Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഓസീസിന്റെ മാരക തന്ത്രം!! ബുംറയെ 'പൊരിക്കും', ഇന്ത്യക്കു മുന്നറിയിപ്പ്

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ തളയ്ക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ ഓസ്‌ട്രേലിയന്‍ ടീം വളരെ തന്ത്രപരമായി തയ്യാറാക്കിക്കഴിഞ്ഞതായി ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ സൈമണ്‍ ഡൂള്‍. വളരെ സമര്‍ഥമായിട്ടാണ് ഓസ്‌ട്രേലിയ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ മല്‍സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളതെന്നും ഇതു വഴി ഇന്ത്യക്കു മേല്‍ ആധിപത്യം നേടാനാണ് പ്ലാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ബൗളിങില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് ബുംറ. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതിനാല്‍ മുഹമ്മദ് ഷമിയുടെ സേവനം ഇന്ത്യക്കു ലഭിക്കില്ല. ടീമിലുള്ള മുഹമ്മദ് സിറാജാവട്ടെ മോശം ഫോമിലുമാണ്. അതുകൊണ്ടു തന്നെ ഇത്തവണ ഇന്ത്യക്കു ബുംറയെ കൂടുതലായി ആശ്രയിക്കേണ്ടി വരികയും ചെയ്യും.

JASPRIT BUMRAH

ബുംറയെ നിശബ്ധനാക്കും

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ജസ്പ്രീത് ബുംറയെ ഓസ്‌ട്രേലിയ നിശബ്ധനാക്കാനിടയുണ്ടെന്നും ഇതിനു വേണ്ടി വളരെ ബുദ്ധിപരമായിട്ടാണ് അവര്‍ മല്‍സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്നും സൈമണ്‍ ഡൂള്‍ ചൂണ്ടിക്കാട്ടി. ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ടെസ്റ്റ് ഈ മാസം 22 മുതല്‍ പെര്‍ത്തിലാണ്. രണ്ടാം ടെസ്റ്റ് പകലും രാത്രിയുമായി അഡ്‌ലെയ്ഡിലും മൂന്നാം ടെസ്റ്റ് ബോക്‌സിങ് ഡേയില്‍ ബ്രിസ്ബണിലെ ഗാബയിലും നടക്കും.

വളരെയധികം സ്മാര്‍ട്ടായിട്ടാണ് ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബാറ്റര്‍മാരായിരിക്കും ഈ പരമ്പരയില്‍ തങ്ങളുടെ നിര്‍ണായക താരങ്ങളെന്നു അവര്‍ക്കറിയാം. പക്ഷെ ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ ഭീഷണി ജസ്പ്രീത് ബുംറയായിരിക്കും. അതുകൊണ്ടു തന്നെ പരമ്പരയിലെ ആദ്യ മൂന്നു ടെസ്റ്റുകളും കടുപ്പമേറിയ, വേഗതയേറിയ പിച്ചുകളിലാണ് അവര്‍ കളിക്കുന്നത്. ഒരു പിങ്ക് ബോള്‍ ടെസ്റ്റും ഇതിലുള്‍പ്പെടും.

ബുംറയെ 'വേവിച്ചെടുക്കാനാണ്' അവരുടെ ശ്രമം. പെര്‍ത്തിലെ ചൂടില്‍ അദ്ദേഹത്തെ അവര്‍ 'പാചകം' ചെയ്യും. ഇവിടെ ഒരുപാട് ഓവറുകള്‍ ബുംറയ്ക്കു ബൗള്‍ ചെയ്യേണ്ടതായി വരും. അതിനു ശേഷം അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിക്കുന്ന അദ്ദേഹത്തിനു അവിടെയും ഒരുപാട് ഓവറുകള്‍ ബൗള്‍ ചെയ്യേണ്ടിവരും. അതിനു ശേഷം ബ്രിസ്ബണിലേക്കാണ് അടുത്ത ടെസ്റ്റിനായി പോവേണ്ടത്. ഇവിടെയും സീമര്‍മാരെ വളരെയധികം തുണയ്ക്കുന്ന പിച്ചാണുള്ളത്.

അതുകൊണ്ടു തന്നെ ആദ്യത്തെ മൂന്നു ടെസ്റ്റുകള്‍ കൊണ്ടു തന്നെ ബുംറയെ ഓസ്‌ട്രേലിയ 'പൊരിച്ചെടുക്കും'. അദ്ദേഹം ഈ മല്‍സരങ്ങളില്‍ കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്യുമെന്നു ഉറപ്പ് വരുത്തുകയും ചെയ്യും. അതിനു ശേഷം ഇന്ത്യ മാറ്റങ്ങളും വരുത്തിയേക്കും. മറ്റൊരു ബൗളറെ ഇന്ത്യക്കു ആശ്രയിക്കേണ്ടതായും വരും.

ഓസ്‌ട്രേലിയയുടെ ഭാഗത്തു നിന്നും നോക്കിയാല്‍ വളരെ സ്മാര്‍ട്ടായിട്ടാണ് അവര്‍ ഈ പരമ്പര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കാരണം വളരെ അപൂര്‍വ്വമായി മാത്രമേ പെര്‍ത്തില്‍ കളിച്ചുകൊണ്ട് ഓസീസ് ടെസ്റ്റ് പരമ്പര ആരംഭിക്കാറുള്ളൂയെന്നും സൈമണ്‍ ഡൂള്‍ വിശദമാക്കി.

JASPRIT BUMRAH

ബംറയുടെ പ്രകടനം

ഓസ്‌ട്രേലിയയില്‍ ജസ്പ്രീത് ബുംറയുടെ ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനം വളരെ മികച്ചതാണെന്നു കാണാം. 2018-19, 2020-21ല്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര വിജയം കൊയ്തപ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഏഴു ടെസ്റ്റുകളില്‍ ബുംറ ഓസ്‌ട്രേലിയയില്‍ ഇതിനകം കളിക്കുകയും ചെയ്തിട്ടുണ്ട്.

കന്നി ഓസീസ് പര്യടനത്തിലെ നാലു ടെസ്റ്റുകളിലും അദ്ദേഹം പന്തെറിഞ്ഞിരുന്നു. പക്ഷെ 2020-21ലെ പര്യടനത്തില്‍ സിഡ്‌നി ടെസ്റ്റിനിടെ പരിക്കേറ്റതിനെ തുടര്‍ന്നു ഗാബയിലെ അവസാന മല്‍സരം ബുംറയ്ക്കു നഷ്ടമാവുകയും ചെയ്തു.

ഓസ്‌ട്രേലിയയില്‍ ഇതിനകം ടെസ്റ്റില്‍ 32 വിക്കറ്റുകളാണ് അദ്ദേഹം പോക്കറ്റിലാക്കിയത്. ഒരു അഞ്ചു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടും. 2018ല്‍ മെല്‍ബണ്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 33 റണ്‍സിനു ആറു പേരെ പുറത്താക്കിയതാണ് ബുംറയുടെ ഏറ്റവും മികച്ച പ്രകടനം. രണ്ടിന്നിങ്‌സുകളിലായി ഒമ്പതു വിക്കറ്റുകളും അദ്ദേഹം പോക്കറ്റിലാക്കിയിരുന്നു.

Story first published: Thursday, November 7, 2024, 10:20 [IST]
Other articles published on Nov 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+