Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: പുജാരക്കിന്ന് 100ാം ടെസ്റ്റ്, കാത്തിരിക്കുന്നത് മൂന്ന് വമ്പന്‍ റെക്കോഡ്- അറിയാം

1

ന്യൂഡല്‍ഹി: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരം ഇന്ന് ഡല്‍ഹിയില്‍ നടക്കുമ്പോള്‍ ചേതേശ്വര്‍ പുജാരക്കത് അഭിമാന നേട്ടമായി മാറും. ഇന്ത്യക്കായി 100 ടെസ്റ്റ് കളിക്കുന്ന 13ാമത്തെ താരമെന്ന നേട്ടമാണ് പുജാരയെ തേടിയെത്തുക.

2010ല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ പുജാര രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായി മൂന്നാം നമ്പറിലെ വിശ്വസ്ത താരമായി മാറുകയായിരുന്നു. ടെസ്റ്റില്‍ പകരംവെക്കാനില്ലാത്ത പ്രതിഭയെന്ന് തന്നെ പുജാരയെ വിശേഷിപ്പിക്കാം. പരിമിത ഓവറില്‍ അധികം അവസരം ലഭിച്ചില്ലെങ്കിലും ടെസ്റ്റില്‍ ഇന്ത്യക്ക് പുജാര എന്നും അഭിമാന താരം.

നാഗ്പൂരില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ തിളങ്ങാന്‍ സാധിക്കാതിരുന്ന പുജാരക്ക് ഡല്‍ഹിയില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണെന്ന് പറയാം. ശക്തമായ തിരിച്ചുവരവിന് ഓസീസ് തയ്യാറെടുക്കവെ പുജാരയുടെ ബാറ്റിങ്ങില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്നു.

ഇന്ന് 100ാം ടെസ്റ്റിനിറങ്ങുന്ന പുജാരക്ക് ചില റെക്കോഡുകളും എത്തിപ്പിടിക്കാനുള്ള അവസരമുണ്ട്. ഇന്ത്യയുടെ ജൂനിയര്‍ വന്മതിലിനെ കാത്തിരിക്കുന്ന മൂന്ന് വമ്പന്‍ റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഓസ്‌ട്രേലിയക്കെതിരേ 2000 ടെസ്റ്റ് റണ്‍സ്

ഓസ്‌ട്രേലിയക്കെതിരേ 2000 ടെസ്റ്റ് റണ്‍സ്

ഓസ്‌ട്രേലിയ എക്കാലത്തും ക്രിക്കറ്റിലെ വന്‍ ശക്തികളാണ്. അതുകൊണ്ട് തന്നെ അവര്‍ക്കെതിരേ മികച്ച റെക്കോഡ് നേടുക എപ്പോഴും കടുപ്പം. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരേ 2000 ടെസ്റ്റ് റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡിലേക്കെത്താനുള്ള അവസരം പുജാരക്കുണ്ട്.

ഓസ്‌ട്രേലിയക്കെതിരേയാണ് പുജാര കൂടുതല്‍ ടെസ്റ്റ് കളിച്ചത്. 21 മത്സരത്തില്‍ നിന്ന് 2.7 ശരാശരിയില്‍ 1900 റണ്‍സാണ് അദ്ദേഹം നേടിയത്. 100 റണ്‍സ് രണ്ട് ഇന്നിങ്‌സില്‍ നിന്നായി നേടാന്‍ പുജാരക്കായാല്‍ ഈ റെക്കോഡ് ബുക്കിലേക്കെത്താന്‍ പുജാരക്ക് സാധിക്കും.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് നേരത്തെ ഈ റെക്കോഡ് സ്വന്തമാക്കിയ ഇന്ത്യക്കാര്‍. മോശം ഫോമിലായ പുജാര തന്റെ 100ാം ടെസ്റ്റില്‍ അവസരത്തിനൊത്ത് ഉയരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Also Read: പന്തെറിയുക കടുപ്പം, മൂന്ന് ബാറ്റ്‌സ്മാന്‍മാരെക്കുറിച്ച് ട്രന്റ് ബോള്‍ട്ട്! ഒരു ഇന്ത്യക്കാരനും

ഒരു ബൗളര്‍ക്കെതിരേ കൂടുതല്‍ റണ്‍സ്

ഒരു ബൗളര്‍ക്കെതിരേ കൂടുതല്‍ റണ്‍സ്

ടെസ്റ്റില്‍ ഒരു ബൗളര്‍ക്കെതിരേ കൂടുതല്‍ റണ്‍സടിക്കുന്ന താരമെന്ന റെക്കോഡിലേക്കെത്താനുള്ള അവസരം ചേതേശ്വര്‍ പുജാരക്കുണ്ട്. മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര സയീദ് അജ്മലിനെതിരേ 531 റണ്‍സ് നേടിയാണ് ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുന്നത്.

22 ഇന്നിങ്‌സില്‍ നിന്ന് 132.8 ശരാശരിയിലാണ് സംഗക്കാരയുടെ പ്രകടനം. നിലവില്‍ ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്താണ് ചേതേശ്വര്‍ പുജാര. 28 ഇന്നിങ്‌സില്‍ നിന്ന് 52.1 ശരാശരിയില്‍ 521 റണ്‍സാണ് പുജാര ലിയോണെതിരേ നേടിയത്. ഡല്‍ഹിയില്‍ ലിയോണെതിരേ 12 റണ്‍സടിച്ചാല്‍ പുജാരക്ക് ഈ റെക്കോഡില്‍ തലപ്പത്തെത്താം.

ലിയോണ്‍ ഓസീസിന്റെ മുഖ്യ സ്പിന്നറായതിനാല്‍ പ്ലേയിങ് 11 സ്ഥാനം ഉറപ്പ്. പുജാരക്ക് നേര്‍ക്കുനേര്‍ റെക്കോഡില്‍ ആധിപത്യം ഉള്ളതിനാല്‍ ഈ റെക്കോഡ് അനായാസം സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കാം.

Also Read: IND vs AUS: സൂപ്പര്‍ താരങ്ങള്‍! പക്ഷെ ഇന്ത്യക്കായി 100 ടെസ്റ്റ് കളിക്കാനാകില്ല- മൂന്ന് പേരിതാ

100ാം ടെസ്റ്റില്‍ ഉയര്‍ന്ന സ്‌കോര്‍

100ാം ടെസ്റ്റില്‍ ഉയര്‍ന്ന സ്‌കോര്‍

ഇന്ത്യയുടെ 12 താരങ്ങള്‍ ഇതിനോടകം 100 ടെസ്റ്റ് എന്ന നാഴികക്കല്ല് പിന്നിട്ടെങ്കിലും 100ാം ടെസ്റ്റില്‍ സെഞ്ച്വറി നേടാന്‍ ഇന്ത്യയുടെ ഒരു താരത്തിന് പോലും സാധിച്ചിട്ടില്ല. 100ാം ടെസ്റ്റിലെ ഇന്ത്യക്കാരന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് സ്വന്തം പേരിലാക്കാനുള്ള അവസരമാണ് പുജാരയുടെ പേരിലുള്ളത്.

നിലവില്‍ വിവിഎസ് ലക്ഷ്മണിന്റെ പേരിലാണ് ഈ റെക്കോഡ്. 64 റണ്‍സാണ് 100ാം ടെസ്റ്റില്‍ അദ്ദേഹം നേടിയത്. 2008ല്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഇത്. ഡല്‍ഹിയില്‍ 65 റണ്‍സ് നേടിയാല്‍ പുജാരക്ക് ഈ റെക്കോഡ് സ്വന്തം പേരിലാക്കാം.

ഡല്‍ഹിയില്‍ ഭേദപ്പെട്ട റെക്കോഡാണ് പുജാരക്കുള്ളത്. അതുകൊണ്ട് തന്നെ ഈ നേട്ടത്തിലേക്ക് പുജാരയെത്തുമെന്ന് തന്നെ വിലയിരുത്താം.

Story first published: Friday, February 17, 2023, 7:03 [IST]
Other articles published on Feb 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+