For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: മുട്ടുകുത്തി ഓസീസ്, ഇന്ത്യക്ക് വമ്പന്‍ ജയം-ജയ്‌സ്വാളും റിങ്കുവും കസറി

തിരുവനന്തപുരം: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 44 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നാല് വിക്കറ്റിന് 235 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയക്ക് 9 വിക്കറ്റിന് 191 റണ്‍സാണ് നേടാനായത്. റുതുരാജ് ഗെയ്ക് വാദ് (58), യശ്വസി ജയ്‌സ്വാള്‍ (53), ഇഷാന്‍ കിഷന്‍ (52) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും പ്രസിദ്ധ് കൃഷ്ണയുടേയും രവി ബിഷ്‌നോയിയുടെയും മൂന്ന് വിക്കറ്റ് പ്രകടനങ്ങളുമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്.

കാര്യവട്ടത്തെ ജയത്തോടെ 5 മത്സര പരമ്പരയില്‍ 2-0ന് ഇന്ത്യ മുന്നിലെത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഗംഭീര തുടക്കമാണ് റുതുരാജ് ഗെയ്ക് വാദും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് നല്‍കിയത്. റുതുരാജ് ആംഗര്‍ റോളിലേക്ക് മാറിയപ്പോള്‍ ജയ്‌സ്വാള്‍ കത്തിക്കയറി.

സീന്‍ അബോട്ടിന്റെ ഒരോവറില്‍ 3 ഫോറും 2 സിക്‌സുമാണ് ജയ്‌സ്വാള്‍ പറത്തിയത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 77 റണ്‍സില്‍ നില്‍ക്കവെ ജയ്‌സ്വാള്‍ പുറത്തായി. 25 പന്ത് നേരിട്ട് 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 53 റണ്‍സ് നേടിയ ജയ്‌സ്വാളിനെ നതാന്‍ എല്ലിസാണ് പുറത്താക്കിയത്.

പിന്നാലെയെത്തിയ ഇഷാന്‍ കിഷന്‍ പതിയെയാണ് തുടങ്ങിയതെങ്കിലും പിന്നീടങ്ങോട്ട് കടന്നാക്രമിച്ചു. റുതുരാജും ഇഷാനും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡ് 164ല്‍ എത്തിച്ചപ്പോള്‍ ഇഷാനെ മാര്‍ക്കസ് സ്‌റ്റോയിണിസ് പുറത്താക്കി. 32 പന്ത് നേരിട്ട് 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 52 റണ്‍സ് നേടിയ ഇഷാനെ മാര്‍ക്കസ് സ്റ്റോയിണിസാണ് പുറത്താക്കിയത്. പിന്നീടെത്തിയ സൂര്യകുമാര്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി. എന്നാല്‍ വലിയ സ്‌കോറിലേക്കുയരാനായില്ല.

10 പന്ത് നേരിട്ട് 2 സിക്‌സര്‍ ഉള്‍പ്പെടെ 19 റണ്‍സ് നേടിയ സൂര്യകുമാറിനെ നതാന്‍ എല്ലിസ് പുറത്താക്കി. ഒരുവശത്ത് പിടിച്ചുനിന്ന റുതുരാജും ഫിഫ്റ്റി നേടി. 43 പന്ത് നേരിട്ട് 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 58 റണ്‍സാണ് റുതുരാജിന്റെ സമ്പാദ്യം. അവസാന ഓവറില്‍ റിങ്കു സിങ്ങിന്റെ ബാറ്റിങ് വെടിക്കെട്ടാണ് കണ്ടത്.

9 പന്ത് നേരിട്ട് 4 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 31 റണ്‍സോടെ റിങ്കു പുറത്താവാതെ നിന്നു. 344.44 ആയിരുന്നു റിങ്കുവിന്റെ സ്‌ട്രൈക്ക് റേറ്റ്. തിലക് വര്‍മ 2 പന്തില്‍ 1 സിക്‌സറടക്കം 7 റണ്‍സുമായി പുറത്താവാതെ നിന്നു.

india, cricket

ഇതോടെ 4 വിക്കറ്റിന് 235 എന്ന മികച്ച സ്‌കോറിലേക്കും ഇന്ത്യ എത്തി. മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയക്ക് ഒന്നാം വിക്കറ്റില്‍ 35 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാനായി. പേസര്‍മാര്‍ തല്ലുവാങ്ങിയതോടെ സ്പിന്നറെ കൊണ്ടുവന്ന സൂര്യകുമാര്‍ യാദവിന്റെ തന്ത്രം ഫലിച്ചു. മാത്യു ഷോര്‍ട്ടിനെ (10 പന്തില്‍ 19) രവി ബിഷ്‌നോയ് ക്ലീന്‍ബൗള്‍ഡ് ചെയ്തു.

ആദ്യ ടി20യില്‍ സെഞ്ച്വറിയോടെ മിന്നിച്ച ജോഷ് ഇന്‍ഗ്ലിസിനേയും ബിഷ്‌നോയ് മടക്കി. 4 പന്തില്‍ 2 റണ്‍സ് നേടിയ ബിഷ്‌നോയിയെ തിലക് വര്‍മ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് പുറത്താക്കിയത്.

വമ്പനടിക്കാരന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ (12) അക്ഷര്‍ പട്ടേല്‍ യശ്വസി ജയ്‌സ്വാളിന്റെ കൈയിലെത്തിച്ചു. ഓരോ സിക്‌സും ഫോറുമാണ് മാക്‌സ്‌വെല്‍ പറത്തിയത്. സ്റ്റീവ് സ്മിത്തിനെ (19) പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ ജയ്‌സ്വാളും മടക്കി. മാര്‍ക്കസ് സ്‌റ്റോയിണിസ്, ടിം ഡേവിഡ് കൂട്ടുകെട്ട് ഇന്ത്യയെ വിറപ്പിച്ചു.

സ്റ്റോയിണിസിനെ തിലക് വര്‍മ വിട്ടുകളഞ്ഞു. ടിം ഡേവിഡിനെ (37) പുറത്താക്കി ബിഷ്‌നോയിയാണ് കൂട്ടുകെട്ട് പൊളിച്ചത്. സ്‌റ്റോയിണിസിനെ (45) മുകേഷ് കുമാര്‍ പുറത്താക്കിയപ്പോള്‍ സീന്‍ അബോട്ടിനെ (1) പ്രസിദ്ധ് കൃഷ്ണ ക്ലീന്‍ബൗള്‍ഡ് ചെയ്തു.

നതാന്‍ ഇല്ലിസിനെയും (1) പ്രസിദ്ധ് ക്ലീന്‍ബൗള്‍ഡാക്കി. ആദം സാംബയെ (1) അര്‍ഷ്ദീപ് ക്ലീന്‍ബൗള്‍ഡാക്കി. മാത്യു വേഡ് (23 പന്തില്‍ 42*) പുറത്താവാതെ നിന്നു. തന്‍വീര്‍ സങ്കയും (2*) ക്രീസിലുണ്ടായിരുന്നു. 9 വിക്കറ്റിന് 191 റണ്‍സാണ് ഓസീസിന് നേടാനായത്. പ്രസിദ്ധും ബിഷ്‌നോയിയും 3 വിക്കറ്റ് പങ്കിട്ടപ്പോള്‍ അര്‍ഷ്ദീപും അക്ഷറും മുകേഷും ഓരോ വിക്കറ്റും വീഴ്ത്തി.

പ്ലേയിങ് 11- ഇന്ത്യ- റുതുരാജ് ഗെയ്ക്വാദ്, യശ്വസി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ

ഓസ്‌ട്രേലിയ- സ്റ്റീവ് സ്മിത്ത്, മാത്യു ഷോര്‍ട്ട്, ജോഷ് ഇന്‍ഗ്ലിസ്, ഗ്ലെന്‍ മാക്‌സ് വെല്‍, മാര്‍ക്കസ് സ്‌റ്റോയിണിസ്, ടിം ഡേവിഡ്, മാത്യു വേഡ് (c), നതാന്‍ ഇല്ലിസ്, ആദം സാംബ, ട്രവിസ് സങ്ക

Story first published: Sunday, November 26, 2023, 14:52 [IST]
Other articles published on Nov 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+