Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: പെര്‍ത്തില്‍ ഇന്ത്യക്ക് ജയിക്കാം, കംഗാരു ഫ്രൈയാക്കാന്‍ 5 വഴികള്‍! പക്ഷെ എളുപ്പമല്ല

പെര്‍ത്ത്: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി നാളെ ആരംഭിക്കുകയാണ്. കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇത്തവണയും ഓസ്‌ട്രേലിയയിലെത്തുന്നത്. എന്നാല്‍ ഇത്തവണ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാണ്. മോശം ഫോമും പരിക്കും ഇന്ത്യന്‍ താരങ്ങളെ വേട്ടയാടുകയാണ്. ന്യൂസീലന്‍ഡിനോട് നാട്ടില്‍ വൈറ്റ് വാഷ് നേരിട്ട നാണക്കേടും ഇന്ത്യക്കുണ്ട്.

വലിയ സമ്മര്‍ദ്ദത്തോടെയിറങ്ങുന്ന ഇന്ത്യക്ക് ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുകയെന്നത് കടുത്ത വെല്ലുവിളിയാവും. പെര്‍ത്തില്‍ ഇന്ത്യ നാല് മത്സരം കളിച്ചപ്പോള്‍ ഒരു തവണ മാത്രമാണ് ജയിച്ചത്. ഇന്ത്യക്ക് മോശം റെക്കോഡുള്ള പെര്‍ത്തില്‍ ഇത്തവണ ജയിക്കാന്‍ സാധിക്കും. ഓസ്‌ട്രേലിയയെ പെര്‍ത്തില്‍ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് മുന്നിലുള്ള അഞ്ച് വഴികള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ആക്രമണോത്സകത കാട്ടരുത്

പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ ആക്രമണോത്സകത കാട്ടരുതെന്നതാണ് പ്രധാനപ്പെട്ട കാര്യം. സമീപകാലത്തെ ഇന്ത്യയുടെ ശൈലി അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നതാണ്. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ഇന്ത്യ ആക്രമിച്ചാണ് കളിക്കുന്നത്. എന്നാല്‍ പെര്‍ത്തില്‍ ഈ തന്ത്രം പയറ്റരുത്. ക്ഷമയോടെ വലിയ ഇന്നിങ്‌സ് കളിക്കാന്‍ ഇന്ത്യക്ക് സാധിക്കണം. ചേതേശ്വര്‍ പുജാരയും രാഹുല്‍ ദ്രാവിഡും വിവിഎസ് ലക്ഷ്മണുമെല്ലാം കളിച്ച ശൈലിയില്‍ ഇന്ത്യക്ക് കളിക്കാന്‍ സാധിക്കണം. ക്ഷമ കാട്ടാത്ത പക്ഷം ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ജയിക്കാനാവില്ലെന്ന് തന്നെ പറയാം.

ഓള്‍ഡ് ബോളിനെ നന്നായി മുതലാക്കണം

ഓസ്‌ട്രേലിയയുടെ ഇത്തവണത്തെ പ്രധാന ദൗര്‍ബല്യം പേസ് ഓള്‍റൗണ്ടറുടെ അഭാവമാണ്. മിച്ചല്‍ മാര്‍ഷുണ്ടെങ്കിലും പന്തെറിഞ്ഞേക്കില്ല. കാമറൂണ്‍ ഗ്രീനിന്റെ പരിക്ക് ഓസീസിനെ ബാധിച്ചിട്ടുണ്ട്. നിലവില്‍ നാലാം ബൗളറുടെ അഭാവം ഓസീസ് നിരയിലുണ്ട്. ഇതിനെ മുതലാക്കാന്‍ ഇന്ത്യക്ക് സാധിക്കണം. ഓള്‍ഡ് ബോളിനെ നന്നായി മുതലാക്കാന്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് സാധിക്കണം. ഓസീസ് പേസര്‍മാര്‍ ന്യൂബോളില്‍ അപകടകാരികളാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ഓള്‍ഡ് ബോളിനെ മുതലാക്കി ന്യൂബോളിനെ കരുതലോടെ നേരിടണം.

ജഡേജയേയും സിറാജിനേയും പുറത്തിരുത്തണം

ഇന്ത്യ പ്ലേയിങ് 11 തിരഞ്ഞെടുപ്പില്‍ ചില ധീരമായ തീരുമാനങ്ങള്‍ എടുക്കേണ്ടതായുണ്ട്. അതില്‍ പ്രധാനപ്പെട്ട രണ്ട് മാറ്റങ്ങള്‍ രവീന്ദ്ര ജഡേജയേയും മുഹമ്മദ് സിറാജിനേയും പുറത്തിരുത്താന്‍ ധൈര്യം കാട്ടണമെന്നതാണ്. ഇന്ത്യ ചില യുവതാരങ്ങള്‍ക്ക് അവസരം നല്‍കണം. ജഡേജക്ക് പകരം വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിക്കണം. സിറാജിന് പകരം ഹര്‍ഷിത് റാണക്ക് ഇന്ത്യ അവസരം നല്‍കേണ്ടത് അത്യാവശ്യമാണ്. ജഡേജയും സിറാജും മോശം ഫോമിലാണ് കടന്ന് പോകുന്നത്.

india cricket

ഹെഡിനേയും ഖവാജയേയും ബുംറ പൂട്ടണം

ഓസ്‌ട്രേലിയയുടെ ബാറ്റിങ് നിര അതി ശക്തമാണ്. ഇന്ത്യക്കെതിരേ കളിച്ച് അനുഭവസമ്പത്തുള്ള നിരയാണ് ഓസ്‌ട്രേലിയയുടേത്. എന്നാല്‍ ഓസീസ് നിരയില്‍ ഇന്ത്യക്ക് അപകടം വിതക്കാന്‍ കെല്‍പ്പുള്ള ചില ആക്രമണ കാരികളായ ബാറ്റ്‌സ്മാന്‍മാരുണ്ട്. ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ എന്നിവരെ തുടക്കത്തിലെ പുറത്താക്കാന്‍ ഇന്ത്യക്കാവണം. ഇതിന് നായകനെന്ന നിലയില്‍ ജസ്പ്രീത് ബുംറ തന്നെ മുന്നിട്ടിറങ്ങണം. നായകന്റെ സമ്മര്‍ദ്ദമില്ലാതെ ബുംറ കളിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ബുംറയുടെ പേസറെന്ന നിലയിലെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.

ഇന്ത്യ ന്യൂബോളില്‍ മികവ് കാട്ടണം

പെര്‍ത്ത് ടെസ്റ്റ് ബൗളര്‍മാര്‍ക്ക് അനുകൂലമാണ്. അതുകൊണ്ടുതന്നെ ന്യൂബോളില്‍ ഇന്ത്യ പരമാവധി വിക്കറ്റ് നേടണം. ഇതിന് ജസ്പ്രീത് ബുംറക്കൊപ്പം ആകാശ് ദീപും അവസരത്തിനൊത്ത് ഉയരേണ്ടതായുണ്ട്. മുഹമ്മദ് ഷമിയുടെ വിടവ് ഇന്ത്യക്ക് എളുപ്പത്തില്‍ നികത്താന്‍ സാധിക്കുന്നതല്ല. അതുകൊണ്ടുതന്നെ ആകാശ് ദീപ് ഷമിയുടെ വിടവ് നികത്തുന്ന പ്രകടനം നടത്തണം. മികച്ച ലൈനും ലെങ്തും ബൗളര്‍മാര്‍ നിലനിര്‍ത്തണം. അല്ലാത്ത പക്ഷം ജയിക്കുക പ്രയാസമാവും.

Story first published: Thursday, November 21, 2024, 20:12 [IST]
Other articles published on Nov 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+