Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രണ്ടാമങ്കം ജയിക്കാന്‍ ടീം ഇന്ത്യ കേരളക്കരയില്‍, ടീമില്‍ ഒരു മാറ്റം | സാധ്യതാ 11

തിരുവനന്തപുരം: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ വിജയക്കുതിപ്പ് തുടരുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ കേരളക്കരയില്‍. ഞായാറാഴ്ച വൈകീട്ട് ഏഴു മണി മുതല്‍ തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് രണ്ടാമങ്കം. മലയാളി താരം സഞ്ജു സാംസണില്ലാതെ ദേശീയ ടീം അദ്ദേഹത്തിന്റെ നാട്ടില്‍ കളിക്കാനിറങ്ങുന്നുവെന്ന പ്രത്യേകത കൂടി ഈ കളിക്കുണ്ട്. അജിത് അഗാര്‍ക്കര്‍ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി സഞ്ജുവിനെ ഈ പരമ്പരയില്‍ തഴഞ്ഞ് പകരം ജിതേഷ് ശര്‍മയെ ബാക്കപ്പ് വിക്കറ്റ് കീപ്പറാക്കുകയായിരുന്നു.

വിശാഖപട്ടണത്തു നടന്ന ആദ്യ ടി20യില്‍ അവസാന ബോളിലേക്കു നീണ്ട മല്‍സരത്തില്‍ രണ്ടു വിക്കറ്റിന്‍റെ ത്രില്ലിങ് വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യകുമാര്‍ യാദവും സംഘവും. ജയിക്കാനായെങ്കിലും ഈ മല്‍സരത്തിലെ ചില പോരായ്മകള്‍ പരിഹരിക്കാനായെങ്കില്‍ മാത്രമേ മാത്യു വേഡ് നയിക്കുന്ന ഓസീസിനെ രണ്ടാമങ്കത്തില്‍ വീഴ്ത്താന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ.

INDIA

പ്രത്യേകിച്ചും ബൗളിങിലായിരുന്നു ഇന്ത്യ തീര്‍ത്തും നിരാശപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ മൂന്നു വിക്കറ്റിനു 208 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത് ഇന്ത്യന്‍ ബൗളര്‍മാരുടെ കഴിവുകേടാണ് ശരിവയ്ക്കുന്നത്. രണ്ടാമത്തെ കളിയില്‍ ബൗളര്‍മാരില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട സംഭാവന ലഭിച്ചില്ലെങ്കില്‍ ഇന്ത്യ കുഴപ്പത്തിലാവും.

200ന് മുകളില്‍ സ്‌കോറെന്നത് ടി20യില്‍ എല്ലായ്‌പ്പോഴും എളുപ്പം ചേസ് ചെയ്യാവുന്ന ഒരു ടോട്ടലല്ല. അതുകൊണ്ടു തന്നെ ബൗളര്‍മാരുടെ ഭാഗത്തു നിന്നും കൂടുതല്‍ അച്ചടക്കത്തോടെയുള്ള പ്രകടനം ഇന്ത്യക്കു ആവശ്യമാണ്. അഞ്ചു ബൗളര്‍മാരെയായിരുന്നു കഴിഞ്ഞ മല്‍സത്തില്‍ ഇന്ത്യ പരീക്ഷിച്ചത്. ഇവരില്‍ മുകേഷ് കുമാറൊഴികെ ബാക്കിയെല്ലാവരും നന്നായി തല്ലുവാങ്ങി.

വിക്കറ്റ് ലഭിച്ചില്ലെങ്കിലും മുകേഷ് നാലോവറില്‍ 29 റണ്‍സ് മാത്രമേ വിട്ടു നല്‍കിയുള്ളൂ. അര്‍ഷ്ദീപ് സിങിന്റെ ഇക്കോണമി റേറ്റ് 10.20ഉം പ്രസിദ്ധ് കൃഷ്ണയുടേത് 12.50ഉം രവി ബിഷ്‌നോയിയുടേത് 13.50ഉം അക്ഷര്‍ പട്ടേലിന്റേത് എട്ടുമായിരുന്നു. എല്ലാവരും നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കുകയും ചെയ്ചു.

വൈഡുകളെറിയുന്നത് ശീലമാക്കി മാറ്റിയ അര്‍ഷ്ദീപ് ഈ കളിയിലും പതിവു തെറ്റിച്ചില്ല. നാലു വൈഡുകളാണ് അദ്ദേഹം മല്‍സരത്തില്‍ എറിഞ്ഞത്. അര്‍ഷ്ദീപും പ്രസിദ്ധുമെല്ലാം നിരന്തരം ഓഫ്സ്റ്റംപിനു പുറത്ത് ബൗള്‍ ചെയ്ത് ഓസീസ് ബാറ്റര്‍മാര്‍ക്കു ഷോട്ടുകള്‍ കളിക്കാനുള്ള അവസരം ആദ്യ ടി20യില്‍ ഒരുക്കി നല്‍കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മല്‍സരത്തില്‍ ജയിച്ച ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്കൊന്നും ഇന്ത്യ തുനിഞ്ഞേക്കില്ല. കാരണം ലഭ്യമായ ടീമില്‍ വച്ച് ഏറ്റവും മികച്ച ഇലവനെയായിരുന്നു ഇന്ത്യ വിശാഖപട്ടണത്തു ഇറക്കിയത്. എങ്കിലും ഒരു മാറ്റം ഇലവനില്‍ ഇന്ത്യ വരുത്താനിടയുണ്ട്.

കഴിഞ്ഞ മല്‍സരത്തില്‍ നന്നായി തല്ലു വാങ്ങിയ ബിഷ്‌നോയ്ക്കു പകരം ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യ കളിപ്പിച്ചേക്കും. താരത്തിന്റെ വരവ് ബൗളിങില്‍ മാത്രമല്ല ബാറ്റിങ് നിരയ്ക്കു കൂടുതല്‍ ആഴം കൂട്ടാന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്യും.

ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍

റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ.

Story first published: Friday, November 24, 2023, 13:12 [IST]
Other articles published on Nov 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+