Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: പെര്‍ത്തില്‍ അശ്വിന്‍ വാട്ടര്‍ബോയ്!! ഇനി വാഷിങ്ടണിന്റെ സമയമോ? തുറന്നു പറഞ്ഞ് ഭാജി

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരേ പെര്‍ത്തില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പരിചയസമ്പന്നനായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനെ പുറത്തിരുത്തിയാണ് ടീം ഇന്ത്യ പോരിനിറങ്ങിയത്. അശ്വിനെ മാത്രമല്ല, മറ്റൊരു വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും ഇന്ത്യ തഴയുകയായിരുന്നു. പകരം യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനാണ് പ്ലെയിങ് ഇലവനിലേക്കു നറുക്കുവീണത്.

ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ വാഷിങ്ടണിനായിരുന്നു. രണ്ടിന്നിങ്‌സുകളിലായി 33 റണ്‍സെടുത്ത താരം രണ്ടു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ഇതോടെ റെഡ് ബോള്‍ ക്രിക്കറ്റില്‍ അശ്വിന്റെ ഭാവിയെക്കുറിച്ച് ആശങ്കകളും ഉയര്‍ന്നിരിക്കുകയാണ്. 38 കാരനായ താരത്തിന്റെ കരിയര്‍ തീര്‍ന്നോയെന്നാണ് ആരാധകര്‍ ഭയക്കുന്നത്. ഇതേക്കുറിച്ചു തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.

HARBHAJAN SINGH

അശ്വിന്റെ ഭാവിയെന്ത്?

വാഷിങ്ടണ്‍ സുന്ദറിനെ ആര്‍ അശ്വിന്റെ പിന്‍ഗാമിയായി വളര്‍ത്തിയെടുക്കുകയെന്നതാണ് ടീം മാനേജമെന്റില്‍ ദീര്‍ഘകാലമായുള്ള പ്ലാനെന്നു താന്‍ കരുതുന്നതായി ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി. മുംബൈയില്‍ ഒരു ചടങ്ങിനിടെ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു (PTI) സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ദീര്‍ഘകാലത്തേക്കുള്ള പ്ലാന്‍ ഇതു തന്നെയാവാമെന്നു ഞാന്‍ കരുതുന്നു. കരിയറില്‍ ഒരുപാട് വിക്കറ്റുകളെടുത്ത് ആര്‍ അശ്വിന്‍ ഇന്ത്യക്കു വേണ്ടി ഐതിഹാസികമായ കാര്യം തന്നെയാണ് ചെയ്തിട്ടുള്ളത്. പക്ഷെ ഇപ്പോള്‍ അദ്ദേഹം 38 വയസ്സിലെത്തി നില്‍ക്കുകയാണ്.

ഈ കാരണത്താല്‍ തന്നെയാണ് അശ്വിന്‍ എപ്പോള്‍ വിരമിച്ചാലും പകരം ഈ റോള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ വാഷിങ്ടണ്‍ സുന്ദറിനെ ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നതെന്നും ഭാജി ചൂണ്ടിക്കാട്ടി. വാഷിങ്ടണിനെ അശ്വിന്റെ പിന്‍ഗാമിയായി തയ്യാറാക്കി നിര്‍ത്തണമെന്നു ടീം കരുതുന്നു. അതുകൊണ്ടാണ് ഇതേ പാതയില്‍ അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഭാജി പറയുന്നു.

പെര്‍ത്തിലെ ജയം

പെര്‍ത്തിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തില്‍ ഏറെ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്. ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട വിജയം തന്നെയായിരുന്നു പെര്‍ത്തിലേത്. കാരണം പെര്‍ത്ത് എല്ലായ്‌പ്പോഴും ഓസ്‌ട്രേലിയക്കു വളരെ സന്തോഷം നല്‍കിയിട്ടുള്ള ഗ്രൗണ്ട് കൂടിയാണ്.

ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കുകയെന്നത് എല്ലായ്‌പ്പോഴും കടുപ്പം തന്നെയാണ്. പെര്‍ത്തിലെ ഗ്രൗണ്ടില്‍ ജയിക്കുന്നത് ഇരട്ടി സന്തോഷം തന്നെയാണ് നല്‍കുന്നത്. കാരണം ഇവിടെ തങ്ങള്‍ വളരെയധികം ശക്തരാണന്നെു ഓസീസ് വിശ്വസിക്കുകയും ചെയ്തിരുന്നു.

R ASHWIN

അതുകൊണ്ടു തന്നെ പെര്‍ത്തില്‍ ജയിച്ച ടീം ഇന്ത്യക്കു അഭിനന്ദനങ്ങള്‍. അതിശയിപ്പിക്കുന്ന ക്രിക്കറ്റാണ് അവര്‍ ഇവിടെ പുറത്തെടുത്തത്. ഈ പ്രകടനം ഇന്ത്യ തുടരുമെന്നും 4-1നു ഇന്ത്യ ജയിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഹര്‍ഭജന്‍ വ്യക്കമാക്കി.

ഫൈനല്‍ കളിക്കും

അടുത്ത വര്‍ഷം ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്കു യോഗ്യത നേടണമെങ്കില്‍ ഓസ്‌ട്രേലിയയുമായുള്ള പരമ്പര 4-0നു ഇന്ത്യക്കു ജയിക്കേണ്ടതുണ്ട്. ഈ പരമ്പരയില്‍ ഇനിയൊരു ടെസ്റ്റ് കൂടി ജയിക്കാനായാല്‍ ഇന്ത്യ ഫൈനലില്‍ എത്താനുള്ള സാധ്യത കൂടുതലാണെന്നു ഹര്‍ഭജന്‍ സിങ് പറയുന്നു.

നമ്മള്‍ ഒരു മല്‍സരം കൂടി ജയിച്ചാല്‍ തീര്‍ച്ചയായും ഡബ്ല്യുടിസി ഫൈനലിലുണ്ടാവുമെന്നു ഞാന്‍ കരുതുന്നു, പക്ഷെ അവിടെയെത്തുകയെന്നതല്ല പ്രധാനം. ജയിക്കുകയെന്നതാണ് അതിനേക്കാള്‍ പ്രധാനപ്പെട്ട കാര്യം. ഉറപ്പായും നമ്മള്‍ അവിടെയെത്തുക തന്നെ ചെയ്യുമെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.

ഡബ്ല്യുടിസിയുടെ ഇതുവരെയുള്ള രണ്ടു സീസണുകളിലും ഫൈനലില്‍ കളിച്ചിട്ടുള്ള ഏക ടീം കൂടിയാണ് ഇന്ത്യ. പ്രഥമ എഡിഷന്റെ ഫൈനലില്‍ കെയ്ന്‍ വില്ല്യംസണ്‍ നയിച്ച ന്യൂസിലാന്‍ഡായിരുന്നു ഇന്ത്യയുടെ എതിരാളുകള്‍. അതിനുശേഷം 2023ലെ അവസാന ഫൈനലില്‍ ഓസ്‌ട്രേലിയക്കു മുന്നിലും ഇന്ത്യ കിരീടം അടിയറവയ്ക്കുകയായിരുന്നു.

Story first published: Monday, December 2, 2024, 15:18 [IST]
Other articles published on Dec 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+