Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ആദ്യ 10 ഓവറില്‍ 'ടെസ്റ്റ്' കളിക്കുന്ന റുതുരാജ്! ഇന്ത്യയുടെ യഥാര്‍ഥ വില്ലന്‍? ഇതാ തെളിവ്

റായ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ആദ്യത്തെ പത്ത് ഓവറുകളില്‍ ഇന്ത്യന്‍ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിന്റെ ബാറ്റിങിലെ സമീപനം ചോദ്യം ചെയ്യപ്പെടുകയാണ്. വളരെ സ്ലോ ഇന്നിങ്‌സുകളാണ് ഇതുവരെ കളിച്ച നാലു മല്‍സരങ്ങളിലും അദ്ദേഹം കളിച്ചത്. ഒരു ബോളില്‍ ഒരു റണ്‍സെന്ന നിലയാണ് റുതുരാജ് കളിക്കുന്നതെന്നു ഇതുവരെയുള്ള പ്രകടനങ്ങള്‍ തെളിയിക്കുന്നു. അദ്ദേഹത്തിന്റെ ഈ സ്ലോ ബാറ്റിങ് കാരണം ക്രീസിനു മറുവശത്തുള്ളവരും റിസ്‌ക്കുള്ള വമ്പന്‍ ഷോട്ടുകള്‍ക്കു നിര്‍ബന്ധിതരാവുകയും ഇതു വിക്കറ്റ് നഷ്ടപ്പെടുത്താന്‍ വഴിയൊരുക്കുകയും ചെയ്യുന്നതായി കാണാം.

വിശാഖപട്ടണത്തു നടന്ന ആദ്യ കളിയില്‍ ആദ്യ ഓവറില്‍ ഡയമണ്ട് ഡെക്കായി റുതുരാജ് പുറത്താവുകയായിരുന്നു. സ്‌ട്രൈക്ക് നേരിടും മുമ്പ് തന്നെ നോണ്‍ സ്‌ട്രൈക്കറായ യശസ്വി ജയ്‌സ്വാളിനു സംഭവിച്ച ഒരു വലിയ പിഴവ് അദ്ദേഹത്തിനു വിക്കറ്റ് നഷ്ടമാക്കുകയായിരുന്നു. പിന്നീടുള്ള മൂന്നു കളിയിലും റുതുരാജ് ആദ്യ 10 ഓവറില്‍ തന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയിട്ടുമില്ല. 24 ബോളില്‍ പുറത്താവാത 29 റണ്‍സും 21 ബോളില്‍ 21 റണ്‍സും 18 ബോളില്‍ 19 റണ്‍സുമാണ് താരം നേടിയത്.

RUTURAJ GAIKAD

ആദ്യ ടി20യില്‍ റുതുരാജ് നേരത്തേ പുറത്തായതില്‍ ആദ്യത്തെ 10 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 106 റണ്‍സുണ്ടായിരുന്നു. നഷ്ടമായത് രണ്ടു വിക്കറ്റുകളാണ്. രണ്ടാം ടി20യില്‍ ജയ്‌സ്വാളിന്റെ വെടിക്കെട്ട് ഫിഫ്റ്റി കാരണം ജയ്‌സ്വാളിന്റെ മെല്ലെപ്പോക്ക് ഇന്ത്യക്കു അധികം ക്ഷീണമായില്ല. ജയ്‌സ്വാള്‍ 25 ബോളില്‍ 53 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്. ജയ്‌സ്വാള്‍ മടങ്ങുമ്പോള്‍ ആറോവറില്‍ ഇന്ത്യ ഒരു വിക്കറ്റിനു 77 റണ്‍സെന്ന നിലയിലായിരുന്നു.

എന്നാല്‍ അതിനു ശേഷം റുതുരാജിന്റെ മുട്ടിക്കളി ഇന്ത്യയുടെ സ്‌കോറിങിന്റെ വേഗത കുറയ്ക്കുകയായിരുന്നു. അടുത്ത നാലോവറില്‍ 24 റണ്‍സ് മാത്രമേ ഇന്ത്യക്കു നേടാനായുള്ളൂ. ഇതിനു പ്രധാന കാരണക്കാരന്‍ റുതുരാജായിരുന്നു. ഈ മല്‍സരത്തില്‍ 43 ബോളില്‍ 58 റണ്‍സെടുത്താണ് അദ്ദേഹം പുറത്തായത്. 20ാം ഓവറിലായിരുന്നു ഇത്. ഇഷാന്‍ കിഷന്റെയും (32 ബോളില്‍ 52) റിങ്കു സിങിന്റെയും (9 ബോളില്‍ 31*) ഇന്നിങ്‌സുകളാണ് ഇന്ത്യയെ രക്ഷിച്ചതെന്നു ഉറപ്പിച്ചു പറയാം.

RUTURAJ GAIKWAD

മൂന്നാം ടി20യിലാവട്ടെ ആദ്യ 10 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിനു 80 റണ്‍സെടുത്തിരുന്നു. റുതുരാജ് 21 ബോളില്‍ 21 റണ്‍സ് നേടിയപ്പോള്‍ നായകന്‍ സൂര്യകുമാര്‍ യാദവ് 28 ബോളില്‍ 39 റണ്‍സുമെടുത്തിരുന്നു. റുതുരാജിന്റെ മെല്ലെപ്പോക്ക് കാരണം അടുത്ത ഓവറില്‍ സൂര്യ വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. പിന്നീട് സെഞ്ച്വറി നേടി റുതുരാജ് സ്ലോ ബാറ്റിങിനു പ്രായശ്ചിത്തം ചെയ്‌തെങ്കിലും മല്‍സരം ഇന്ത്യ തോല്‍ക്കുകയായിരുന്നു.

ഇന്നത്തെ കളിയിലും സ്ലോ ഇന്നിങ്‌സിലൂടെ റുതുരാജ് കാണികളുടെ ക്ഷമ പരീക്ഷിച്ചിരുന്നു. 10 ഓവറുകള്‍ കഴിയുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിനു 79 റണ്‍സെന്ന നിലയിലായിരുന്നു. റുതുരാജ് അപ്പോള്‍ 18 ബോളില്‍ നേടിയത് 19 റണ്‍സ് മാത്രമായിരുന്നു. ഇന്ത്യക്കു ഭേദപ്പെട്ട തുടക്കം ലഭിക്കാന്‍ കാരണം 28 ബോളില്‍ 37 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളായിരുന്നു. 14ാം ഓവറില്‍ 28 ബോളില്‍ 32 റണ്‍സ് മാത്രമെടുത്ത് റുതുരാജ് പുറത്താവുകയും ചെയ്തു.

Story first published: Friday, December 1, 2023, 21:49 [IST]
Other articles published on Dec 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+