Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: റണ്ണിനായി പാടുപെടും!! ആദ്യം ബാറ്റിങെങ്കില്‍ ഇന്ത്യക്കു എത്ര വേണം? ഉത്തരമിങ്ങനെ

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാമങ്കം വ്യാഴാഴ്ട നടക്കാനിരിക്കുകയാണ്. ജയവുമായി അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-1നു മുന്നിലെത്തുകയെന്നതായിരിക്കും ഇരുടീമുകളുടെയും ലക്ഷ്യം. ഹൊബാര്‍ട്ടിലെ മൂന്നാം ടി20യില്‍ 185 പ്ലസ് റണ്‍സ് വളരെ അനായാസം ചേസ് ചെയ്തു ജയിക്കാനായത് ഇന്ത്യക്കു നല്‍കുന്ന ആത്മവിശ്വാസം വലുതായിരിക്കും.

നീണ്ട കാത്തിരിപ്പിനു ശേഷം ടോസ് ജയിച്ചതും രണ്ടാമത് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതും കഴിഞ്ഞ കളിയില്‍ ഇന്ത്യയെ സഹായിച്ചിരുന്നു. പക്ഷെ നാലാമങ്കത്തിലും വീണ്ടും ടോസ് ഭാഗ്യം നമുക്കൊപ്പം നില്‍ക്കുമോയെന്നതു കാത്തിരുന്നു തന്നെ കാണണം. ടോസ് കൈവിടുകയും വീണ്ടും ആദ്യം ബാറ്റ് ചെയ്യേണ്ടി വരികയും ചെയ്താല്‍ വിജയത്തിനായി എത്ര റണ്‍സാണ് സ്‌കോര്‍ ചെയ്യേണ്ടതെന്നു നമുക്കു നോക്കാം.

INDIA PRACTICE

റണ്‍മഴയില്ല

ഗോള്‍ഡ്‌കോസ്റ്റിലെ കറാറ ഓവിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പോരാട്ടം നടക്കാനിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ അത്ര പ്രശസ്തമായ ടി20 മല്‍സരവേദിയല്ല ഇത്.
ചരിത്രമെടുത്താല്‍ വെറും രണ്ടു അന്താരാഷ്ട്ര ടി20കള്‍ മാത്രമേ ഇതുവരെ ഇവിടെ നടന്നിട്ടുള്ളൂ. ഇന്ത്യന്‍ട ടീമാവട്ടെ ഇതുവരെ ഇവിടെ ടി20യില്‍ കളിച്ചിട്ടുമില്ല.

നേരത്തേ നടന്നിട്ടുള്ള രണ്ടു ടി20കളെടുത്താല്‍ ഒരു കാര്യം വളരെ വ്യക്തമാണ്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന മല്‍സരത്തില്‍ റണ്‍മഴ പ്രതീക്ഷിക്കേണ്ടത്തില്ല. മാത്രമല്ല, ബാറ്റര്‍മാര്‍ക്കു പകരം ബൗളര്‍മാരായിക്കു ഇവിടെ കൈയടി നേടാനും പോവുന്നത്.

150 റണ്‍സ് പോലും ഈ ഗ്രൗണ്ടില്‍ ഇതുവരെ ഒരു ടി20യില്‍ പിറന്നിട്ടില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. വെറും 146 റണ്‍സാണ് ഇവിടെ ഇതിനകം കുറിക്കപ്പെട്ട ഏറ്റവുമുയര്‍ന്ന ടീം ടോട്ടല്‍. ഇതാവട്ടെ ഓസ്‌ട്രേലിയയുടെ പേരില്‍ തന്നെയാണ്. 2022ല്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള കളിയിലായിരുന്നു ഇത്.

SURYA GAMBHIR

അന്നു ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഒമ്പതു വിക്കറ്റുകള് നഷ്ടത്തില്‍ 145 റണ്‍സ് കുറിക്കുകയായിരുന്നു. മറുപടിയില്‍ ഓസീസ് ഒരു ബോള്‍ ബാക്കിനില്‍ക്കെ ഏഴു വിക്കറ്റുകള്‍ നഷ്ടത്തില്‍ ലക്ഷ്യം മറടക്കുകയും ചെയ്തു. ഇവിടുത്തെ ഏറ്റവുമുയര്‍ന്ന വിജയകരമായ റണ്‍ചേസും ഇതു തന്നെയാണ്.

അതുകൊണ്ടു തന്നെ നടക്കാനിരിക്കുന്ന അടുത്ത മല്‍സരത്തില്‍ 160-170 റണ്‍സ് ഇന്ത്യക്കു നേടാനായാല്‍ ഇതു വിന്നിങ് ടോട്ടലുമായിരിക്കും. ഓസീസും വിന്‍ഡീസും തമ്മിലുള്ള ടി20 കൂടാതെ മറ്റൊരു മല്‍സരം കൂടി മാത്രമം നേരത്തേ ഇവിടെ നടന്നിട്ടുള്ളൂ. 2018ല്‍ ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയുമാണ് അന്നു കൊമ്പുകോര്‍ത്തത്.

മഴയെ തുടര്‍ന്നു അതു 10 ഓവര്‍ വീതമുള്ള മല്‍,സരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക ആറു വിക്കറ്റുകള്‍ നഷ്ടത്തില്‍ 108 റണ്‍സെടുത്തു. മറുപടിയില്‍ കംഗാരുപ്പടയെ സൗത്താഫ്രിക്കന്‍ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. ഏഴു വിക്കറ്റുകള്‍ നഷ്ടത്തില്‍ വെറും 87 റണ്‍സ് മാത്രമേ അന്നു അവര്‍ക്കു നേടാനായുള്ളൂ.

നാലാമങ്കത്തിലെ ഇന്ത്യന്‍ 11

ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

Story first published: Wednesday, November 5, 2025, 11:51 [IST]
Other articles published on Nov 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+