For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഓസീസിനെ പൂട്ടും, എന്റെ ശൈലി വ്യത്യസ്തം; നിലപാട് വ്യക്തമാക്കി ക്യാപ്റ്റന്‍ ബുംറ

പെര്‍ത്ത്: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. വലിയ സമ്മര്‍ദ്ദത്തോടെയാണ് ഇന്ത്യ ഓസീസിലിറങ്ങുന്നത്. നാട്ടില്‍ ന്യൂസീലന്‍ഡിനോട് മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ വൈറ്റ് വാഷ് നേരിട്ടാണ് ഇന്ത്യയുടെ വരവ്. ആദ്യ മത്സരത്തില്‍ നായകന്‍ രോഹിത് ശര്‍മയുമില്ല.

പരിക്കും മോശം ഫോമും ഇന്ത്യയെ വേട്ടയാടുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാണെന്ന് തന്നെ പറയാം. ഇന്ത്യയെ ആദ്യ മത്സരത്തില്‍ നയിക്കുന്നത് പേസര്‍ ജസ്പ്രീത് ബുംറയാണ്. ഇതിന് മുമ്പും ഇന്ത്യയെ ബുംറ ടെസ്റ്റില്‍ നയിച്ചിട്ടുണ്ട്. എന്നാല്‍ അത്ര മികച്ച പ്രകടനമല്ല നായകനെന്ന നിലയില്‍ അദ്ദേഹം കാഴ്ചവെച്ചത്. ഇപ്പോഴിതാ ഇടവേളക്ക് ശേഷം വീണ്ടും നായകസ്ഥാനത്തേക്കെത്തുമ്പോള്‍ തന്റെ ക്യാപ്റ്റന്‍സി ശൈലിയെക്കുറിച്ച് കൃത്യമായി പറഞ്ഞിരിക്കുകയാണ് ബുംറ.

രോഹിത്തിനേയും കോലിയേയും പിന്തുടരില്ല

വലിയൊരു അംഗീകാരമായാണ് നായകസ്ഥാനത്തെ കാണുന്നതെന്നും കോലിയേയും രോഹിത്തിനേയും പിന്തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റേതായ ശൈലിയില്‍ മുന്നോട്ട് പോകുമെന്നുമാണ് ബുംറ പറഞ്ഞത്. 'ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം വലിയൊരു അംഗീകാരമാണ്. വിരാടും രോഹിത്തും വ്യത്യസ്ത ശൈലിയുള്ള നായകന്മാരാണ്. അതുപോലെ തന്നെ എനിക്കും വ്യത്യസ്തമായ ശൈലിയാണുള്ളത്. ഇതൊരു സ്ഥാനമായി ഞാന്‍ കാണുന്നില്ല.

ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ എനിക്കിഷ്ടമാണ്. രോഹിത്തിനോട് നേരത്തെ തന്നെ ഞാന്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഇവിടെയെത്തിയ ശേഷം എനിക്ക് എങ്ങനെ ടീമിനെ നയിക്കണമെന്ന് അല്‍പ്പം കൂടി വ്യക്തത വന്നിരിക്കുകയാണ്' ബുംറ പറഞ്ഞു. എന്നാല്‍ നായകസ്ഥാനം ബുംറയുടെ പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമാവുക ബുംറയുടെ പ്രകടനമാണ്. നായകസ്ഥാനത്തിന്റെ സമ്മര്‍ദ്ദം ബുംറയെ ബാധിച്ചാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയായി മാറിയേക്കും.

jasprit bumrah

പേസര്‍മാര്‍ നായകസ്ഥാനത്തേക്ക് ഉയരണം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ പേസ് ബൗളര്‍മാര്‍ നായകസ്ഥാനത്തേക്കെത്തിയത് വളരെ വിരളമാണെന്ന് പറയാം. കപില്‍ ദേവിന് ശേഷം ഏറെക്കാലം ഇന്ത്യയെ നയിച്ച മറ്റൊരു പേസര്‍ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. ഇപ്പോഴിതാ ഇടവേളക്ക് ശേഷം ബുംറ നായകനാവുന്നു. രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം ഊട്ടിയുറപ്പിക്കാന്‍ ബുംറക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇപ്പോഴിതാ പേസര്‍മാര്‍ നായകസ്ഥാനത്തേക്ക് ഉയര്‍ന്നുവരണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ബുംറ. 'പേസര്‍മാര്‍ നായകസ്ഥാനത്തേക്കെത്തുന്നതിനെ ഞാന്‍ എപ്പോഴും പ്രോത്സാഹിപ്പിക്കും. അവര്‍ തന്ത്രപരമായി മറ്റുള്ളവരെക്കാള്‍ ഒരുപടി മുന്നിലാവും.

പാറ്റ് കമ്മിന്‍സ് എത്ര മികച്ച രീതിയിലാണ് ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. ചരിത്രത്തില്‍ മികച്ച നായകന്മാരായ പേസ് ബൗളര്‍മാരെ കാണാനാവും. കപില്‍ ദേവിനെപ്പോലെയുള്ളവര്‍ ഇന്ത്യക്കുമുണ്ടായിരുന്നു. ഇപ്പോള്‍ എനിക്ക് ലഭിച്ച നായകസ്ഥാനം പുതിയൊരു അധ്യായത്തിന്റെ തുടക്കമാണെന്ന് കരുതുന്നു' ബുംറ പറഞ്ഞു.

ബുംറക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല

ജസ്പ്രീത് ബുംറയെ സംബന്ധിച്ച് പെര്‍ത്ത് ടെസ്റ്റ് അഗ്നിപരീക്ഷണമാവുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യ ഓസ്‌ട്രേലിയയില്‍ ജയിച്ച് തുടങ്ങിയത് ഒരു തവണ മാത്രമാണ്. ഇന്ത്യയുടെ സമീപകാലത്തെ ഫോം പരിഗണിക്കുമ്പോള്‍ ഇത്തരമൊരു വിജയത്തിലേക്ക് ടീമിനെ എത്തിക്കുകയെന്നത് ബുംറയെ സംബന്ധിച്ച് വളരെ പ്രയാസമാണെന്ന് പറയാം. മുഹമ്മദ് ഷമിയുടെ അഭാവവും മുഹമ്മദ് സിറാജിന്റെ മോശം ഫോമും ഇന്ത്യയെ അലട്ടുന്ന കാര്യങ്ങളാണ്.

ബാറ്റിങ് നിരയില്‍ ഇന്ത്യക്ക് വിശ്വസിക്കാന്‍ സാധിക്കുന്ന താരങ്ങള്‍ ആരുമില്ലെന്ന് തന്നെ പറയാം. എല്ലാവരുടേയും സ്ഥിരത പ്രശ്‌നമാണ്. റിഷഭ് പന്ത്, യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍ എന്നിവരുടെ ഫോം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാവും. വിരാട് കോലിക്ക് ഫോമിലേക്കെത്താന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Thursday, November 21, 2024, 12:54 [IST]
Other articles published on Nov 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+