For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: തോല്‍പ്പിച്ചത് ബാറ്റിങോ, ബൗളിങോ? വിചിത്ര കാരണവുമായി രോഹിത്!! നാണമില്ലേ

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. 184 റണ്‍സിനാണ് പാറ്റ് കമ്മിന്‍സും സംഘവും ഇന്ത്യയെ വാരിക്കളഞ്ഞത്. 340 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ വെറും 155 റണ്‍സിനാണ് കൂടാരത്തില്‍ തിരിച്ചെത്തിയത്. ഈ മല്‍സരത്തില്‍ ഇത്രയും വലിയൊരു തോല്‍വി ഇന്ത്യന്‍ ടീമിനു നേരിടാനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0നു ലീഡ് ചെയ്തതിനു ശേഷമാണ് ഇന്ത്യ ഇപ്പോള്‍ 1-2നു പിറകിലായി പോയിരിക്കുന്നത്. ഇതോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ തുടര്‍ച്ചയായി മൂന്നം തവണയും കളിക്കുകയെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റിരിക്കുകയാണ്.

ROHIT SHARMA

രോഹിത് പറഞ്ഞതെന്ത്?

ഇന്ത്യന്‍ ബാറ്റിങ് നിരയുടെ മോശം പ്രകടനത്തെക്കുറിച്ച് കാര്യമായി പരാമര്‍ശിക്കാതിരുന്ന രോഹിത് ശര്‍മ ബൗളിങ് നിരയുടെ പ്രകടനത്തെക്കുറിച്ചാണ് സംസാരിച്ചത്. രണ്ടിന്നിങ്‌സുകളിലും ഉജ്ജ്വലമായി പന്തെറിഞ്ഞ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തിയ അദ്ദേഹം മറ്റുളളവരെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

IND vs AUS: ഗില്‍ റിട്ടേണ്‍സ്, 2 വമ്പന്‍മാര്‍ പുറത്ത്!! ബുംറ നയിക്കും; സിഡ്‌നിയിലെ ഇന്ത്യന്‍ 11

ജസ്പ്രീത് ബുംറയുടെ കഴിവിനെക്കുറിച്ച് നമുക്കറിയാം. ഒരുപാട് വര്‍ഷങ്ങളായി നമ്മള്‍ അദ്ദേഹത്തെ കണ്ടു കൊണ്ടിരിക്കുകയാണ്. പക്ഷെ മറ്റു ബൗളര്‍മാരില്‍ നിന്നും ബുംറയ്ക്കു പിന്തുണ കൂടി ആവശ്യമാണെന്നായിരുന്നു രോഹിത് വ്യക്തമാക്കിയത്. ടീമിലെ പല ബാറ്റര്‍മാരുടെയും മോശം ബാറ്റിങ് പ്രകടനത്തെക്കുറിച്ച് ഒന്നും തന്നെ പറയാതെ ബൗളിങ് നിരയെ മാത്രം പഴിക്കരുതെന്നാണ് ഇതിനോടു സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രതികരണം.

ബാറ്റിങിനെക്കുറിച്ച് പറയാനില്ലേ?

രണ്ടിന്നിങ്‌സുകളിലെയും സ്വന്തം ബാറ്റിങിനെക്കുറിച്ചും ടീമിലെ ഭൂരിഭാഗം താരങ്ങളുടെയും മോശം പ്രകടനത്തെക്കുറിച്ചുമൊന്നും പറയാനില്ലേയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യം. മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ പരാജയത്തിനു കാരണം ജസ്പ്രീത് ബുംറയ്ക്കു മറ്റു ബൗളര്‍മാര്‍ പിന്തുണ നല്‍കാതിരുന്നത് കാരണമാണന്ന രോഹിത്തിന്റെ അഭിപ്രായം ശരിയല്ലെന്നു അവര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

രോഹിത് ശര്‍മ ചെയ്തതു ശരിയായില്ല. മുഹമ്മദ് സിറാജുള്‍പ്പെടെയുള്ള ബൗളര്‍മാര്‍ മാത്രമാണോ ഇന്ത്യയെ തോല്‍പ്പിച്ചത്? ബാറ്റിങ് നിര നിര കൂടി പിന്തുണയും ഉത്തരവാദിത്വവും കാണിച്ചാല്‍ മാത്രമേ ടീമിനു ജയിക്കാന്‍ സാധിക്കുകയുള്ളൂ. രണ്ടിന്നിങ്‌സുകളിലായി രോഹിത് നേടിയത് വെറും 12 റണ്‍സാണ്. വിരാട് കോലിയും റിഷഭ് പന്തും ബാറ്റിങില്‍ നിരാശപ്പെടുത്തി. എന്നിട്ടും ബൗളര്‍മാരെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ആരാധകര്‍ കുറിക്കുന്നു.

JASPRIT BUMRAH

ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പ്രകടനത്തെ കുറിച്ച് രോഹിത് ശര്‍മയ്ക്കു ഒന്നും പറയാനില്ലേ? ജസ്പ്രീത് ബുംറ്ക്കു മാത്രമല്ല, ബാറ്റിങില്‍ യശസ്വി ജയ്‌സ്വാളിനും മറ്റു താരങ്ങളില്‍ നിന്നും പിന്തുണ ആവശ്യമാണ്. സ്വന്തം ബാറ്റിങ് പ്രകടനത്തെ കുറിച്ച് രോഹിത്തിന് എന്താണ് പറയാനുള്ളത്? 3, 9 എന്നിങ്ങനെയാണ് രണ്ടിന്നിങ്‌സുകളില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

IND vs AUS: ആശ്വസിക്കാന്‍ 3 പേര്‍ മാത്രം!! നാലാമങ്കം ഇന്ത്യ തോല്‍ക്കാന്‍ ഈ കാരണങ്ങള്‍

നായകനെന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്നും ടീമിനു കൂടുതല്‍ മികച്ച സംഭാവനകള്‍ ആവശ്യമാണ്. ക്യാപ്റ്റനായാല്‍ ടീമിനെ മുന്നില്‍ നിന്നും നയിക്കാന്‍ രോഹിത്തിന് സാധിക്കുകയും വേണമെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

പൊരുതിയത് ജയ്‌സ്വാള്‍ മാത്രം

340 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി ബാറ്റിങില്‍ പൊരുതി നോക്കിയത് യശസ്വി ജയ്‌സ്വാള്‍ മാത്രമാണ്. 84 റണ്‍സുമായി അദ്ദേഹം ടീമിനായി ഒറ്റയാള്‍ പോരാട്ടം നടത്തി. 208 ബോളുകള്‍ നേരിട്ട ജയ്‌സ്വാള്‍ എട്ടു ഫോറുകളടിച്ചു.

30 റണ്‍സ് നേടിയ റിഷഭ് പന്താണ് ടീമിന്റെ മറ്റൊരു സ്‌കോറര്‍. ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ മറ്റാര്‍ക്കും തന്നെ രണ്ടക്കം തികയ്ക്കാനുമായില്ല. ഓസ്‌ട്രേലിയക്കായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Story first published: Monday, December 30, 2024, 14:07 [IST]
Other articles published on Dec 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+