Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെപ്പോക്കില്‍ യാത്രയയപ്പ് വേണം!! എല്ലാത്തിനും നന്ദി ആഷ് അണ്ണാ, പ്രതികരിച്ച് ആരാധകര്‍

ബ്രിസ്ബണ്‍: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടാണ് ഇന്ത്യയുടെ എക്കാലത്തെയു മികച്ച സ്പിന്നര്‍മാരിലൊരാളും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞിരിക്കുന്നത്. ഓസ്‌ട്രേലിയയുമായി ഗാബയില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചതിനു പിന്നാലെയാണ് താന്‍ കളി മതിയാക്കുന്നതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇതോടെ ഐതിഹാസികമായ ഒരു ക്രിക്കറ്റ് യാത്രയ്ക്കു കൂടിയാണ് തിരശീല വീണിരിക്കുന്നത്. അനില്‍ കുംബ്ലെയ്ക്കു ശേഷം ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്‍ ഇതിഹാസമെന്ന് അടയാളപ്പെടുത്തിയാണ് ഈ തമിഴ്‌നാട്ടുകാരന്റെ പടിയിറക്കം. ഒരുപാട് അവിസ്മരണീയ റെക്കോര്‍ഡുകളും സ്വന്തം പേരില്‍ കുറിക്കാന്‍ അശ്വിനു സാധിക്കുകയും ചെയ്തിട്ടുണ്ട്.

മൂന്നു ഫോര്‍മാറ്റുകളിലും ഒരു കാലത്തു ഒരുപോലെ നിറഞ്ഞു കളിച്ചിട്ടുള്ള അശിന്റെ അപ്രതീക്ഷിത വിരമിക്കല്‍ ആരാധകരെ വലിയ നിരാശയിലും ദുഖത്തിലുമാക്കിയിരിക്കുകയാണ്, സോഷ്യല്‍ മീഡിയയില്‍ അവര്‍ ഇതേക്കുറിച്ച് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

R ASHWIN

നന്ദി ആഷ് അണ്ണാ...

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള ആര്‍ അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ അദ്ദേഹത്തിനു ആശംസകള്‍ നേരുകയും നന്ദി അറിയിക്കുകയും ചെയ്തിരിക്കുകയാണ്. ക്രിക്കറ്റെന്ന ഗെയിമിലെ യഥാര്‍ഥ ഇതിഹാസം തന്നെയാണ് ആര്‍ അശ്വിന്‍. ടെസ്റ്റ് ക്രിക്കറ്റ് നിങ്ങളെ തീര്‍ച്ചയായും മിസ്സ് ചെയ്യും. ഇത്രയും വര്‍ഷങ്ങള്‍ക്കിടെ നിങ്ങള്‍ നല്‍കിയ മനോഹരമായ ഓര്‍മകള്‍ക്കു നന്ദി. നിങ്ങളുടെ രണ്ടാമിന്നിങ്‌സിനു എല്ലാവിധ ആശംസകളും നേരുകയാണെന്നായിരുന്നു ഒരു പ്രതികരണം.

ആര്‍ അശ്വിന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണ താരങ്ങളിലൊരാളായി എക്കാലവും ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും. നാട്ടിലും പുറത്തും എത്രയെത്ര മാച്ച് വിന്നിങ് പ്രകടനങ്ങളാണ് ഇന്ത്യന്‍ കുപ്പായത്തില്‍ അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്. ഹോംഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്കില്‍ അശ്വിന്‍ തീര്‍ച്ചയായും വിടവാങ്ങല്‍ മല്‍സരം അര്‍ഹിക്കുന്നു. ബിസിസിഐ ഇതിനു മുന്‍കൈ എടുക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

ന്യൂബോള്‍, പഴയ ബോള്‍, ബാറ്റിങ്, ചരിത്ര വിജയത്തിനായി ബോള്‍ ലീവ് ചെയ്യല്‍, ടീമിനെ രക്ഷിക്കുന്നതിന് ബോളിനെ ദേഹം കൊണ്ട് തടുക്കല്‍... തുടങ്ങി ആര്‍ അശ്വിന്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ചെയ്തിട്ടില്ലാത്ത കാര്യങ്ങളൊന്നും തന്നെയില്ല. സന്തോഷകരമായ വിരമിക്കല്‍ ഇതിഹാസം എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ഒരു കുറിപ്പ്.

ആര്‍ അശ്വിന്‍, ഈ രീതിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കണമന്നല്ല ഞങ്ങള്‍ ആഗ്രഹിച്ചിരുന്നത്. ഒരുപാട് വിക്കറ്റുകള്‍, സെഞ്ച്വറികള്‍, മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങള്‍, മാച്ച് വിന്നിങ് പ്രകടനങ്ങള്‍. എന്നിട്ടും ഈ രീതിയില്‍ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് ദുഖകരമാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിങ്ങള്‍ നല്‍കിയിട്ടുള്ള എല്ലാത്തിനും നന്ദിയെന്നും ആരാധകര്‍ കുറിക്കുന്നു.

R ASHWIN

ഗംഭീര കരിയര്‍

ഇന്ത്യക്കുവേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും 50ന്‍ കൂടുതല്‍ മല്‍സരങ്ങൡ കളിക്കാന്‍ ഭാഗ്യമുണ്ടായ ചുരുക്കം താരങ്ങളിലൊരാഴാണ് 38 കാരനായ ആര്‍ അശ്വിന്‍. എങ്കിലും റെഡ് ബോള്‍ ക്രിക്കറ്റിലാണ് അദ്ദേഹം ഏറ്റവും മികച്ചു നിന്നത്. ടെസ്റ്റില്‍ 106 മല്‍സരങ്ങളില്‍ നിന്നും 2.83 ഇക്കോണമി റേറ്റില്‍ 537 വിക്കറ്റുകളാണ് അശ്വിന്റെ സമ്പാദ്യം.

എട്ടു പത്തു വിക്കറ്റ് നേട്ടവും 37 അഞ്ചു വിക്കറ്റഫ് നേട്ടവും ഇതിലുള്‍പ്പെടും. ഏകദിനത്തില്‍ 116 മല്‍സരങ്ങളില്‍ നിന്നും 156 വിക്കറ്റുകളും ടി20യില്‍ 65 മല്‍സരങ്ങളില്‍ നിന്നും 72 വിക്കറ്റുകളുമാണ് അദ്ദേഹം പോക്കറ്റിലാക്കിയത്.

ബാറ്റിങെടുത്താല്‍ ടെസ്റ്റില്‍ 3503 റണ്‍സ് അശ്വിന്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ആറു സെഞ്ച്വറികളും 14 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഏകദിനത്തില്‍ ഒരു ഫിഫ്റ്റിയടക്കം 707ഉം ടി20യില്‍ 184ഉം റണ്‍സ് അദ്ദേഹം നേടി.

Story first published: Wednesday, December 18, 2024, 13:00 [IST]
Other articles published on Dec 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+