ഹൊ ബാര്‍ട്ട്: ഓസ്ട്രലിയക്കെതിരായ മൂന്നാം ടി20യില്‍ ജയിച്ച് ശക്തമായ തിരിച്ചുവരവാണ് സൂര്യകുമാര്‍ യാദവും സംഘവും കഴിഞ്ഞ ദിവസം നടത്തിയത്. ഏറെക്കാലത്തിനു ശേഷം ടോസ് ഭാഗ്യം ഒപ്പം നിന്ന കളിയില്‍ അഞ്ചു വിക്കറ്റിന്റെ വിദയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-1നു ഒപ്പമെത്തുകയും ചെയ്തിരുന്നു.
187 റണ്‍ലെന്ന വിജയലക്ഷ്യം കാര്യമായ വെല്ലുവിളിയില്ലാതെ തന്നെ മറികടക്കാന്‍ കഴിഞ്ഞുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ബാറ്റിങില്‍ വാഷിങ്ടണ്‍ സുന്ദര്‍ (23 ബോളില്‍ 49*) സര്‍പ്രൈസ് ഹീറോയാവുകയും. ഈ ജയം തീര്‍ച്ചയായും ഇന്ത്യക്കു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കുമെന്നതില്‍ സംശയമില്ല.

പക്ഷെ ഈ മല്‍സരത്തില്‍ ഇന്ത്യയുടേത് പെര്‍ഫെക്ട് ഗെയിം ആയിരുന്നോയെന്നു ചോദിക്കുകയാണെങ്കില്‍ അല്ലെന്നായിരിക്കും ഉത്തരം. കാരണം പല വലിയ അബദ്ധങ്ങളും ഇന്ത്യയുടെ ഭാഗത്തു നിന്നും സംഭവിച്ചിട്ടുണ്ട്. പക്ഷെ ടീം ജയിച്ചുകയറിയതിനാല്‍ അവയൊന്നും ആരും ശ്രദ്ധിച്ചില്ലെന്നു മാത്രം. ഇന്ത്യന്‍ നായകന്‍ സൂര്യ കാണിച്ച മണ്ടത്തരങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
പിഴവുകള്‍ എന്തൊക്കെ?
ഇന്ത്യന്‍ ടീം കഴിഞ്ഞ മല്‍സത്തില്‍ ചെയ്ത, സമീപകാലത്തായി ടി20യില്‍ നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വലിയൊരു പിഴവ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ശരിയായി വിനിയോഗിക്കുന്നില്ലെന്നതാണ്. ഇന്ത്യയെ സംബന്ധിച്ച് പകരം വയ്ക്കാനില്ലാത്ത ബൗളറാണ് ബുംറ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ നാലോവറുകള്‍ വളരെ തന്ത്രപരമായി തന്നെ ഉപയോഗിക്കുകയും വേണം.
പക്ഷെ നിവലവിലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കോച്ച് ഗൗതം ഗംഭീറും അതില്‍ ശ്രദ്ധ പുലര്‍ത്തുന്നില്ല. ന്യൂബോള്‍ പൊലെ തന്നെ ഡെത്ത് ഓവറിലും ബുംറ എത്ര മാത്രം അപകടകാരിയാണെന്നു എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടു തന്നെ മുന്‍ ക്യാപ്റ്റന്‍മാര്‍ ചെയ്തിരുന്നത് പവര്‍പ്ലേയില്‍ രണ്ടോവര്‍ എറിയിച്ച ശേഷം ഡെത്ത് ഓവറുകളില്‍ ശേഷിച്ച രണ്ടോവര്‍ നല്‍കുകയെന്നതാണ്.
പക്ഷെ വളരെ വിചിത്രമാണ് സൂര്യയുടെയും ഗംഭീറിന്റെയും പ്ലാന്‍. പവര്‍പ്ലേയില്‍ തന്നെ ബുംറയുടെ ഓവര്‍ തീര്‍ത്ത ശേഷം അവസാനം ഒരോവറിനായി വിളിക്കുകയെന്നതാണ്. കഴിഞ്ഞ ഏഷ്യാ കപ്പിലുടനീളം ഈ മണ്ടത്തരം നമ്മള്‍ കണ്ടിരുന്നു. ഇപ്പോഴിതാ ഓസ്ട്രലിയയിലും സൂര്യ ഇതുതന്നെ ആവര്‍ത്തിക്കുകയാണ്.
ബുംറയുടെ സേവനം പവര്‍പ്ലേയിനേക്കാള്‍ അവസാനമാണ് ഇന്ത്യക്കു കൂടുതല്‍ ആവശ്യം. അതിനാല്‍ രണ്ടോവര്‍ നിര്‍ബന്ധമായും ഡെത്തിലേക്കു മാറ്റി വച്ചേ തീരൂ. ഇനിയുള്ള ടി29കളിലെങ്കിവും ഇതു പരിഹരിക്കാന്‍ ശ്രമിച്ചേ തീരൂ.
ഹൊബാര്‍ട്ടില്‍ സൂര്യ കാണിച്ച ഇതിനേക്കാള്‍ വലിയ മണ്ടത്തരം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായി പരമ്പരയില്‍ ആദ്യമയി കളിപ്പിച്ച വാഷിങ്ടണ്‍ സുന്ദറിനെ ഒരോവര്‍ പോലും ബൗളിങില്‍ ഉപയോഗിച്ചില്ലെന്നതാണ്. ഇതെന്ത് ക്യാപ്റ്റന്‍സിയെന്നു ആരും സംശയിച്ചു പോവും പാര്‍ട്ട് ടൈം ബൗളറായ അഭിഷേക് ശര്‍മ വരെ ഒരോവര്‍ എറിഞ്ഞിട്ടും വാഷിക്കു നേരെ സൂര്യ കണ്ണടക്കുകയായിരുന്നു.

ആറു ബൗളര്‍മാരെയൈണ് അദ്ദേഹം കളിയില്‍ പരീക്ഷിച്ചത്. ഇതില്‍ ഡെത്തിലക്കം ശിവം ദുബെയെക്കൊണ്ട് മൂന്നോവറുകള്‍ എറിയിക്കുകയും ചെയ്തു. ബൗളിങ് നിരയിലെ ഏറ്റവും വലിയ തല്ലുകൊള്ളിയും അദ്ദേഹമായിരുന്നു, 14.30 എന്ന വളരെ മോശം ഇക്കോണണമി റേറ്റില്‍ മൂന്നോവറില്‍ 42 റണ്‍സാണ് ദുബെ വാരിക്കോരി നല്‍കിയത്. ഒരു വിക്കറ്റും നേടി. ബൗള്‍ ചെയ്ത ആദ്യ ഓവറില്‍ തന്നെ മൂന്നു ഫോറുകളടക്കം 15 റണ്‍സ് അദ്ദേഹം ദാനം ചെയ്തിരുന്നു,
മറ്റൊു ക്യാപ്റ്റനായിരുന്നെങ്കില്‍ ദുബെയ്ക്കു വീണ്ടുമൊരു ഓവര്‍ നല്‍കില്ല. പക്ഷെ സൂര്യ അതും ചെയ്തു. തുടര്‍ച്ചയായ രണ്ടു സിക്‌സറടക്കം ഈ ഓവറിലും പേസര്‍ 15 റണ്‍സ് അദ്ദേഹം നല്‍കി. എന്നിട്ടും മതിയാവാതെ 17ാം ഓവറില്‍ ദുബെയെ കൊണ്ട് സൂര്യ ബൗള്‍ ചെയ്യിച്ചു.
രണ്ടു ഫോറടക്കം 13 റണ്‍സും നല്‍കി. ആദ്യ ഓവറിനു ശേഷം തന്നെ ദുബെയെ പിന്‍വലിച്ച് പകരം വാഷിങ്ടണിനു രണ്ട്-മൂന്ന് ഓവര്‍ നല്‍കാനായിരുന്നു ക്യാപ്റ്റന്‍ ചെയ്യേണ്ടിയിരുന്നത്. വ്യാഴാഴ്ചത്തെ അടുത്ത കളിയില്‍ ഈ അബദ്ധങ്ങള്‍ ഇന്ത്യ ഒഴിവാക്കിയേ തീരൂ.