For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: പൊരുതി നേടി ഇന്ത്യ, ഓസീസിനെ നാണംകെടുത്തി- അര്‍ഷ്ദീപിന് കൈയടിക്കാം

ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യക്ക് 6 റണ്‍സിന്റെ ആവേശ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 160 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയക്ക് 8 വിക്കറ്റിന് 154 റണ്‍സാണ് നേടാനായത്. ജയത്തോടെ അഞ്ച് മത്സര പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി. ശ്രേയസ് അയ്യരുടെ (53) അര്‍ധ സെഞ്ച്വറിയും അര്‍ഷ്ദീപിന്റെ അവസാന ഓവറിലെ ബൗളിങ് പ്രകടനവുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ 33 റണ്‍സായപ്പോഴേക്കും യശ്വസി ജയ്‌സ്വാളിനെ ഇന്ത്യക്ക് നഷ്ടമായി. 15 പന്ത് നേരിട്ട് 1 ഫോറും 2 സിക്‌സും പറത്തിയ ജയ്‌സ്വാളിനെ ജേസന്‍ ബെഹറന്‍ഡോര്‍ഫാണ് പുറത്താക്കിയത്. സിക്‌സര്‍ പറത്താനുള്ള ജയ്‌സ്വാളിന്റെ ശ്രമം എല്ലിസിന്റെ കൈയില്‍ അവസാനിക്കുകയായിരുന്നു. മികച്ച പ്രകടനം നടത്തിയിരുന്ന റുതുരാജ് ഗെയ്ക് വാദിന് അഞ്ചാം ടി20യില്‍ മികവ് ആവര്‍ത്തിക്കാനായില്ല.

12 പന്തില്‍ 10 റണ്‍സാണ് റുതുരാജ് നേടിയത്. 2 ബൗണ്ടറികളാണ് റുതുരാജ് ആകെ നേടിയത്. എന്നാല്‍ ഒരു ബൈലാട്രല്‍ ടി20 സീരിസില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരനായി മാറാന്‍ റുതുരാജിന് സാധിച്ചു. അഞ്ച് മത്സരത്തില്‍ നിന്ന് 233 റണ്‍സാണ് അദ്ദേഹം നേടിയത്. മികച്ച ഫോമിലായിരുന്ന സൂര്യകുമാര്‍ യാദവ് ബംഗളൂരുവില്‍ നിരാശപ്പെടുത്തി. തുടക്കത്തിലേ ഒരു ലൈഫ് ലഭിച്ചെങ്കിലും ഇത് മുതലാക്കാന്‍ സൂര്യക്ക് സാധിക്കാതെ പോയി.

7 പന്ത് നേരിട്ട് 5 റണ്‍സാണ് റുതുരാജ് നേടിയത്. നാലാം ടി20യില്‍ 1 റണ്‍സിനാണ് സൂര്യകുമാര്‍ നേടിയത്. അവസാന 46 ഇന്നിങ്‌സില്‍ തുടര്‍ച്ചയായി 2 ഇന്നിങ്‌സില്‍ സൂര്യ ഒറ്റ അക്കത്തില്‍ പുറത്താവുന്നത് ഇതാദ്യമായാണ്. റിങ്കു സിങ്ങിനും വെടിക്കെട്ട് ആവര്‍ത്തിക്കാനായില്ല. 8 പന്ത് നേരിട്ട് 1 ഫോറുള്‍പ്പെടെ 6 റണ്‍സാണ് റിങ്കു നേടിയത്. തന്‍വീര്‍ സംഗയെ സിക്‌സറിന് ശ്രമിച്ച റിങ്കു ക്യാച്ചിലൂടെ പുറത്താവുകയായിരുന്നു. അക്ഷര്‍ പട്ടേല്‍ (21 പന്തില്‍ 31) തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു.

india, arshdeep sing

2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ വാലറ്റത്ത് നിര്‍ണ്ണായക പ്രകടനം നടത്താന്‍ അക്ഷറിനായി. ശ്രേയസ് അയ്യര്‍ ഒരുവശത്ത് ഗംഭീര ഇന്നിങ്‌സാണ് കാഴ്ചവെച്ചത്. 37 പന്ത് നേരിട്ട് 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 53 റണ്‍സാണ് ശ്രേയസ് അയ്യര്‍ നേടിയത്. രവി ബിഷ്‌നോയ് (2) അവസാന പന്തില്‍ റണ്ണൗട്ടായപ്പോള്‍ അര്‍ഷ്ദീപ് സിങ് (2) പുറത്താവാതെ നിന്നു.

ഇതോടെ 20 ഓവറില്‍ 8 വിക്കറ്റിന് 160 എന്ന സ്‌കോറിലേക്ക് ഇന്ത്യയെത്തി. ജേസന്‍ ബെഹറന്‍ഡോര്‍ഫും ബെന്‍ ദൗര്‍ഷ്യൂയിസും രണ്ട് വിക്കറ്റും ആരോണ്‍ ഹാര്‍ഡി, നതാന്‍ എല്ലിസ്, തന്‍വീര്‍ സംഗ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ ഓസീസിന്റെ തുടക്കവും മികച്ചതായില്ല. 22 റണ്‍സ് സ്‌കോര്‍ബോര്‍ഡിലുള്ളപ്പോള്‍ ജോഷ് ഫിലിപ്പിനെ (4) ഓസീസിന് നഷ്ടമായി. മുകേഷ് കുമാര്‍ ഫിലിപ്പിനെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.

ഒരുവശത്ത് വെടിക്കെട്ട് കാഴ്ചവെച്ച ട്രാവിസ് ഹെഡ് (28) ഇന്ത്യയുടെ അന്തകനാവുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ രവി ബിഷ്‌നോയ് തകര്‍പ്പന്‍ ബൗളിങ്ങിലൂടെ ക്ലീന്‍ബൗള്‍ഡ് ചെയ്തു. 18 പന്തില്‍ 5 ഫോറും 1 സിക്‌സുമാണ് ഹെഡ് നേടിയത്. ആരോണ്‍ ഹാര്‍ഡിയെ (6) നിലയുറപ്പിക്കും മുമ്പ് ബിഷ്‌നോയ് ശ്രേയസ് അയ്യരുടെ കൈയിലെത്തിച്ചു. ഒരുവശത്ത് പിടിച്ചുനിന്ന ടിം ഡേവിഡിനെ (17) അക്ഷര്‍ പട്ടേല്‍ ആവേശ് ഖാന്റെ കൈയിലുമെത്തിച്ചു.

മുകേഷ് കുമാര്‍ മാത്യു ഷോര്‍ട്ടിനേയും (16) ബെന്‍ ദര്‍ഷ്യൂസിനേയും (0) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി. അവസാന ഓവറില്‍ 10 റണ്‍സായിരുന്നു ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യത്തെ രണ്ട് പന്ത് ഡോട്ട് ബോളാക്കിയ അര്‍ഷ്ദീപ് മൂന്നാം പന്തില്‍ മാത്യു വേഡിനെ (22) പുറത്താക്കി. പിന്നീടുള്ള പന്തുകളിലും അര്‍ഷ്ദീപ് പിടിമുറുക്കിയതോടെ എട്ട് വിക്കറ്റിന് 154 റണ്‍സില്‍ ഓസീസ് ഒതുങ്ങി. ഇതോടെ 6 റണ്‍സിന്റെ ജയം ഇന്ത്യക്ക് സ്വന്തം.

പ്ലേയിങ് 11, ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക് വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് (c), റിങ്കു സിങ്, ജിതേഷ് ശര്‍മ, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍

ഓസ്‌ട്രേലിയ- ട്രവിസ് ഹെഡ്, ജോഷ് ഫിലിപ്പ്, ബെന്‍ മക്‌ഡെര്‍മോട്ട്, ആരോണ്‍ ഹാര്‍ഡി, ടിം ഡേവിഡ്, മാത്യു ഷോര്‍ട്ട്, മാത്യു വേഡ് (c), ബെന്‍ ദര്‍ഷ്യൂയിസ്, നതാന്‍ എല്ലിസ്, ജേസന്‍ ബെഹറന്‍ഡോര്‍ഫ്, തന്‍വീര്‍ സംഗ

Story first published: Sunday, December 3, 2023, 14:57 [IST]
Other articles published on Dec 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+