Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: എവിടെ രോഹിത്, ഗംഭീര്‍ പുറത്താക്കിയതോ? യഥാര്‍ഥ കാരണം വെളിപ്പെടുത്തി ബുംറ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ അഭാവം ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ഈ ടെസ്റ്റില്‍ രോഹിത്തിനു പകരം വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയായിരിക്കും നയിക്കുകയെന്നു കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എങ്കിലും രോഹിത് ഇലവനിലുണ്ടാവുമെന്നു തന്നെയായിരുന്നു കരുതപ്പെട്ടിരുന്നത്.

പക്ഷെ ടോസിനായി ബുംറ എത്തിയപ്പോള്‍ തന്നെ രോഹിത് കളിക്കില്ലെന്നു വ്യക്തമായിരുന്നു. എന്തുകൊണ്ടാണ് രോഹിത് ഈ മല്‍സരത്തില്‍ കളിക്കാതിരുന്നതെന്നു തുറന്നു പറഞ്ഞിരുക്കുകയാണ് നായകന്‍ ബുംറ. ടോസിനു ശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍.

ROHIT SHARMA

എന്തുകൊണ്ട് രോഹിത്തില്ല?

സിഡ്‌നിയില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ശേഷമായിരുന്നു രോഹിത് ശര്‍മയുടെ അഭാവത്തെക്കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ തുറന്നു പറഞ്ഞത്. ഈ ഗെയിമില്‍ വിശ്രമം തിരഞ്ഞെടുത്തതിലൂടെ ഞങ്ങളുടെ ക്യാപ്റ്റനായ രോഹിത് ശര്‍മ നേതൃപാടവം തെളിയിച്ചിരിക്കുകയാണ്. ഈ ടീമില്‍ വളരെയധികം ഐക്യമുണ്ടെന്നാണ് ഇതു കാണിക്കുന്നത്. ഒരു തരത്തിലുള്ള സ്വാര്‍ഥതയുമില്ല. ഈ ടീമിന്റെ ഏറ്റവു നല്ല താല്‍പ്പര്യം എന്താണോ അതു ചെയ്യാനാണ് ഞങ്ങളെല്ലാം ആഗ്രഹിക്കുന്നതെന്നും ബുംറ വിശദമാക്കി.

ബാറ്റിങില്‍ തുടര്‍ച്ചയായുള്ള പരാജയങ്ങളാണ് രോഹിത്തിനെ ഈ ടെസ്റ്റില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചനകള്‍. പഴയ ബാറ്റിങ് പൊസിഷനായ ആറാം നമ്പറിലും പിന്നീട് സ്ഥിരം പൊസിഷനായ ഓപ്പണിങിലുമെല്ലാം അദ്ദേഹം ഈ പരമ്പരയില്‍ ബാറ്റ് ചെയ്‌തെങ്കിലും എവിടെയും ക്ലിക്കായില്ല. രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റില്‍ ആറാമനായും നാലാം ടെസ്റ്റില്‍ ഓപ്പണറായുമാണ് രോഹിത് ബാറ്റ് വീശിയത്.

എന്നാല്‍ ആറിന്നിങ്‌സുകളില്‍ നിന്നും വെറും 31 റണ്‍സ് മാത്രമേ രോഹിത്തിനു നേടാനായിരുന്നുള്ളൂ. ഈ പരമ്പരയില്‍ മാത്രമല്ല നേരത്തേ ന്യൂസിലാന്‍ഡുമായി നാട്ടില്‍ നടന്ന മൂന്നു ടെസ്റ്റുകളിലും അദ്ദേഹം ബാറ്റിങില്‍ സമ്പൂര്‍ണ പരാജയമായിരുന്നു. ആറിന്നിങ്‌സുകളില്‍ നിന്നും 100 റണ്‍സ് പോലും തികയ്ക്കാന്‍ രോഹിത്തിനായില്ല. ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീം 3-0നു തൂത്തുവാരപ്പെടുകയും ചെയ്തിരുന്നു.

JASPRIT BUMRAH

പിച്ചിനെക്കുറിച്ച് ബുംറ

സിഡ്‌നിയില്‍ ന്യൂബോളിനെ നേരിടുകയെന്നത് അല്‍പ്പം കടുപ്പമായിരിക്കുമെങ്കിലും പിന്നീട് കാര്യമായ വെല്ലുവിളി ഉണ്ടായേക്കില്ലെന്നു ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള തീരുമാനത്തെക്കുറിച്ച് ജസ്പ്രീത് ബുംറ പഞ്ഞു. ഈ പരമ്പരയില്‍ കുറച്ചു നല്ല ക്രിക്കറ്റ് കാഴ്ചവയ്ക്കാന്‍ ഞങ്ങള്‍ക്കായിരുന്നു. അവസാനത്തെ മല്‍സരം വളരെ ആവേശകരവുമായിരുന്നു.

ഈ ടെസ്റ്റില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാനാവുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കുറച്ച് പുല്ല് ഉള്ളതായി കാണപ്പെടുന്നുണ്ട്. ഒരുപാട് ദുഷ്‌കരമായ, കടുപ്പമേറിയ പിച്ചായി ഇതു തോന്നുന്നില്ല. ന്യൂബോളില്‍ തീര്‍ച്ചയായും വെല്ലുവിളിയുണ്ടായിരിക്കും. എന്നാല്‍ നിങ്ങള്‍ക്കു ഇതു മറികടക്കാനായാല്‍ എല്ലായ്‌പ്പോഴും ഇതു നല്ല ബാറ്റിങ് ട്രാക്കാണെന്നും ബുംറ വ്യക്തമാക്കി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ- സാം കോണ്‍സ്റ്റാസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്രൂ വെബ്സ്റ്റര്‍, അലക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലയണ്‍, സ്‌കോട്ട് ബോളണ്ട്.

Story first published: Friday, January 3, 2025, 5:50 [IST]
Other articles published on Jan 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+