ്റില്‍ തലപ്പത്ത് കെഎല്‍ രാഹുലാണ്.

YASHASVI JAISWAL

ടി20യില്‍ ഏറ്റവുമധികം മെയ്ഡനുകള്‍ കളിച്ച ഇന്ത്യന്‍ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡ് അദ്ദേഹത്തിനു അവകാശപ്പെട്ടതാണ്. അഞ്ചു തവണയാണ് രാഹുല്‍ ടി20യില്‍ മെയ്ഡന്‍ ഓവറുകള്‍ കളിച്ചത്. രണ്ടു തവണ വീതം മെയ്ഡനുകള്‍ കളിച്ച ശിഖര്‍ ധവാനും സൂര്യകുമാര്‍ യാദവും രണ്ടാംസ്ഥാനം പങ്കിടുകയും ചെയ്യുന്നു.

ടി20യില്‍ ആദ്യത്തെ ഓവറുകള്‍ തന്നെ മെയ്ഡനാക്കിയവരില്‍ രാഹുലാണ് തലപ്പത്ത്. അദ്ദേഹം അഞ്ചു തവണ മെയ്ഡന്‍ കളിച്ചതും ആദ്യത്തെ ഓവറില്‍ തന്നെയാണ്. രോഹിത്തും ധവാനും ഓരോ തവണ വീതവും ആദ്യ ഓവര്‍ മെയ്ഡനാക്കിയിരുന്നു. 2016ല്‍ സിംബാബ്‌വെയുടെ ടെന്‍ഡേയ് ചതാരയ്‌ക്കെതിരേയാണ് രാഹുല്‍ ആദ്യ മെയ്ഡന്‍ കളിക്കുന്നത്.

2021ല്‍ ഇംഗ്ലണ്ടിന്റെ സാം കറെന്‍, 2022ല്‍ സൗത്താഫ്രിക്കയുടെ കാഗിസോ റബാഡ, സൗത്താഫ്രിക്കുടെ തന്നെ വെയ്ന്‍ പാര്‍നല്‍, സിംബാബ്വെയുടെ റിച്ചാര്‍ഡ് ഗറാവ എന്നിവര്‍ക്കെതിരേയും അദ്ദേഹം ഓരോ ഓവറുകള്‍ വീതം മെയ്ഡനാക്കിയിട്ടുണ്ട്.

2018ല്‍ സൗത്താഫ്രിക്കയുടെ ക്രിസ് മോറിസിനെതിരേയായിരുന്നു ധവാന്റെ മെയ്ഡന്‍ ഓവറെങ്കില്‍ ഇതേ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിന്റെ ഒഷെയ്ന്‍ തോമസിനെതിരേയാണ് രോഹിത് മെയ്ഡന്‍ കളിച്ചത്. ഇന്നത്തെ മല്‍സരത്തില്‍ ഹാര്‍ഡിയുടെ ആദ്യ ഓവര്‍ മെയ്ഡനാക്കിയതോടെ ജയ്‌സ്വാളും ഇവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്.

YASHASVI JAISWAL

ഹാര്‍ഡിക്കെതിരേ മെയ്ഡന്‍ കളിക്കേണ്ടി വന്നെങ്കിലും ഡിഫന്‍സീവ് ശൈലിയായിരുന്നില്ല ജയ്‌സ്വാള്‍ സ്വീകരിച്ചത്. വളരെ അഗ്രസീവ് ഷോട്ടുകള്‍ തന്നെയാണ് അദ്ദേഹം കളിച്ചത്. പക്ഷെ എല്ലാം അവസാനിച്ചത് ഫീല്‍ഡര്‍മാരുടെ കൈകളിലായിരുന്നു. ആദ്യത്തേത് ഫുള്ളര്‍ ലെങ്ത് ഡെലിവെറിയായിരുന്നു. ആഞ്ഞുവീശിയ ജയ്‌സ്വാളിനു പക്ഷെ ബോള്‍ കണക്ട് ചെയ്യാനായില്ല. ഓഫ്‌സ്റ്റംപിനു പുറത്തേക്കു പോയ രണ്ടാമത്തെ ബോളില്‍ ജയ്‌സ്വാളിന്റെ ഡ്രൈവ് നേരെ മിഡ് ഓഫില്‍ ഫീല്‍ഡറുടെ കൈകളില്‍.

മൂന്നാമത്തേത് ഓഫ്സ്റ്റംപിന് പുറത്ത് ഒരു ഫുള്ളര്‍ ബോളായിരുന്നു. ജയ്‌സ്വാള്‍ അതു ഡ്രൈവ് ചെയ്‌തെങ്കിലും കവര്‍ ഏരിയയില്‍ നേരെ ഫീല്‍ഡറുടെ കൈകളിലൊതുങ്ങി. അടുത്തത് ഗുഡ്‌ലെങ്ത് ബോളായിരുന്നു. ജയ്‌സ്വാള്‍ അതു ഡ്രൈവ് ചെയ്‌തെങ്കിലും മിഡ് ഓഫില്‍ വീണ്ടും ഫീല്‍ഡറുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

അഞ്ചാമത്തെ ബോളില്‍ ജയ്‌സ്വാളിന്റെ മറ്റൊരു ഡ്രൈവ്. ഇത്തവണ കവര്‍ പോയിന്റിലേക്കായിരുന്നു ഷോട്ട്. എന്നാല്‍ അതും ഫീല്‍ഡറുടെ കൈകളില്‍. അവസാന ബോളില്‍ ജയ്‌സ്വാള്‍ പുള്‍ ഷോട്ടിനു മുതിര്‍ന്നെങ്കിലും നേരെ പാഡിലാണ് പതിച്ചത്. തുടര്‍ന്ന് എല്‍ബിഡബ്ല്യുവിനായി ഓസീസിന്റെ റിവ്യു. എന്നാല്‍ ലെഗ് സ്റ്റംപിനു പുറത്ത് ബോള്‍ പിച്ച് ചെയ്തതിനാല്‍ തേര്‍ഡ് അംപയര്‍ റിവ്യു തള്ളുകയും ചെയ്തു.

Story first published: Friday, December 1, 2023, 20:34 [IST]
Other articles published on Dec 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+