Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ബുംറയുടെ പരിക്ക് ഗുരുതരമോ, രണ്ടാമിന്നിങ്‌സില്‍ പന്തെറിയുമോ? നിര്‍ണായക വിവരം പുറത്ത്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റ് ക്ലൈമാക്‌സിലേക്കു അടുക്കവെ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ ആശങ്ക ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ ജസ്പ്രീത് ബുംറയുടെ ഫിറ്റ്‌നസിന്റെ കാര്യത്തിലാണ്. പരിക്കു കാരണം രണ്ടാംദിനം ഗ്രൗണ്ട് വിട്ട അദ്ദേഹം ആശുപത്രിയിലെത്തി സ്‌കാനിങിനു വിധേയനായിരുന്നു. രണ്ടു മണിക്കൂറുകള്‍ക്കു ശേഷമാണ് താരം ഡ്രസിങ് റൂമില്‍ മടങ്ങിയെത്തിയത്. ബുംറയുടെ അഭാവത്തില്‍ താല്‍ക്കാലിക ക്യാപ്റ്റന്റെ റോള്‍ വിരാട് കോലി ഏറ്റെടുക്കുകയും ചെയ്യുകയായിരുന്നു.

മൂന്നാംദിനം ഓസ്‌ട്രേലിയയുടെ റണ്‍ചേസ് വരാനിരിക്കവെ ബുംറയുടെ സേവനം ഇന്ത്യക്കു കൂടിയേ തീരൂ. എങ്കില്‍ മാത്രമേ ഓസീസിനെ എറിഞ്ഞൊതുക്കി ടെസ്റ്റില്‍ ജയിക്കാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ. ബുംറയ്ക്കു തുടര്‍ന്നും ഈ ടെസ്റ്റില്‍ കളിക്കാന്‍ സാധിക്കുമോയെന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

JASPRIT BUMRAH

ബുംറയുടെ ഫിറ്റ്‌നസ്

ജസ്പ്രീത് ബുംറയുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇന്ത്യക്കു കാര്യമായി ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിലുള്ളത്. മൂന്നാം ദിനമായ ഞായറാഴ്ച അദ്ദേഹം തീര്‍ച്ചയായും ടീമിനു വേണ്ടി രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിന് ഇറങ്ങും. പക്ഷെ ബൗള്‍ ചെയ്യുമോയെന്നതു മൂന്നാംദിനം രാവിലെയുള്ള സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കു ഇതിനകം ആറു വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞു. ഒരു വിക്കറ്റ് കൂടി വീണാല്‍ ബുംറയാണ് ബാറ്റിങിനായി ക്രീസിലെത്തിയേക്കുക. മൂന്നാംദിനം രാവിലെ ഇതു സംഭവിക്കുമോയെന്നാണ് അറിയാനുള്ളത്. ഇന്ത്യയുടെ ലീഡ് ഇനിയും 200 പോലും എത്തിയിട്ടില്ലാത്തതിനാല്‍ ബാറ്റിങിലും ബുംറയില്‍ നിന്നും ഭേദപ്പെട്ട സംഭാവന ടീമിനു ആവശ്യമാണ്.

പ്രസിദ്ധ് പറയുന്നത്

രണ്ടാംദിനത്തിലെ കളി പൂര്‍ത്തിയായതിനു ശേഷം ജസ്പ്രീത് ബുംറയുടെ ഫിറ്റ്‌നസിനെക്കുറിച്ച് ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണ കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. പുറംവേദനയെ തുടര്‍ന്നു മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് ബുംറയെ സ്‌കാനിങിനായി ആശുപത്രിയില്‍ കൊണ്ടുപോയത്. പക്ഷെ ഈയൊരു ഘട്ടത്തില്‍ ഗുരുതരമായി ഒന്നും തന്നെയില്ല.

ബാറ്റിങില്‍ അദ്ദേഹം ഓക്കെയായിരിക്കുമെന്നാണ് കരുതുന്നത്. ബൗളിങിനെക്കുറിച്ച് നാളെ രാവിലെ മാത്രമേ തീരുമാനിക്കുകയുള്ളൂ. എന്തു സംഭവിക്കുമെന്നു നമുക്കു നോക്കാം. മെഡിക്കല്‍ ടീം ബുംറയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പ്രസിദ്ധ് വ്യക്തമാക്കി.

മൂന്നു സ്‌പെല്ലുകളിലായി ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കായി ഒമ്പതു ഓവറുകളാണ് ബുംറ ബൗള്‍ ചെയ്തത്. പക്ഷെ ലഞ്ചിനു ശേഷം ഒരോവര്‍ മാത്രം ബൗള്‍ ചെയ്ത് അദ്ദേഹം ഗ്രൗണ്ട് വിടുകയായിരുന്നു. മാര്‍നസ് ലബ്യുഷെയ്‌നിന്റെ വിലപ്പെട്ട വിക്കറ്റും ബുംറ വീഴ്ത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹം ഗ്രൗണ്ട് വിട്ടതോടെ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാണ് തുടര്‍ന്ന് പേസ് ബൗളിങ് കൈകാര്യം ചെയ്തത്.

JASPRIT BUMRAH

മികച്ച ലീഡിനായി ഇന്ത്യ

സിഡ്‌നി ടെസ്റ്റില്‍ മികച്ച ലീഡിനായി പൊരുതുകയാണ് ടീം ഇന്ത്യ. ഒന്നാമിന്നിങ്‌സില്‍ വെറും 185 റണ്‍സിനു പുറത്തായെങ്കിലും നാലു റണ്‍സിന്റെ നേരിയ ലീഡ് കൈക്കലാക്കാന്‍ ജസ്പ്രീത് ബുംറയ്ക്കും സംഘത്തിനുമായിരുന്നു. 181 റണ്‍സിനാണ് ഓസ്‌ട്രേലിയയെ ഇന്ത്യ എറിഞ്ഞിട്ടത്.

തുടര്‍ന്നു വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ ആറു വിക്കറ്റിന് 141 റണ്‍സെന്ന നിലയിലാണ് രണ്ടാംദിനത്തിലെ കളി അവസാനിപ്പിച്ചത്. നാലു വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യക്കു ഇപ്പോള്‍ 145 റണ്‍സിന്റെ ലീഡാണുള്ളത്.

യശസ്വി ജയ്‌സ്വാള്‍ (22), കെഎല്‍ രാഹുല്‍ (13), ശുഭ്മന്‍ ഗില്‍ (13), വിരാട് കോലി (6), റിഷഭ് പന്ത് (61), നിതീഷ് റെഡ്ഡി (4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. എട്ടു റണ്‍സോടെ രവീന്ദ്ര ജഡേജയും ആറു റണ്‍സോടെ വാഷിങ്ടണ്‍ സുന്ദറുമാണ് ഇപ്പോള്‍ ക്രീസില്‍.

Story first published: Saturday, January 4, 2025, 18:34 [IST]
Other articles published on Jan 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+