Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: നയിക്കാന്‍ ബുംറ! 2 അഴിച്ചുപണി വേണം, മൂന്നാമങ്കത്തില്‍ ഇന്ത്യക്ക് ഈ 11 മതി

അഡ്‌ലെയ്ഡ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയുമായുള്ള പിങ്ക് ബോള്‍ ടെസ്റ്റില്‍ പരാജയഭീതിയിലാണ് ടീം ഇന്ത്യ. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മൂന്നാംദിനം തന്നെ കളി അവസാനിക്കുമെന്നു ഉറപ്പായിരിക്കുകയാണ്. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഓസീസിനെ 295 റണ്‍സിനു തകര്‍ത്തെറിഞ്ഞ ശേഷമാണ് ഇന്ത്യ ഇത്തരമൊരു ദുരന്തത്തിന്റെ വക്കില്‍ നില്‍ക്കുന്നത്.

ആദ്യ ടെസ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ബാറ്റിങിലും ബൗളിങിലുമെല്ലാം ഇന്ത്യക്കു അമ്പെ പാളിയിട്ടുണ്ടെന്നു ഉറപ്പിച്ചു പറയാം. ഈ തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊണ്ടായിരിക്കണം ഈ മാസം 14 മുതല്‍ ബ്രിസ്ബണിലെ ഗാബയില്‍ നടക്കാനിരിക്കുന്ന മൂന്നാമങ്കത്തിന് ഇന്ത്യ തയ്യാറെടക്കേണ്ടത്. പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിച്ച ടീമില്‍ തീര്‍ച്ചയായും ചില മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയേ തീരൂ. ഇവ എന്തൊക്കെയെന്നു നോക്കാം.

ROHIT SHARMA YASHASVI JAISWAL

ബുംറ നയിക്കണം

ഇന്ത്യ വരുത്തേണ്ട ഏറ്റവും സുപ്രധാനമായിട്ടുള്ള മാറ്റം സ്റ്റാര്‍ പേസറും വൈസ് ക്യാപ്റ്റനുമായ ജസ്പ്രീത് ബുംറയെ നായകസ്ഥാനമേല്‍പ്പിക്കുകയെന്നതാണ്. ഗാബ ടെസ്റ്റില്‍ ഇന്ത്യയെ ഉറപ്പായും ബുംറ തന്നെ നയിക്കേണ്ടത് ആവശ്യമാണ്. കാരണം ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ഇപ്പോള്‍ രോഹിത് ശര്‍മയേക്കാള്‍ മുകളിലാണ് അദ്ദേഹമെന്നു പറയേണ്ടി വരും.

പെര്‍ത്തിലെ ആദ്യ ടെസ്റ്റും ഇപ്പോള്‍ അഡ്‌ലെയ്ഡില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റും താരതമ്യം ചെയ്താല്‍ ഇതു നമുക്കു വ്യക്തമായി ബോധ്യമാവും. രണ്ടു ടെസ്റ്റുകളിലും ടീമിന്റെ പ്രകടനത്തില്‍ അത്രയും വലിയ അന്തരം കാണാന്‍ കഴിയും.

പെര്‍ത്തില്‍ ബുംറയ്ക്കു കീഴില്‍ ഇറങ്ങിയപ്പോള്‍ ഇന്ത്യന്‍ ടീമില്‍ അടങ്ങാത്ത വിജയദാഹവും ആക്രമണോത്സുകതയുമെല്ലാം കണ്ടിരുന്നു. പക്ഷെ അഡ്‌ലെയ്ഡില്‍ നായകനായി രോഹിത് വന്ന ശേഷം ഇന്ത്യന്‍ ടീമില്‍ ഈ രണ്ടു കാര്യങ്ങളും നഷ്ടമായിട്ടുണ്ടെന്നു കാണാം.

വളരെ തണുപ്പന്‍ ക്യാപ്റ്റന്‍സിയാണ് പിങ്ക് ബോള്‍ ടെസ്റ്റില്‍ രോഹിത്തില്‍ നിന്നും കാണാന്‍ സാധിക്കുന്നത്. മാത്രമല്ല, ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷയിലും ആത്മവിശ്വാസക്കുറവ് പ്രകടമായിരുന്നു. ഇതു തീര്‍ച്ചയായിം ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണ്. രോഹിത്തിനു പകരം ഇനി ശേഷിച്ച മൂന്നു ടെസ്റ്റുകളിലും ബുംറയെ നായകസ്ഥാനമേല്‍പ്പിക്കുന്നതായിരിക്കും ഏറ്റവും നല്ല തീരുമാനം.

ഓപ്പണിങ് മാറ്റൂ

അടുത്ത ടെസ്റ്റ് മുതല്‍ ഇന്ത്യ വരുത്തേണ്ട മറ്റൊരു മാറ്റം ഓപ്പണിങ് ജോടികളെ മാറ്റുകയെന്നതാണ്. കെഎല്‍ രാഹുല്‍ - യശസ്വി ജയ്‌സ്വാള്‍ ജോടിയാണ് ഈ പരമ്പരയിലെ രണ്ടു ടെസ്റ്റുകളിലും ടീമിനായി ഓപ്പണ്‍ ചെയ്തത്. രോഹിത് ശര്‍മയുടെ അഭാവമാണ് പെര്‍ത്തിലെ ആദ്യ ടെസറ്റില്‍ രാഹുലിനെ ഇന്ത്യ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യാനുള്ള പ്രധാന കാരണം.

രണ്ടാമിന്നിങ്‌സില്‍ 200 പ്ലസ് കൂട്ടുകെട്ടുമായി ഈ സഖ്യം ഇന്ത്യന്‍ ജയത്തിനു അടിത്തറയിടുകയും ചെയ്തു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ രാഹുല്‍- ജയ്‌സ്വാള്‍ സഖ്യത്തിന് ഈ മാജിക്ക് ആവര്‍ത്തിക്കാനായില്ല. ഓപ്പണിങ് വിട്ട് ആറാം നമ്പറിലേക്കു മാറിയ രോഹിത്താവട്ടെ ദുരന്തമായി തീര്‍ന്നു.

ഒട്ടും ആത്മവിശ്വാസത്തിലല്ല ഹിറ്റ്മാന്‍ ഈ റോളില്‍ കാണപ്പെടുകയും ചെയ്തത്. അതിനാല്‍ തന്നെ അടുത്ത ടെസ്റ്റില്‍ രോഹിത്തിനെ ഓപ്പണിങിലേക്കു ഇന്ത്യ തിരികെ കൊണ്ടു വരേണ്ടത് പ്രധാനമാണ്. രാഹുലിനെ അഞ്ചാം നമ്പറിലേക്കോ, ആറാം നമ്പറിലേക്കോ മാറ്റുകയും വേണം.

JASPRIT BUMRAH

ബൗളിങ് ലൈനപ്പ്

ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പില്‍ മറ്റു അഴിച്ചുപണികളൊന്നും വരുത്തേണ്ടതില്ല. എന്നാല്‍ ബൗളിങ് ലൈനപ്പില്‍ മാറ്റം തീര്‍ച്ചയായും വേണം. പേസ് ത്രയത്തില്‍ ഒരാളെ ഇന്ത്യ പുറത്താക്കിയേ തീരൂ. മൂന്നാം പേസറായി ടീമിലുള്ള യുവതാരം ഹര്‍ഷിത് റാണയെ ഒഴിവാക്കി പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യ ടീമിലേക്കു കൊണ്ടി വരണം.

റണ്‍സ് വാരിക്കോരി നല്‍കുന്ന റാണയ്ക്കു വലിയ ഇംപാക്ടുണ്ടാക്കാനും സാധിക്കുന്നില്ല. റാണയേക്കാള്‍ മികച്ച ഇക്കോണമി റേറ്റില്‍ പന്തെറിയാനും വിക്കറ്റുകളെടുക്കാനും ശേഷിയുള്ള ബൗളറാണ് പ്രസിദ്ധ്. റാണയ്ക്കു പകരം പ്രസിദ്ധ് വരുന്നതൊഴിച്ചാല്‍ ടീമില്‍ മറ്റു മാറ്റങ്ങളുടെ ആവശ്യമില്ല.

ഇന്ത്യയുടെ ബെസ്റ്റ് പ്ലെയിങ് 11

രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

Story first published: Sunday, December 8, 2024, 8:38 [IST]
Other articles published on Dec 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+