For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഡ്രിങ്ക്‌സ് ബ്രേക്കില്‍ രോഹിത് എത്തി, ബുംറക്ക് നിര്‍ണ്ണായക ഉപദേശം; ഇംപാക്ട് ഉടന്‍

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടെസ്റ്റ് സിഡ്‌നിയില്‍ പുരോഗമിക്കുകയാണ്. രണ്ടാം ദിനത്തിലേക്ക് മത്സരം കടക്കവെ പോരാട്ടം അതി ശക്തമാണ്. മോശം ഫോമിലുള്ള സ്ഥിരം നായകന്‍ രോഹിത് ശര്‍മയെ പുറത്തിരുത്തി ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ അവസാന ടെസ്റ്റിലിറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 185 റണ്‍സിലാണ് പുറത്തായത്. മറുപടിക്കിറങ്ങിയ ഓസീസ് രണ്ടാം ദിനം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റിന് 101 റണ്‍സെന്ന നിലയിലാണ്.

ജസ്പ്രീത് ബുറയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ മികച്ച പോരാട്ടമാണ് പുറത്തെടുക്കുന്നത്. തുടക്കം മുതല്‍ ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കുന്ന ഫീല്‍ഡ് വിന്യാസവും ബൗളിങ് ചെയ്ഞ്ചുകളും വരുത്താന്‍ നായകനെന്ന നിലയില്‍ ബുംറക്ക് സാധിച്ചു. രണ്ടാം ദിനം ആദ്യ സെക്ഷനില്‍ ഓസീസിന്റെ നാല് വിക്കറ്റുകള്‍ വീണതിന് പിന്നില്‍ ബുംറയുടെ നായക മികവ് എടുത്തു പറയേണ്ടതാണ്. ഇപ്പോഴിതാ ഡ്രിങ്ക്‌സ് ബ്രേക്കിനിടെ രോഹിത് ശര്‍മ ബുംറയെ ഉപദേശിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവരികയാണ്.

ഇതിന് ശേഷമാണ് സിറാജിന്റെ ഗംഭീര ബൗളിങ് പ്രകടനം ഉള്‍പ്പെടെ കാണുന്നത്. വാട്ടര്‍ബോയിസിനൊപ്പം മൈതാനത്തിലേക്കെത്തിയ രോഹിത് ശര്‍മ ജസ്പ്രീത് ബുംറയോടും റിഷഭ് പന്തിനോടും തന്ത്രമോതുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

രോഹിത്തിനെ പ്രശംസിച്ച് ആരാധകര്‍

ഇന്ത്യയുടെ പ്ലേയിങ് 11 നിന്ന് രോഹിത് ശര്‍മ സ്വയം മാറി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പരമ്പരയില്‍ ഏഴില്‍ താഴെയായിരുന്നു രോഹിത്തിന്റെ ശരാശരി. ഈ സാഹചര്യത്തില്‍ നിര്‍ണ്ണായകമായ സിഡ്‌നി ടെസ്റ്റില്‍ കളിക്കേണ്ടതില്ലെന്ന് രോഹിത് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ടീമിനൊപ്പം എല്ലായ്‌പ്പോലും താനുണ്ടാവുമെന്ന് തെളിയിക്കുന്ന നീക്കമാണ് രോഹിത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇന്ത്യ ആദ്യ ദിനം ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ബൗണ്ടറി ലൈനില്‍ നിന്ന് കൈയടിക്കാന്‍ രോഹിത്തുണ്ടായിരുന്നു.

ഇപ്പോള്‍ വാട്ടര്‍ബോയിസിനൊപ്പം കളത്തിലേക്കെത്തുകയും നായകനായ ബുംറക്ക് നിര്‍ണ്ണായക ഉപദേശങ്ങള്‍ നല്‍കാനും രോഹിത് മനസുകാട്ടി. ഇത് അദ്ദേഹത്തിന്റെ വലിയ മനസാണെന്നാണ് ആരാധകര്‍ പറയുന്നത്. സ്വാര്‍ത്ഥനല്ലാത്ത താരമാണ് രോഹിത് ശര്‍മയെന്നാണ് ആരാധകര്‍ വാഴ്ത്തുന്നത്. ബാറ്റിങ്ങില്‍ മോശം ഫോമിലാണെങ്കിലും ഇന്ത്യയെ ഐസിസി കിരീടം ചൂടിച്ച ക്യാപ്റ്റനാണ് രോഹിത്. അദ്ദേഹത്തിന്റെ അനുഭവസമ്പത്തില്‍ നിന്നുള്ള ഉപദേശങ്ങള്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് തന്നെ പറയാം.

rohit sharma jasprit bumrah

ബുംറയുടെ ക്യാപ്റ്റന്‍സി കിടു

ജസ്പ്രീത് ബുംറ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് നായകനാവാന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന് പറയാം. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരെ വലിഞ്ഞുമുറുക്കുന്ന ബൗളിങ് പ്രകടനമാണ് ബുംറ കാഴ്ചവെച്ചത്. കൂടാതെ അദ്ദേഹമൊരുക്കിയ ഫീല്‍ഡ് വിന്യാസം കംഗാരുക്കളെ സമ്മര്‍ദ്ദത്തിലാക്കുന്നതായിരുന്നു. സ്റ്റീവ് സ്മിത്തിന് ലെഗ് സൈഡില്‍ ഫീല്‍ഡറെയടക്കമിട്ട് ബാറ്റ്‌സ്മാന്റെ ദൗര്‍ബല്യത്തിനനുസരിച്ച് തന്ത്രം മെനയാന്‍ ക്യാപ്റ്റനെന്ന നിലയില്‍ ബുംറക്കായി.

ആക്രമണോത്സകതയുടെ കാര്യത്തില്‍ രോഹിത് ശര്‍മ അല്‍പ്പം പിന്നിലാണ്. എന്നാല്‍ ബുംറ ഇക്കാര്യത്തില്‍ കോലിയോടൊപ്പം നില്‍ക്കുകയാണ്. സിഡ്‌നി ടെസ്റ്റിലെ ഇന്ത്യയുടെ ആക്രമണോത്സകത എടുത്തു പറയേണ്ടതാണ്. ഓസീസ് ബൗളര്‍മാരെ പ്രകോപിപ്പിക്കാനും ബൗളിങ്ങില്‍ ഈ ആക്രമണോത്സകത കാട്ടാനും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുന്നു. എന്തായാലും ബുംറയുടെ കീഴില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

പിടിമുറുക്കി ഇന്ത്യ

സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യ ഗംഭീര ബൗളിങ് പ്രകടനത്തോടെ പിടിമുറുക്കിയിരിക്കുകയാണ്. ഓസീസിന്റെ ടോപ് ഓഡറിനെ ചെറിയ സ്‌കോറില്‍ തളക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. ഉസ്മാന്‍ ഖ്വാജയേയും മാര്‍നസ് ലാബ്യുഷെയ്‌നേയും ജസ്പ്രീത് ബുംറ മടക്കിയപ്പോള്‍ ആക്രമണകാരികളായ ട്രാവിസ് ഹെഡിനേയും സാം കോണ്‍സ്റ്റസിനേയും മുഹമ്മദ് സിറാജ് ഒരേ ഓവറില്‍ പുറത്താക്കി.

അപകടകാരിയായ സ്റ്റീവ് സ്മിത്തിനെ ഉച്ച ഭക്ഷണത്തിന് തൊട്ടുമുമ്പാണ് പ്രസിദ്ധ് കൃഷ്ണ മടക്കിയത്. ഓസീസ് മധ്യനിരയേയും വാലറ്റത്തേയും വേഗത്തില്‍ പുറത്താക്കി മത്സരത്തില്‍ ആധിപത്യം നേടാന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Saturday, January 4, 2025, 7:36 [IST]
Other articles published on Jan 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+