Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS 2023: പരമ്പര ഇന്ത്യ നിലനിര്‍ത്തുമോ? രവി ശാസ്ത്രിയുടെ പ്രവചനം ഇതാ

1

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായി ഇരു ടീമുകളും തയ്യാറെടുത്ത് കഴിഞ്ഞു. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 9നാണ് ആരംഭിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് നാട്ടില്‍ പരമ്പര നേടേണ്ടത് അഭിമാന പ്രശ്‌നമാണ്.

ഓസ്‌ട്രേലിയക്ക് അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ തോല്‍വിക്ക് കണക്കുവീട്ടേണ്ടതായുണ്ട്. ഇത്തവണ കലക്കന്‍ ടീമുമായെത്തുന്ന ഓസ്‌ട്രേലിയയെ വീഴ്ത്തുക ഓസ്‌ട്രേലിയക്ക് കടുപ്പമായിരിക്കുമെന്ന് പറയാം.

വിരാട് കോലിയും അജിന്‍ക്യ രഹാനെയും ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പര നേടിക്കൊടുത്തതിനാല്‍ രോഹിത് ശര്‍മക്ക് തട്ടകത്തില്‍ ഇന്ത്യയെ പരമ്പരയിലേക്കെത്തിക്കേണ്ടതും അഭിമാന പ്രശ്‌നം.

രോഹിത്തിന്റെ ടെസ്റ്റിലെ നായകസ്ഥാനം തീരുമാനിക്കപ്പെടുന്ന പരമ്പരയായി
ഇത് മാറുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെ ഇന്ത്യയെ എന്ത് വിലകൊടുത്തും ജയിപ്പിക്കേണ്ടത് രോഹിത്തിന്റെ ആവിശ്യമാണെന്ന് പറയാം.

ആതിഥേയരെന്ന നിലയില്‍ ഇന്ത്യ ഇത്തവണ പരമ്പര നേടുമോ?. മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ്. രവി ശാസ്ത്രിക്ക് കീഴിലാണ് അവസാന രണ്ട് തവണയും ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം നേടിയത്.

ഇന്ത്യ പരമ്പര നേടുമെന്ന് ശാസ്ത്രി

ഇന്ത്യ പരമ്പര നേടുമെന്ന് ശാസ്ത്രി

നിലവിലെ അനുകൂല സാഹചര്യം പോലെ കാര്യങ്ങള്‍ പോയാല്‍ ഇന്ത്യ പരമ്പര നേടുമെന്നാണ് കരുതുന്നത്. രണ്ട് മത്സരത്തിന്റെ വ്യത്യാസത്തിലാവും ഇന്ത്യയുടെ ജയം. ഇന്ത്യ നാട്ടിലാണ് കളിക്കുന്നത്. അതിനനുസരിച്ച് കളിക്കാന്‍ സാധിക്കുന്ന ബൗളര്‍മാര്‍ ഇന്ത്യക്കൊപ്പമുണ്ട്. അതുപോലെ തന്നെ ബാറ്റ്‌സ്മാന്‍മാരുമുണ്ട്. ആദ്യ മത്സരം മുതല്‍ ഇന്ത്യ സമ്മര്‍ദ്ദം സൃഷ്ടിക്കണമെന്നാണ് കരുതുന്നത്-രവി ശാസ്ത്രി പറഞ്ഞു.

ഇന്ത്യയുടെ അവസാന ടെസ്റ്റ് പരമ്പരകളിലെല്ലാം ട്രോഫി അലമാരയിലെത്തിക്കാന്‍ ഇന്ത്യക്കായെങ്കിലും പ്രകടനം പരിശോധിച്ചാല്‍ അതിഗംഭീരമെന്ന് പറയാനാവില്ല. ഇന്ത്യന്‍ ടീം കരുത്തിനനുസരിച്ചുള്ള പ്രകടന മികവ് കാഴ്ചവെച്ചില്ലെന്ന് പറയാം. അവസാനമായി ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യ ടെസ്റ്റ് കളിച്ചത്. 2-0ന് ഇന്ത്യ പരമ്പര നേടിയിരുന്നു.

Also Read: അശ്വിനെ പരിഹസിച്ചു, ഹര്‍ഭജന്റെ ട്വീറ്റ് വിവാദത്തില്‍! രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

ഇയാന്‍ ചാപ്പലിന്റെ പ്രവചനം ഇങ്ങനെ

ഇയാന്‍ ചാപ്പലിന്റെ പ്രവചനം ഇങ്ങനെ

ഓസ്‌ട്രേലിയന്‍ ടീമിനെക്കുറിച്ചുള്ള ഇപ്പോഴുള്ള പ്രവചനങ്ങളെല്ലാം ടീമിന്റെ നാട്ടിലെ പ്രകടനങ്ങള്‍ വിലയിരുത്തിയുള്ളതാണ്. ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം നടത്തുന്നതുപോലെയല്ല ഇന്ത്യയില്‍ മികവ് കാട്ടുന്നത്. ഇന്ത്യയില്‍ തിളങ്ങാന്‍ പ്രതിഭയുള്ള ചില താരങ്ങള്‍ ഓസീസ് ടീമിനൊപ്പമുണ്ട്.

നിലവില്‍ ഓസ്‌ട്രേലിയക്ക് ആത്മവിശ്വാസമുണ്ട്. എന്നാല്‍ ഈ ആത്മവിശ്വാസം എത്രത്തോളം നിലനിര്‍ത്താനാവുമെന്നത് നിര്‍ണ്ണായക കാര്യമായിരിക്കും-ഇയാന്‍ ചാപ്പല്‍ പറഞ്ഞു. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള നിരവധി താരങ്ങള്‍ ഓസീസ് ടീമിനൊപ്പമുണ്ട്. ഇത് ടീമിന്റെ പ്രതീക്ഷകള്‍ സജീവമാക്കുന്നു.

ഇന്ത്യക്ക് പരിക്ക് തലവേദന

ഇന്ത്യക്ക് പരിക്ക് തലവേദന

ഇന്ത്യന്‍ ടീമിന് തലവേദനയാവുന്നത് പരിക്കാണ്. അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും അലമാരയിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച റിഷഭ് പന്ത് ഇത്തവണയില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കാര്‍ അപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തിലാണ്.

റിഷഭിന്റെ അഭാവത്തിന് പിന്നാലെയാണ് ശ്രേയസ് അയ്യര്‍ക്കും പരിക്കേറ്റത്. അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്ക് കളിക്കാന്‍ സാധിക്കാതെ വരുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. രണ്ട് താരങ്ങള്‍ക്കും ഉത്തമ പകരക്കാരെ കണ്ടെത്തുകയെന്നതാണ് പ്രധാന വെല്ലുവിളി.

Also Read: സച്ചിനെക്കാള്‍ ആസ്തിയുള്ള ക്രിക്കറ്റ് താരമുണ്ടോ? ടോപ് ത്രീ ഇതാ-ബ്രാന്റുകളും അറിയാം

സ്പിന്‍ കരുത്തില്‍ പ്രതീക്ഷ

സ്പിന്‍ കരുത്തില്‍ പ്രതീക്ഷ

എല്ലാ തവണത്തെപ്പോലെ തന്നെ ഇത്തവണ സ്പിന്‍ കരുത്തില്‍ വിശ്വസിച്ചാണ് ഇന്ത്യയിറങ്ങുന്നത്. ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നീ നാല് സൂപ്പര്‍ സ്പിന്നര്‍മാര്‍ ഇന്ത്യക്കൊപ്പമുണ്ട്.

ഇവരെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കരുത്തുള്ളവരാണ്. എല്ലാ തവണത്തെപ്പോലെ തന്നെ സന്ദര്‍ശക ടീമിനെ കറക്കിവീഴ്ത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. എന്നാല്‍ ഇത്തവണ സ്പിന്നിനെ നേരിടാന്‍ മികച്ച മുന്നൊരുക്കവുമായി എത്തുന്ന ഓസീസിനെ തളക്കാന്‍ ഇന്ത്യ പാടുപെടും.

Story first published: Monday, February 6, 2023, 17:38 [IST]
Other articles published on Feb 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+