Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ബുംറയോടു കളിക്കല്ലേ, കോണ്‍സ്റ്റാസ് വെറും 'ശിശു'!! കണക്കുതീര്‍ത്തു, വീഡിയോ വൈറല്‍

മെല്‍ബണ്‍: നാലാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലെ കടന്നാക്രമണത്തില്‍ ഓസ്‌ട്രേലിയയുടെ യുവ ഓപ്പണര്‍ സാം കോണ്‍സ്റ്റാസിനോടു കണക്കുതീര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. നാലാംദിനം തുടക്കത്തില്‍ തന്നെ കോണ്‍സ്റ്റാസിന്റെ ബേല്‍സ് തെറിപ്പിച്ചാണ് താന്‍ ആരാണെന്നു 19 കാരനായ അരങ്ങേറ്റക്കാരന് അദ്ദേഹം കാണിച്ചുകൊടുത്തത്. ഇതിനു ശേഷമുള്ള ബുംറയുടെ ആഹ്ലാദ പ്രകടനവും വൈറലായിരിക്കുകയാണ്.

ആദ്യ ഇന്നിങ്‌സില്‍ ബുംറയ കടന്നാക്രമിച്ച കോണ്‍സ്റ്റാസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വരവറിയിച്ചിരുന്നു. ബുംറയെപ്പോലെയൊരു ലോകോത്തര ബൗളറെ പ്രഹരിക്കാനുള്ള താരത്തിന്റെ മിടുക്കിനെ ലോകം മുഴുവന്‍ വാഴ്ത്തുകയും ചെയ്തു. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ വെറും എട്ടു റണ്‍സിന് കോണ്‍സ്റ്റാസിനെ പുറത്താക്കിയാണ് അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തിയത്.

SAM KONSTAS

ഫ്‌ളോപ്പായി കോണ്‍സ്റ്റാസ്

ആദ്യ ഇന്നിങ്‌സില്‍ 60 റണ്‍സുമായാണ് സാം കോണ്‍സ്റ്റാസ് മിന്നിച്ചത്. വെറും 65 ബോളുകളിലായിരുന്നു ഇത്. ആറു ഫോറും രണ്ടു സിക്‌സറും 19 കാരന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രണ്ടു സിക്‌സറുകളും ബുംറയ്‌ക്കെതിരേയായിരുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം.

തീര്‍ത്തും നിര്‍ഭയനായാണ് അദ്ദേഹത്തിനെതിരേ ഓസീസ് താരം ബാറ്റ് വീശിയത്. ബുംറയുടെ ഒരോവറില്‍ 18 റണ്‍സും മറ്റൊരു ഓവറില്‍ 14 റണ്‍സുമാണ് കോണ്‍സ്റ്റാസ് വാരിക്കൂട്ടിയത്. രണ്ടോവറുകളിലും ഓരോ സിക്‌സും രണ്ടു ഫോറുകളും വീതം താരം പായിക്കുകയും ചെയ്തു. കന്നി മല്‍സരം കളിക്കുന്ന കോണ്‍സ്റ്റാസില്‍ നിന്നുള്ള കടന്നാക്രമണം ബുംറയെ ശരിക്കും സ്തബ്ധനാക്കുകയും ചെയ്തിരുന്നു.

ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ ബുംറ ഇതിനു കണക്കു ചോദിച്ചിരിക്കുകയാണ്. ഏഴാം ഓവറില്‍ തന്നെ കോണ്‍സ്റ്റാസിനെ അദ്ദേഹം ബൗള്‍ഡാക്കുകയായിരുന്നു. 18 ബോളില്‍ ഒരു ഫോറടക്കം എട്ടു റണ്‍സ് മാത്രമേ താരം നേടിയുള്ളൂ.

കോണ്‍സ്റ്റാസിനെ പുറക്കാക്കിയ ശേഷം ബുംറയുടെ ആഹ്ലാദപ്രകടനം. വീഡിയോ കാണാം

ഏഴാം ഓവറില്‍ ബുംറയ്‌ക്കെതിരേ സ്‌ട്രൈക്ക് നേരിട്ടത് കോണ്‍സ്റ്റാസാണ്. ആദ്യ ബോളില്‍ ഡ്രൈവിനാണ് താരം ശ്രമിച്ചത്. പക്ഷെ ഇതു കണക്ടായില്ല. അടുത്ത ബോള്‍ ഓഫ്സ്റ്റംപിന് പുറത്തായിരുന്നു. കോണ്‍സ്റ്റാസ് ഷോട്ടിനും തുനിഞ്ഞില്ല.

മൂന്നാമത്തെ ബോളിലാണ് താരം വീണത്. 139.7 കിമി വേഗതയുള്ള ബോള്‍ ഏറെക്കുറെ ഓഫ്സ്റ്റംപിന് പുറത്താണ് പിച്ച് ചെയ്തത്. പക്ഷെ പിച്ച് ചെയ്ത ശേഷം ബോള്‍ നേരെ അകത്തേക്കു കയറി. ഇതു പ്രതിരോധിക്കാനാണ് കോണ്‍സ്റ്റാസ് ശ്രമിച്ചതെങ്കിലും ബാറ്റിനും പാഡിനുമിടയിലൂടെ കയറിയ ബോള്‍ നേരെ സ്റ്റംപുകളില്‍ പതിക്കുകയായിരുന്നു.

JASPRIT BUMRAH

ഞെട്ടലോടെ കോണ്‍സ്റ്റാസ് ക്രീസ് വിട്ടപ്പോള്‍ കാണികള്‍ക്കു നേരെ ഇരുകൈകളുമുയര്‍ത്തി ശബ്ദമുണ്ടാക്കൂയെന്നു ആംഗ്യം കാണിച്ചായിരുന്നു ബുംറയുടെ ആഹ്ലാദപ്രകടനം. ഈ തരത്തിലുള്ള ആഹ്ലാദ പ്രകടനം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സാധാരണ കാണാറുമില്ല. നേരത്തേ വിരാട് കോലി ഔട്ടായപ്പോള്‍ ഇതേ രീതിയിലായിരുന്നു കോണ്‍സ്റ്റാസ് ആഘോഷിച്ചത്. ഇതിനുള്ള മറുപടി കൂടിയാണ് ബുംറയുടെ ആഹ്ലാദപ്രകടനമെന്നാണ് ചൂണിക്കാണിക്കപ്പെടുന്നത്.

ഓസീസിനു ലീഡ്

ഓസ്‌ട്രേലിയ ഒന്നാമിന്നിങ്‌സില്‍ 105 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയാണ് വീണ്ടും ബാറ്റിങിന് ഇറങ്ങിയിട്ടുള്ളത്. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 474 റണ്‍സിനു മറുപടിയില്‍ നാലാം ദിനം രാവിലെ 369ന് ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു. യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയുടെ (114) കന്നി സെഞ്ച്വറിയാണ് ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. 189 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 11 ഫോറും ഒരു സിക്‌സറുമുണ്ടായിരുന്നു.

ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (82), വാഷിങ്ടണ്‍ സുന്ദര്‍ (50) എന്നിവരുടെ ഫിഫ്റ്റികളും ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായി. ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട്, നതാന്‍ ലയണ്‍ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതമെടുത്തു.

Story first published: Sunday, December 29, 2024, 6:59 [IST]
Other articles published on Dec 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+