For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: വല്ലാത്ത ഭാഗ്യം! ഇവര്‍ എന്തിനു ഇന്ത്യന്‍ ടീമില്‍ ? ആരൊക്കെയെന്നറിയാം

ലോകകപ്പ് ആവേശത്തിനു ശേഷം ടീം ഇന്ത്യ ഓസ്‌ട്രേലിയയുമായി ടി20 പരമ്പരയ്ക്കു കച്ചമുറുക്കുകയാണ്. നാളെയാണ് (വ്യാഴം) അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ അങ്കം. വിശാഖപട്ടണത്തു നടക്കാനിരിക്കുന്ന ആദ്യ ടി20യില്‍ ജയിച്ചുകൊണ്ടു തന്നെ ദൈര്‍ഖ്യമേറിയ പരമ്പരയ്ക്കു തുടക്കം കുറിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. മുന്‍നിര താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി യുവനിരയെയാണ് പരമ്പരയില്‍ ഇന്ത്യ പരീക്ഷിക്കുന്നത്.

ടി20 സ്‌പെഷ്യലിസ്റ്റും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. പരിക്കു കാരണം സ്ഥിരം ടി20 നായകനായ ഹാര്‍ദിക് പാണ്ഡ്യ പുറത്തായതിനാലാണ് സൂര്യക്കു ആദ്യമായി ടീമിനെ നയിക്കാന്‍ നറുക്കുവീണത്. ലോകകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്ന ഇഷാന്‍ കിഷന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരും ടീമിന്റെ ഭാഗമാണ്. അവസാനത്തെ രണ്ടു ടി20കളില്‍ ശ്രേയസ് അയ്യരു ടീമിനോടൊപ്പം ചേരും.

ISHAN KISHAN

അര്‍ഹിച്ച ചില കളിക്കാര്‍ ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും തഴപ്പെട്ടിട്ടുണ്ട്. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍, സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍, ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഭാഗ്യം കൊണ്ടു മാത്രം ചില താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങാണ് ഇക്കൂട്ടത്തിലെ ആദ്യത്തെയാള്‍. കഴിഞ്ഞ വര്‍ഷമാണ് പഞ്ചാബില്‍ നിന്നുള്ള താരം ഇന്ത്യക്കു വേണ്ടി ടി20യില്‍ അരങ്ങേറിയത്. ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലടക്കം കളിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ 21 മല്‍സരങ്ങളില്‍ നിന്നും 8.17 ഇക്കോണമി റേറ്റില്‍ 33 വിക്കറ്റുകളാണ് അര്‍ഷ്ദീപ് വീഴ്ത്തിയത്.

പക്ഷെ അതിനു ശേഷം താരത്തിന്റെ കരിയര്‍ ഗ്രാഫ് താഴേക്കാണ്. സ്ഥിരയതാര്‍ന്ന പ്രകടനങ്ങള്‍ നടത്താന്‍ അര്‍ഷ്ദീപിനായില്ല. മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലുമെല്ലാം തല്ലുവാങ്ങുകയും ചെയ്തു. ഈ വര്‍ഷം ടി20യില്‍ 15 മല്‍സരങ്ങളില്‍ നിന്നും 8.65 എന്ന മോശം ഇക്കോണമി റേറ്റില്‍ 21 വിക്കറ്റുകളാണ് അര്‍ഷ്ദീപ് വീഴ്ത്തിയത്.

സമാപിച്ച സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ 7.59 ഇക്കോണമി റേറ്റില്‍ ഒമ്പതു കളിയില്‍ നിന്നും 10 വിക്കറ്റുകള്‍ മാത്രമേ പേസര്‍ക്കു ലഭിച്ചുള്ളൂ. ഈ പ്രകടനങ്ങള്‍ പരിഗണിക്കുമ്പോള്‍ അര്‍ഷ്ദീപ് ഇന്ത്യന്‍ ടീമിലെത്തിയത് ഭാഗ്യം കൊണ്ടാണെന്നു പറയേണ്ടി വരും.

ഫാസ്റ്റ് ബൗളര്‍ മുകേഷ് കുമാറാണ് ഇന്ത്യന്‍ ടി20 ടീമിലേക്കു വിളിയെത്തിയ മറ്റൊരു ഭാഗ്യശാലി. ഈ വര്‍ഷം ഇന്ത്യക്കു വേണ്ടിു മൂന്നു ഫോര്‍മാറ്റിലും അരങ്ങേറാന്‍ ഭാഗ്യമുണ്ടായ താരമാണ് അദ്ദേഹം. പക്ഷെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മുകേഷിന്റെ മിടുക്ക് ചോദ്യചഹ്നമാണ്. മുഷ്താഖ് അലി ട്രോഫിയില്‍ അഞ്ചു മല്‍സരങ്ങളിലാണ് മുകേഷ് ബൗള്‍ ചെയ്തത്. ഇവയില്‍ നിന്നും ലഭിച്ചത് രണ്ടു വിക്കറ്റുകള്‍ മാത്രമാണ്.

ARSHDEEP SINGH

ഇക്കോണമി റേറ്റും മോശമായിരുന്നു. ഒരു കളിയിലൊഴികെ ബാക്കിയെല്ലാത്തിലും മുകേഷ് 30ന് മുകളില്‍ റണ്‍സും വഴങ്ങി. വിദര്‍ഭയ്‌ക്കെതിരായ ടി20യില്‍ 54 റണ്‍സാണ് പേസര്‍ വിട്ടുകൊടുത്തത്. ഇന്ത്യക്കു വേണ്ടി അഞ്ചു ടി20കളില്‍ നിന്നും 8.8 ഇക്കോണമി റേറ്റില്‍ മൂന്നു വിക്കറ്റുകള്‍ മാത്രമേ മുകേഷ് നേടിയിട്ടുള്ളൂ.

വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനാണ് ഭാഗ്യം കൊണ്ടു ഇന്ത്യന്‍ ടീമിലേക്കു വന്ന മൂന്നാമത്തെ താരം. സഞ്ജുവിനെ ഒഴിവാക്കിയാണ് ഇഷാനെ സെലക്ഷന്‍ കമ്മിറ്റി ഈ പരമ്പരയിലേക്കു തിരഞ്ഞെടുത്തത്. ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി എട്ടു ടി20കളിലാണ് ഇഷാന്‍ കളിച്ചത്. ഇവയില്‍ നിന്നും 12.13 ശരാശരിയില്‍ 89.81 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് വെറും 97 റണ്‍സ് മാത്രമാണ്.

ബാറ്റിങിനു അനുകൂലമായ സാഹചര്യങ്ങളില്‍ കളിച്ചിട്ടു പോലും താരം ക്ലിക്കായില്ല. ഇഷാന്‍ വളരെയധികം പ്രതിഭയുള്ള താരം തന്നെയാണ്. പക്ഷെ സമീപകാലത്തെ പ്രകടനങ്ങള്‍ നോക്കിയാല്‍ ഓസ്‌ട്രേലിയയുമായുള്ള പരമ്പരയില്‍ അദ്ദേഹം ടീമില്‍ സ്ഥാനം അര്‍ഹിച്ചില്ലെന്നു കാണാം.

താരത്തിലുള്ള വിശ്വാസം തന്നെയായിരിക്കാം സെലക്ഷന്‍ കമ്മിറ്റിയെ വീണ്ടും ടീമിലുള്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക. എന്നാല്‍ ഈ പരമ്പരയില്‍ ഇഷാനു തന്റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ കഴിയുമോയെന്നതു കണ്ടു തന്നെ അറിയണം.

Story first published: Wednesday, November 22, 2023, 15:04 [IST]
Other articles published on Nov 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+