തിരുവനന്തപുരം: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20ക്ക് പിന്നാലെ രണ്ടാം ടി20യിലും അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരിക്കുകയാണ് ഇഷാന്‍ കിഷന്‍. 32 പന്ത് നേരിട്ട് 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 52 റണ്‍സാണ് കാര്യവട്ടത്ത് ഇഷാന്‍ അടിച്ചെടുത്തത്. പതിയെ തുടങ്ങിയ താരം പിന്നീടങ്ങോട്ട് കടന്നാക്രമിക്കുകയായിരുന്നു. മൂന്നാം അര്‍ധ സെഞ്ച്വറി നേടിയതോടെ എംഎസ് ധോണിയുടെ വമ്പന്‍ റെക്കോഡ് തകര്‍ക്കാന്‍ ഇഷാന് സാധിച്ചിരിക്കുകയാണ്.
ടി20യില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡില്‍ റിഷഭ് പന്തിനേയും എംഎസ് ധോണിയേയും മറികടക്കാന്‍ ഇഷാന് സാധിച്ചിരിക്കുകയാണ്. മൂന്ന് തവണ ഈ നേട്ടത്തിലെത്തിയ കെ എല്‍ രാഹുലിനൊപ്പം തലപ്പത്താണ് ഇഷാനുള്ളത്. ഏകദിന ലോകകപ്പില്‍ ഒരു മത്സരം മാത്രം കളിച്ച താരം ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലൂടെ തന്റെ മികവ് തെളിയിച്ച് ടി20 ലോകകപ്പ് സീറ്റ് ലക്ഷ്യമിടുകയാണ്.
പതിയെ തുടങ്ങി പിന്നീട് കടന്നാക്രമിക്കുന്ന ഇഷാന്‍ ടി20യില്‍ കൂടുതല്‍ അവസരം അര്‍ഹിക്കുന്നുണ്ട്. റിഷഭ് പന്ത് തിരിച്ചുവരുമ്പോള്‍ ഒതുക്കപ്പെടേണ്ട താരമല്ല ഇഷാന്‍. ടി20യില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയിലേക്കെത്താന്‍ ഇഷാന്‍ കിഷന് 15 ഇന്നിങ്‌സാണ് വേണ്ടിവന്നത്. കെ എല്‍ രാഹുല്‍ എട്ട് ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. അതേ സമയം റിഷഭ് പന്തിന് 44 ഇന്നിങ്‌സ് വേണ്ടിവന്നു. ഇതിഹാസ വിക്കറ്റ് കീപ്പറായ എംഎസ് ധോണി 85 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചാണ് പുറത്തായത്. 25 പന്ത് നേരിട്ട് 53 റണ്‍സാണ് ഇടം കൈയന്‍ ഓപ്പണറുടെ സമ്പാദ്യം. ടി20 പവര്‍പ്ലേയില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറാന്‍ ജയ്‌സ്വാളിനായി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ജയ്‌സ്വാള്‍ സ്വന്തമാക്കിയത്. രോഹിത് ശര്‍മ പടിയിറങ്ങിയാല്‍ ഇന്ത്യയുടെ അടുത്ത വെടിക്കെട്ട് ഓപ്പണറായി താനുണ്ടാവുമെന്ന് തെളിയിക്കുന്ന പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെക്കുന്നത്.

ഇന്ത്യക്കായി റുതുരാജ് ഗെയ്ക് വാദും അര്‍ധ സെഞ്ച്വറി നേടി. ഇതോടെ ടീമെന്ന നിലയില്‍ ചരിത്ര നേട്ടത്തിലേക്കും ഇന്ത്യയെത്തി. ടി20യില്‍ ഇതാദ്യമായാണ് ഇന്ത്യയുടെ ടോപ് ത്രീ ബാറ്റ്‌സ്മാന്‍മാര്‍ അര്‍ധ സെഞ്ച്വറി നേടുന്നത്. ഇന്ത്യയുടെ പ്രമുഖ താരങ്ങള്‍ കളിച്ചിട്ടും നേടാനാവാത്ത റെക്കോഡാണ് യുവതാരങ്ങള്‍ നേടിയെടുത്തിരിക്കുന്നത്. സൂര്യകുമാര്‍ യാദവും വെടിക്കെട്ട് കാഴ്ചവെച്ചാണ് മടങ്ങിയത്. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പായിച്ച സൂര്യ 10 പന്തില്‍ 19 റണ്‍സാണ് നേടിയത്.
ഇന്ത്യയുടെ ഫിനിഷര്‍ റോളില്‍ താന്‍ ഏറെക്കാലമുണ്ടാവുമെന്ന് അടിവരയിട്ട് വീണ്ടും റിങ്കു സിങ് കസറി. 9 പന്തില്‍ 31 റണ്‍സോടെ റിങ്കു പുറത്താവാതെ നിന്നു. 4 ഫോറും 2 സിക്‌സുമാണ് റിങ്കു പറത്തിയത്. 344ന് മുകളിലായിരുന്നു യുവതാരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. തിലക് വര്‍മ 2 പന്തില്‍ 7 റണ്‍സും നേടി. ഇതോടെ 235 എന്ന വമ്പന്‍ ടോട്ടലും ഇന്ത്യ അടിച്ചെടുത്തു.
പ്ലേയിങ് 11- ഇന്ത്യ- റുതുരാജ് ഗെയ്ക്വാദ്, യശ്വസി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ
ഓസ്‌ട്രേലിയ- സ്റ്റീവ് സ്മിത്ത്, മാത്യു ഷോര്‍ട്ട്, ജോഷ് ഇന്‍ഗ്ലിസ്, ഗ്ലെന്‍ മാക്‌സ് വെല്‍, മാര്‍ക്കസ് സ്‌റ്റോയിണിസ്, ടിം ഡേവിഡ്, മാത്യു വേഡ് (c), നതാന്‍ ഇല്ലിസ്, ആദം സാംബ, ട്രവിസ് സങ്ക