Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇഷാന്‍ 'വേലക്കാരനല്ല', തല്ലാന്‍ കൈയോങ്ങി രോഹിത്! രൂക്ഷ വിമര്‍ശനം- അറിയാം

1

അഹമ്മദാബാദ്: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ ദിനം തന്നെ മികച്ച നിലയിലേക്കെത്താന്‍ സന്ദര്‍ശകര്‍ക്ക് സാധിച്ചിട്ടുണ്ട്. നാല് വിക്കറ്റിന് 255 എന്ന മികച്ച നിലയിലാണ് ഓസീസുള്ളത്.

ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് ആദ്യ ദിനം കാര്യമായ മികവ് കാട്ടാനായില്ല. നായകനെന്ന നിലയിലെ രോഹിത് ശര്‍മയുടെ തീരുമാനങ്ങളും വളരയധികം വിമര്‍ശനം കേള്‍ക്കുന്നു. ഇപ്പോഴിതാ ആദ്യ ദിനത്തിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെ നായകന്‍ രോഹിത് ശര്‍മ വെള്ളം നല്‍കാന്‍ വന്ന ഇഷാന്‍ കിഷനെ തല്ലാന്‍ തുടങ്ങിയത് വലിയ വിമര്‍ശനത്തിന് വഴിതുറന്നിരിക്കുകയാണ്.

ഇന്ത്യന്‍ ക്യാപ്റ്റന്റെ വേലക്കാരല്ല മറ്റുള്ളവരെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. രോഹിത് ഇഷാനെ തല്ലാന്‍ കൈയോങ്ങുന്നതിന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വിവാദ സംഭവം 61ാം ഓവറില്‍

വിവാദ സംഭവം 61ാം ഓവറില്‍

ഓസ്‌ട്രേലിയ ബാറ്റ് ചെയ്ത 61ാം ഓവറിന് മുമ്പാണ് വിവാദമായ സംഭവമുണ്ടായത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും വെള്ളം കുടിച്ച് സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. വെള്ളം നല്‍കാനായി എത്തിയത് ഇഷാന്‍ കിഷനായിരുന്നു.

വെള്ളം കുടിച്ച ശേഷം രോഹിത് തന്റെ കൈയിലുള്ള കുപ്പി ഇഷാനോട് തിരിച്ചെടുക്കാന്‍ ആവിശ്യപ്പെട്ടു. ഓവര്‍ തുടങ്ങാന്‍ സമയമായതിനാല്‍ തിടുക്കപ്പെട്ട് ഓടി കുപ്പിവാങ്ങി മടങ്ങാന്‍ ശ്രമിക്കവെ ഇഷാന്റെ കൈയില്‍ നിന്ന് കുപ്പി താഴെപോയി. ഇതിന് പിന്നാലെ രോഹിത് കൈയോങ്ങി ഇഷാനെ അടിക്കാന്‍ തുടങ്ങുവായിരുന്നു.

എന്നാല്‍ ഇഷാന്‍ വേഗത്തില്‍ ഓടി പോയതിനാല്‍ ഇത് കണ്ടില്ല. പക്ഷെ വീഡിയോയില്‍ രോഹിത്തിന്റെ ആഗ്യം വ്യക്തമായതോടെ ഇന്ത്യന്‍ ടീമിലെ സഹതാരങ്ങള്‍ രോഹിത്തിന്റെ വേലക്കാരാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Also Read: അവസാന സീസണില്‍ കളിച്ചു, പക്ഷെ ഇത്തവണയില്ല- ഇവരെ പരിഗണിച്ചുള്ള ബെസ്റ്റ് 11 ഇതാ

രോഹിത്തിന്റെ വേലക്കാരനല്ല ഇഷാന്‍

രോഹിത്തിന്റെ വേലക്കാരനല്ല ഇഷാന്‍

വീട്ടിലെ വേലക്കാരനോട് പെരുമാറുന്ന പോലെയാണ് രോഹിത് ഇഷാനെ കൈനീട്ടി അടിക്കാന്‍ ഒരുങ്ങിയത്. തമാശക്ക് ചെയ്തതുപോലെയല്ല വീഡിയോയില്‍ നിന്ന് വ്യക്തമാവുന്നത്. രോഹിത് വളരെ ദേഷ്യത്തോടെ കൈവീശുന്നതായാണ് കാണുന്നത്.

ഇതോടെയാണ് രോഹിത്തിനെതിരേ വ്യാപക വിമര്‍ശനം ഉയരുന്നത്. ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളോട് അല്‍പ്പം കൂടി മാന്യത കാട്ടാന്‍ രോഹിത് പഠിക്കണം. വേലക്കാരനാണ് സഹതാരങ്ങളെന്ന് കരുതരുതെന്നാണ് ആരാധകര്‍ പറയുന്നത്.

രോഹിത്തിനെപ്പോലൊരു സീനിയര്‍ താരത്തില്‍ നിന്ന് ഇത്തരമൊരു പ്രവര്‍ത്തി പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം യുവതാരങ്ങളെ പിന്തുണക്കേണ്ട താരമാണ്. മാതൃക കാട്ടേണ്ട താരമാണ് തല്ലാന്‍ കൈയോങ്ങുന്നത്. ഇത് അംഗീരകരിക്കാനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ഇഷാന് നാലാം ടെസ്റ്റിലും ഇടമില്ല

ഇഷാന് നാലാം ടെസ്റ്റിലും ഇടമില്ല

നാലാം ടെസ്റ്റില്‍ ഇഷാന്‍ ഇന്ത്യയുടെ പ്ലേയിങ് 11 ഉണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കെ എസ് ഭരത്തുമായി മുന്നോട്ട് പോകാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഇതോടെ ടെസ്റ്റ് അരങ്ങേറ്റത്തിന് 24കാരനായ താരത്തിന് ഇനിയും കാത്തിരിക്കണം.

ഇഷാന്‍ സമീപകാലത്തായി വലിയ സ്ഥിരത കാട്ടുന്നില്ല. എന്നാല്‍ ഭരത് ബാറ്റിങ്ങിലും കീപ്പിങ്ങിലും ഫ്‌ളോപ്പായി തുടരുന്ന സാഹചര്യത്തില്‍ ഇഷാന്‍ കിഷനെ ഇന്ത്യക്ക് പരിഗണിക്കാവുന്നതായിരുന്നു. നാലാം ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ഭരത് ക്യാച്ച് പാഴാക്കിയിരുന്നു.

ഓസ്‌ട്രേലിയ ഡ്രൈവിങ് സീറ്റില്‍

ഓസ്‌ട്രേലിയ ഡ്രൈവിങ് സീറ്റില്‍

ആദ്യ മൂന്ന് ടെസ്റ്റും മൂന്ന് ദിവസംകൊണ്ട് അവസാനിച്ചെങ്കിലും നാലാം ടെസ്റ്റ് അങ്ങനെ അവസാനിക്കില്ലെന്ന് തന്നെ പറയാം. ആദ്യ ദിനം തന്നെ ഓസീസ് ആധിപത്യം കാട്ടിയിട്ടുണ്ട്. നാല് വിക്കറ്റിന് 255 എന്ന മികച്ച നിലയിലാണ് നിലവില്‍ സന്ദര്‍ശകര്‍.

രണ്ടാം ദിനത്തില്‍ മികവ് തുടര്‍ന്നാല്‍ ഓസ്‌ട്രേലിയ പൂട്ടാന്‍ ഇന്ത്യ പ്രയാസപ്പെടുമെന്നുറപ്പ്. ആദ്യ രണ്ട് മത്സരവും ജയിച്ച് പരമ്പര ഇന്ത്യ കൈവിടില്ലെന്ന് ഉറപ്പിച്ചതാണ്. മൂന്നാം മത്സരം തോറ്റെങ്കിലും നാലാം മത്സരം സമനില പിടിച്ചാല്‍ പോലും ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടാം.

എന്നാല്‍ ജയിക്കാനാവാത്ത പക്ഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ സ്ഥാനം പ്രശ്‌നമാവുമെന്നുറപ്പ്.

Story first published: Friday, March 10, 2023, 8:16 [IST]
Other articles published on Mar 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+