Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഫോളോ ഓണില്‍ നിന്ന് ഇന്ത്യ രക്ഷപെട്ടു, ഫൈനല്‍ പ്രതീക്ഷ സജീവം; വഴി ഇതാണ്

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചുവരവ് പ്രതീക്ഷ നല്‍കിയാണ് നാലാം ദിനം അവസാനിപ്പിച്ചത്. ടോപ് ഓഡറും മധ്യനിരയും അവസരത്തിനൊപ്പം ഉയരാതെ വന്നതോടെ ആകാശ് ദീപിന്റേയും ജസ്പ്രീത് ബുംറയുടേയും കരുത്തില്‍ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്ന് രക്ഷപെട്ടിരിക്കുകയാണ്. ഇന്ത്യ ഫോളോ ഓണ്‍ ഭീഷണി ഒഴിവാക്കിയതിന് പിന്നാലെ ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ വലിയ ആഘോഷമാണ് നടന്നത്.

ഇന്ത്യയുടെ ആരാധകരും രക്ഷപെടലിനെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ബുംറയേയും ആകാശിനേയും ഗ്രൗണ്ടിലേക്ക് വന്നാണ് സഹതാരങ്ങള്‍ സ്വീകരിച്ചത്. ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കിയത് എന്തുകൊണ്ടാണ് ഇത്രയും ആവേശത്തോടെ ഇന്ത്യന്‍ താരങ്ങള്‍ ആഘോഷിച്ചതെന്നാണ് എല്ലാവരുടേയും സംശയം. പരിശീലകന്‍ ഗൗതം ഗംഭീറടക്കം ഇത്രത്തോളം ആഘോഷിക്കാന്‍ കാരണമുണ്ട്. അത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുന്നില്‍ക്കണ്ടാണ്.

ഗാബയില്‍ തോറ്റാല്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിക്കുമെന്ന് തന്നെ പറയാം. എന്നാല്‍ സമനില നേടിയാല്‍ ഇന്ത്യക്ക് പ്രതീക്ഷക്ക് വകയുണ്ട്. അതുകൊണ്ടാണ് ഇന്ത്യ ഫോളോ ഓണ്‍ ഒഴിവായപ്പോള്‍ ഇത്രത്തോളം ആഘോഷമാക്കിയത്.

സമനില പ്രതീക്ഷയില്‍ ഇന്ത്യ

നാലാം ദിനം ഫോളോ ഓണ്‍ ഭീഷണി ഒഴിവാക്കാതെ ഇന്ത്യ പുറത്തായിരുന്നെങ്കില്‍ ഫൈനല്‍ സീറ്റ് സ്വപ്‌നമായി മാറുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റ് എത്തിപ്പിടിക്കാമെന്ന പ്രതീക്ഷ ഇന്ത്യക്കുണ്ട്. മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ജയം നേടുകയെന്നത് പ്രയാസമാണ്. എന്നാല്‍ സമനില നേടിയെടുക്കാന്‍ ഇനിയും അവസരമുണ്ട്. മഴയും വെളിച്ചക്കുറവും മത്സരത്തില്‍ വില്ലനായി ഇടക്കിടെ എത്തുന്നുണ്ട്.

വരുന്ന രണ്ട് ദിവസവും മഴ ഭീഷണി നിലനില്‍ക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ കരുതലോടെ കളിച്ച് സമനില നേടിയെടുക്കാന്‍ ഇന്ത്യക്കാവും. സമനില നേടുകയും അടുത്ത രണ്ട് മത്സരത്തിലും ഇന്ത്യക്ക് ജയിക്കാനും സാധിക്കുകയും ചെയ്താല്‍ ഫൈനല്‍ സീറ്റ് സജീവമാക്കാം. എന്നാല്‍ ഭാഗ്യം കൂടി ടീമിനെ തുണക്കേണ്ടതായുണ്ട്. എന്തായാലും ഫോളോ ഓണ്‍ കെണിയില്‍ വീഴാതെ സമനില പ്രതീക്ഷ കാത്തതാണ് ഇന്ത്യ ഇത്രയും ആഘോഷമാക്കാന്‍ കാരണം.

rohit sharma virat kohli

എല്ലാം ഇന്ത്യയുടെ ബാറ്റിങ് നിരയുടെ കൈയില്‍

നിലവില്‍ സമനില നേടാനുള്ള സുവര്‍ണ്ണാവസരം ഇന്ത്യക്ക് മുന്നിലുണ്ട്. എന്നാല്‍ രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനമാവും നിര്‍ണ്ണായകമാവുക. ആദ്യ ഇന്നിങ്‌സിലെ പിഴവുകള്‍ ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് തോല്‍വി നേരിടേണ്ടി വരും. ഓസീസ് പേസ് നിരയില്‍ നിന്ന് പരിക്കേറ്റ ജോഷ് ഹെയ്‌സല്‍വുഡ് ഇതിനോടകം പുറത്തായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു പേസറുടെ അഭാവത്തിലാവും ഓസീസ് കളിക്കുക. ക്ഷമയോടെ ബാറ്റ് ചെയ്യാന്‍ ഇന്ത്യക്ക് സാധിക്കണം.

യശ്വസി ജയ്‌സ്വാളില്‍ നിന്ന് ഇന്ത്യ വലിയ സ്‌കോര്‍ പ്രതീക്ഷിക്കുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിനെ വെല്ലുവിളിച്ച് തുടര്‍ച്ചയായി താരത്തിന് മുന്നില്‍ ജയ്‌സ്വാള്‍ വീഴുന്നതാണ് കാണാനാവുന്നത്. ജയ്‌സ്വാള്‍ കടന്നാക്രമിച്ച് കളിക്കുന്നവനാണെങ്കിലും അല്‍പ്പം കൂടി ക്ഷമയോടെ കളിക്കാന്‍ സാധിക്കേണ്ടതായുണ്ട്. രണ്ടാം ഇന്നിങ്‌സില്‍ ജയ്‌സ്വാളിന് നിര്‍ണ്ണായക റോളുണ്ട്. ശുബ്മാന്‍ ഗില്ലും പ്രതീക്ഷക്കൊത്തുയരണം. കെ എല്‍ രാഹുല്‍ മോശമല്ലാത്ത ഫോമില്‍ കളിക്കുന്നുണ്ട്.

എന്നാല്‍ സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും മികവ് കാട്ടിയേ തീരു. എന്തായാലും രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം മത്സരത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പാണ്.

ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ന്നിട്ടുണ്ട്

ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ കണ്ട ആവേശം പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യക്ക് നാലാം ദിനം തിരിച്ചുവരാന്‍ സാധിച്ചേക്കും. ജസ്പ്രീത് ബുംറ ബൗളിങ്ങില്‍ മികവ് കാട്ടുമ്പോള്‍ ആകാശ് ദീപിനും മുഹമ്മദ് സിറാജിനും പ്രതീക്ഷിച്ച പിന്തുണ നല്‍കാനാവുന്നില്ല. എന്നാല്‍ നിലവിലെ ഇന്ത്യയുടെ തിരിച്ചുവരവില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഇവര്‍ക്ക് തിരിച്ചുവരാന്‍ സാധിച്ചാല്‍ ഗാബയില്‍ അത്ഭുതം സംഭവിച്ചേക്കും. ഒരിക്കല്‍ക്കൂടി ചരിത്രമെഴുതാന്‍ ഇന്ത്യക്കാവുമോയെന്നത് കണ്ടുതന്നെ അറിയാം.

Story first published: Tuesday, December 17, 2024, 16:10 [IST]
Other articles published on Dec 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+