Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 7ല്‍ 4ഉം വഴങ്ങി, 19 കാരന്‍ മുതല്‍ സ്റ്റാര്‍ക്ക് വരെ സിക്‌സര്‍!! ബുംറ ഇത്ര മോശമോ?

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാക്ക്ഫൂട്ടിലായിരിക്കുകയാണ് ടീം ഇന്ത്യ. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത കംഗാരപ്പുട ആദ്യ ഇന്നിങ്‌സില്‍ വലിയ ടോട്ടലുമായാണ് കളിയില്‍ പിടിമുറുക്കിയിരിക്കുന്നത്. അതിനിടെ ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയോടു പോലും ഓസീസ് ബാറ്റര്‍മാര്‍ മയം കാണിച്ചില്ലെന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യം. വളരെ അനായാസം അദ്ദേഹത്തിനെതിരേ ഓസീസിന്റെ മുന്‍നിരക്കാര്‍ മാത്രമല്ല വാലറ്റക്കാര്‍ പോലും സിക്‌സറുകള്‍ വാരിക്കൂട്ടുകയാണ്.

രണ്ടാം ദിനം ലഞ്ച് ബ്രേക്കിനു മുമ്പ് ഇന്ത്യ വഴങ്ങിയത് ഏഴു സിക്‌സറുകളാണ്. ഇതില്‍ നാലും ബുംറയുടെ ഓവറിലാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. അരങ്ങേറ്റ മല്‍സരം കളിച്ച 19 കാരനായ സാം കോണ്‍സ്റ്റാസ് മുതല്‍ വാലറ്റത്ത് ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് വരെ അദ്ദേഹത്തിനെതിരേ സിക്‌സര്‍ പായിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ആരാധകരും ബുംറയുടെ ബൗളിങിനു ഇതെന്തു പറ്റിയെന്ന സംശയമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

JASPRIT BUMRAH

ബുംറയ്ക്കു സംഭവിച്ചതെന്ത്?

ഈ പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയ്ക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തിയ ഏക ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറയാണ്. കൂടുതല്‍ വിക്കറ്റുകളെടുത്തതും അദ്ദേഹം തന്നെ. പേസ് ബൗളിങില്‍ തന്റെ പങ്കാളികളില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാതിരുന്നിട്ടും ഓസീസിനു മൂക്കുകയറിടാന്‍ അദ്ദേഹത്തിനു സാധിച്ചു. എന്നാല്‍ മെല്‍ബണിലെ നാലാമങ്കത്തില്‍ ബുംറയെ ആദ്യ ഇന്നിങ്‌സില്‍ വളരെ അനായാസമാണ് ഓസീസ് താരങ്ങള്‍ നേരിട്ടത്.

നാലു സിക്‌സറുകളാണ് ബുംറ ഈ മല്‍സരത്തില്‍ വിട്ടുകൊടുത്തത്. ഇന്ത്യന്‍ ടീം ആകെ വഴങ്ങിയത് ഏഴു സിക്‌സറാണ്. ഇതില്‍ നാലും ബുംറയുടെ ഓവറിലാണെന്നതാണ് കൗതുകകരം. ആദ്യ ദിനം രണ്ടു സിക്‌സറുകള്‍ വഴങ്ങിയ അദ്ദേഹം രണ്ടാംദിനം ആദ്യ സെഷനില്‍ തന്നെ രണ്ടു സിക്‌സറുകള്‍ കൂടി വഴങ്ങുകയായിരുന്നു.

തുടക്കമിട്ടത് കോണ്‍സ്റ്റാസ്

മെല്‍ബണ്‍ ടെസ്റ്റിലൂടെ അരങ്ങേറിയ ഓസ്‌ട്രേലിയയുടെ 19 കാരനായ ഓപ്പണര്‍ സാം കോണ്‍സ്റ്റാസാണ് ജസ്പ്രീത് ബുംറയ്‌ക്കെതിരേ സിക്‌സറടിക്കുക അസാധ്യമല്ലെന്നു കാണിച്ചു തന്നത്. ഒന്നാം ദിനം ആദ്യ സെഷനില്‍ തന്നെ രണ്ടു സിക്‌സറാണ് ഓസീസ് താരം പറത്തിയത്. ഏഴാമത്തെ ഓവറിലായിരുന്നു കോണ്‍സ്റ്റാസിന്റെ ആദ്യത്തെ സിക്‌സര്‍.

ഏഴാം ഓവറിലെ രണ്ടാമത്തെ ബോളാണ് യുവതാരം സിക്‌സറിലേക്കു പായിച്ചത്. രണ്ടു ഫോറുകള്‍ കൂടി പായിച്ച കോണ്‍സ്റ്റാസ് 14 റണ്‍സും ഓവറില്‍ അടിച്ചെടുത്തു. ഇതിനു ശേഷം 11ാം ഓവറില്‍ 19 കാരന്‍ വീണ്ടുമൊരു ബോള്‍ സിക്‌സറിലേക്കു പായിച്ചു. ഇത്തവണ ലോങ് ഓണിനു മുകളിലൂടെയായിരുന്നു കിടിലന്‍ ഷോട്ട്. ഇതു കൂടാതെ രണ്ടു ഫോറുകള്‍ കൂടി നേടിയ കോണ്‍സ്റ്റാസ് 18 റണ്‍സും ഓവറില്‍ കണ്ടെത്തി.

JASPRIT BUMRAH

അതിനു ശേഷം രണ്ടാംദിനം ആദ്യ സെഷനില്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്താണ് ബുംറയ്‌ക്കെതിരേ മൂന്നാമത്തെ സിക്‌സര്‍ പായിച്ചത്. 97ാമത്തെ ഓവറിലായിരുന്നു ഇത്. ഷോര്‍ട്ട് ബോളാണ് ഇന്ത്യന്‍ പേസര്‍ പരീക്ഷിച്ചത്. എന്നാല്‍ ശരിക്കും കണക്ടായില്ലെങ്കിലും പുള്‍ ഷോട്ടിലൂടെ സ്മിത്ത് ഇതു വിക്കറ്റിനു പിന്നിലൂടെ സിക്‌സറിലെത്തിച്ചു.

ഓസീസ് ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ വകയായിരുന്നു നാലാമത്തെ സിക്‌സര്‍. 111ാം ഓവറിലാണ് അദ്ദേഹം ബുംറയെ നിലം തൊടീക്കാതെ ഗാലറിയിലേക്കു പായിച്ചത്. ഓവറിലെ രണ്ടാമത്തെ ബോള്‍ ലോങ് ഓണിനു മുകളിലൂടെയാണ് വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ സ്റ്റാര്‍ക്ക് സിക്‌സറിലെത്തിച്ചത്. ബുംറയും ഇന്ത്യന്‍ താരങ്ങളും ഇതുകണ്ട് ഒരുപോലെ സ്തബ്ധരാവുകയും ചെയ്തു.

Story first published: Friday, December 27, 2024, 8:32 [IST]
Other articles published on Dec 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+