Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 117 പ്രഹരശേഷി, 'ബെസ്റ്റ്' ഓപ്പണര്‍!! ഗില്‍ കളിച്ചത് ടെസ്റ്റോ? നാണമില്ലേ ഗംഭീര്‍

ഗോള്‍ഡ്‌കോസ്റ്റ്: ഓസ്‌ട്രേലിയക്കെതിരായ നാലാം ടി20യില്‍ ടെസ്റ്റിനു സമാനമായ സ്ലോ ഇന്നിങ്‌സ് കളിച്ച ഇന്ത്യന്‍ ഓപ്പ്ണര്‍ ശുഭ്മന്‍ ഗില്ലിനു രൂക്ഷ വിമര്‍ശനവും പരിഹാസവും. 46 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി മാറിയെങ്കിലും ടി20ക്കു അനുയോജ്യമായ ഇന്നിങ്‌സായിരുന്നില്ല അത്. 39 ബോളിലാണ് ഇന്ത്യന് വൈസ് ക്യാപ്റ്റന്‍ 46 ലെത്തിയത്.

നാലു ഫോറും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. സ്‌ട്രൈക്ക്‌റേറ്റാവട്ടെ വെറും 117.95 മാത്രം. സോഷ്യല്‍ മീഡിയയില്‍ ഗില്ലിന്റെ സ്ലോ ഇന്നിങ്‌സിനെ ആരാധകര്‍ പഞ്ഞിക്കിട്ടിരിക്കുകയാണ്. ഇനിയെങ്കിലും അദ്ദേഹത്തെ ഒഴിവാക്കാനുള്ള ബുദ്ധി കോച്ചായ ഗൗതം ഗംഭീര്‍ കണിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

SHUBMAN GILL

ആഞ്ഞടിച്ച് ആരാധകര്‍

ഇന്ത്യക്കു വേണ്ടി ടി20യില്‍ ഓപ്പണിങില്‍ കസറാന്‍ മികവുള്ള താരങ്ങളുണ്ടായിട്ടും അവരുടെ സ്ഥാനം തട്ടിയെടുത്ത് ശുഭ്മന്‍ ഗില്ലിനു വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കുന്നതാണ് ആരാധകരെ ക്ഷുഭിതരാക്കുന്നത്.

ശുഭ്മന്‍ ഗില്‍ ഈ മല്‍സരത്തില്‍ ഇന്ത്യക്കായി കാഴ്ചവച്ചത് ശരിക്കൊരു ക്ലാസിക്ക് ടെസ്റ്റ് ഇന്നിങ്‌സ്. ഇതിനെയൊലു ടി20 ഇന്നിങ്‌സായി ഒരിക്കലും കാണാന്‍ കഴിയില്ല. 39 ബോളില്‍ 46 റണ്‍സെന്നത്ആധുനിക ടി20യില്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. പക്ഷെ നാണമില്ലാത്ത ഗൗതം ഗംഭീര്‍ ഗില്ലിനു തുടരെ അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്.

ശുഭ്മന്‍ ഗില്‍ ഒരിക്കലുമൊരു ടി20 ബാറ്റല്ല. ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും ബിസിസിഐയുമെല്ലാം ഇക്കാര്യം ഇനിയെങ്കിലും അംഗീകരിക്കണം. ടി20 വഴങ്ങാത്ത ഒരാള്‍ക്കു വേണ്ടി സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരെപ്പോലെ അര്‍ഹതയുള്ളവരെ ഒതുക്കരുത്. കോമാളിയായ ഗില്ലിനെ ടി20 ടീമില്‍ എത്രയും വേഗം മാറ്റി നിര്‍ത്തണം. എങ്കില്‍ മാത്രമേ അടുത്ത ലോകകപ്പില്‍ നമുക്കു കിരീടപ്രതീക്ഷയുള്ളൂ.

ടി20ക്കു വേണ്ടി ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ കണ്ടു വച്ച ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ യഥാര്‍ഥത്തില്‍ ടീമിന്റെ ഏഴയത്തു നിരത്തേണ്ടവനല്ല. 170 പ്ലസ് സ്‌ട്രൈക്ക് റേറ്റില്‍ ഓപ്പണറായി ബാറ്റ് ചെയ്യാറുള്ള സഞ്ജു സാംസണിനെയും യശസ്വി ജയ്‌സ്വാളിനെയും തഴഞ്ഞാണ് 120ല്‍ താഴെ സ്‌ട്രൈക്ക് റേറ്റുള്ള ഗില്‍ കളിച്ചു കൊണ്ടിരിക്കുന്നത്. നാണമില്ലേ ഗംഭീര്‍?

ഇന്ത്യക്കു വേണ്ടി ഇതുവരെ ടി20 കളിച്ചവരില്‍ ഏറ്റവും മോശം ബാറ്ററെന്നു തന്നെ ശുഭ്മന്‍ ഗില്ലിനെ വിളിക്കേണ്ടി വരും. പ്രധാനപ്പെട്ട മല്‍സരങ്ങളില്‍ ഒരിക്കലും പെര്‍ഫോം ചെയ്യില്ല, അപ്രധാന മല്‍സരങ്ങളില്‍ തിളങ്ങും, ഏകദിനത്തില്‍ ഓപ്പണറായുള്ള ഇഷാന്‍ കിഷന്റെ കരിയര്‍ അവസാനിപ്പിച്ചു. ടി20യില്‍ യശസ്വി ജയ്‌സ്വാളിന്റെ കരിയര്‍ അവതാളത്തിലാക്കി, ദേശീയ ടീമില്‍ നിന്നും റുതുരാജ് ഗെയ്ക്വാദിനെ പുറത്താക്കി. ഇതാണ് യഥാര്‍ഥ ഗില്‍- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

SHUBMAN GILL

ഒരു ഫിഫ്റ്റി പോലുമില്ല

ഇന്ത്യക്കു വേണ്ടി ഈ വര്‍ഷം 11 ടി20 ഇന്നിങ്‌സുകളില്‍ ശുഭ്മന്‍ ഗില്‍ കളിച്ചു കഴിഞ്ഞു. പക്ഷെ ഒരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ പോലും താരം നേടിയിട്ടില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇവയില്‍ രണ്ടെണ്ണത്തില്‍ മാത്രമേ 40നു മുകളില്‍ ഗില്‍ നേടിയിട്ടുമുള്ളൂ.

ഒരു വര്‍ഷത്തിലേറെ അന്താരാഷ്ട്ര ടി20യില്‍ കളിച്ചിട്ടില്ലാത്ത അദ്ദേഹം യുഎഇിയില്‍ നടന്ന ഏഷ്യാ കപ്പിലൂടെയാണ് ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടത്. ടൂര്‍ണമെന്റിലെ ഏഴു മല്‍സരങ്ങളിലും ബാറ്റ് ചെയ്‌തെങ്കിലും എടുത്തു പറയേണ്ട മികച്ചൊരു ഇന്നിങ്‌സ് പോലുമില്ല.

20 (9 ബോള്‍), 10 (7), 5 (8), 47 (28), 29 (19), 4 (3), 12 (10) എന്നിങ്ങനെയായിരുന്നു ഏഷ്യാ കപ്പില്‍ ഗില്ലിന്റെ സ്‌കോറുകള്‍. ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ 37 (20), 5 (10), 15 (12), 46 (39) എന്നിങ്ങനെയാണ് സ്‌കോറുകള്‍.

Story first published: Thursday, November 6, 2025, 16:23 [IST]
Other articles published on Nov 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+