Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: കംഗാരുക്കളെ കൂട്ടിലടച്ച് ഷമി, മിന്നിച്ച് അശ്വിനും ജഡ്ഡുവും- പതറാതെ തുടങ്ങി ഇന്ത്യ

1

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്ക് മേല്‍കൈ. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 263 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് പോവാതെ 21 റണ്‍സെന്ന നിലയിലാണ്. നിലവില്‍ ഓസീസ് സ്‌കോറിനെക്കാള്‍ 242 റണ്‍സ് പിന്നിലാണ് ഇന്ത്യ. രോഹിത് ശര്‍മ (13), കെ എല്‍ രാഹുല്‍ (4) എന്നിവരാണ് ക്രീസില്‍.

നാല് വിക്കറ്റ് വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. ഉസ്മാന്‍ ഖ്വാജയുടെയും (81), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിന്റെയും (72) അര്‍ധ സെഞ്ച്വറി പ്രകടനങ്ങളാണ് ഓസീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

ഓസീസിന് ഭേദപ്പെട്ട തുടക്കം

ഓസീസിന് ഭേദപ്പെട്ട തുടക്കം

ടോസ് നേടിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാഗ്പൂരിലെ തകര്‍ച്ചയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഭേദപ്പെട്ട തുടക്കം നല്‍കാന്‍ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ക്കും ഉസ്മാന്‍ ഖ്വാജക്കുമായി.

ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 50ല്‍ നില്‍ക്കവെയാണ് ആദ്യ വിക്കറ്റ് ഓസ്‌ട്രേലിയക്ക് നഷ്ടമാവുന്നത്. 44 പന്തില്‍ 3 ബൗണ്ടറിയടക്കം 15 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറെ മുഹമ്മദ് ഷമി കെ എസ് ഭരത്തിന്റെ കൈയിലെത്തിക്കുകയായിരുന്നു.

കളിക്കാന്‍ പ്രയാസമുള്ള എക്‌സ്ട്രാ ബൗണ്‍സിലാണ് വാര്‍ണര്‍ പുറത്തായത്. ഇത്തവണ ആര്‍ അശ്വിന് വിക്കറ്റ് കൊടുക്കാതെ മടങ്ങിയെന്നതില്‍ വാര്‍ണര്‍ക്ക് ആശ്വസിക്കാം.

Also Read: പന്തെറിയുക കടുപ്പം, മൂന്ന് ബാറ്റ്‌സ്മാന്‍മാരെക്കുറിച്ച് ട്രന്റ് ബോള്‍ട്ട്! ഒരു ഇന്ത്യക്കാരനും

സ്മിത്തിനെ ഡെക്കാക്കി അശ്വിന്‍

സ്മിത്തിനെ ഡെക്കാക്കി അശ്വിന്‍

ഭേദപ്പെട്ട തുടക്കം ലഭിച്ചതോടെ ഓസ്‌ട്രേലിയ വലിയ സ്‌കോറിലേക്കെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരേ ഓവറില്‍ മാര്‍നസ് ലബ്യുഷെയ്‌നെയും സ്റ്റീവ് സ്മിത്തിനെയും പുറത്താക്കി അശ്വിന്‍ ഓസ്‌ട്രേലിയയെ ഞെട്ടിച്ചു. 23ാം ഓവറില്‍ നാലാം പന്തില്‍ ലബ്യുഷെയ്‌നെ അശ്വിന്‍ എല്‍ബിയില്‍ കുടുക്കി. 25 പന്തില്‍ 4 ബൗണ്ടറിയടക്കം 18 റണ്‍സാണ് ലബ്യുഷെയ്ന്‍ നേടിയത്.

ഇതേ ഓവറിന്റെ അവസാന പന്തില്‍ സ്മിത്തിനെ ഡെക്കാക്കിയത് നിര്‍ണ്ണായകമായി. 2 പന്ത് നേരിട്ട സ്മിത്ത് ഓഫ് സൈഡിലെത്തിയ പന്തില്‍ ബാറ്റുവെച്ച് വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത്തിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. രണ്ട് വന്മരങ്ങളേയും വലിയ സ്‌കോറിലേക്കുയരാതെ അശ്വിന്‍ മടക്കിയെന്നതാണ് എടുത്തു പറയേണ്ടത്.

ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയേയും അശ്വിന്‍ ഡെക്കിന് പുറത്തായി. ഇതും മധ്യനിരയില്‍ ഓസീസിനെ തളര്‍ത്തി. എന്നാല്‍ ജഡേജക്കും അക്ഷറിനും പ്രതീക്ഷിച്ച പിന്തുണ ആദ്യ സെക്ഷനില്‍ നല്‍കാനായില്ല.

Also Read: IND vs AUS: സൂപ്പര്‍ താരങ്ങള്‍! പക്ഷെ ഇന്ത്യക്കായി 100 ടെസ്റ്റ് കളിക്കാനാകില്ല- മൂന്ന് പേരിതാ

ഫിഫ്റ്റിയോടെ തിളങ്ങി ഖ്വാജ

ഫിഫ്റ്റിയോടെ തിളങ്ങി ഖ്വാജ

ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനം നേരിട്ട ഉസ്മാന്‍ ഖ്വാജ ഡല്‍ഹിയില്‍ ഫിഫ്റ്റിയോടെ തിളങ്ങി. ഇന്ത്യന്‍ സ്പിന്നര്‍മാരുടെ വെല്ലുവിളിയെ റിവേഴ്‌സ് സ്വീപ്പുകൊണ്ട് നേരിട്ട ഖ്വാജ 125 പന്തില്‍ 12 ഫോറും 1 സിക്‌സുമടക്കം 81 റണ്‍സെടുത്താണ് പുറത്തായത്.

രവീന്ദ്ര ജഡേജയുടെ പന്തില്‍ റിവേഴ്‌സ് സ്വീപ്പിന് ലഭിച്ച ഖ്വാജയെ ഗംഭീര ക്യാച്ചിലൂടെ കെ എല്‍ രാഹുലാണ് പുറത്താക്കിയത്. ട്രവിസ് ഹെഡ്ഡിനെ (12) മുഹമ്മദ് ഷമി രാഹുലിന്റെ കൈയിലെത്തിച്ചു.

കൂട്ടുകെട്ട് പൊളിച്ച് ജഡേജ

കൂട്ടുകെട്ട് പൊളിച്ച് ജഡേജ

ഓസ്‌ട്രേലിയക്കായി ഏഴാം വിക്കറ്റില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപും നായകന്‍ പാറ്റ് കമ്മിന്‍സും ചേര്‍ന്ന് 59 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഇന്ത്യക്ക് വലിയ തലവേദനയായി ഈ കൂട്ടുകെട്ട് മാറവെ രക്ഷകനായി രവീന്ദ്ര ജഡേജയെത്തി.

59 പന്തില്‍ 3 ഫോറും 2 സിക്‌സുമടക്കം 33 റണ്‍സെടുത്ത കമ്മിന്‍സിനെ രവീന്ദ്ര ജഡേജ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. കമ്മിന്‍സ് മടങ്ങുമ്പോള്‍ 7 വിക്കറ്റിന് 227 എന്ന നിലയിലായിരുന്നു ഓസീസ്. ഇതേ ഓവറില്‍ ടോഡ് മര്‍ഫിയേയും ഡെക്കാക്കാന്‍ ജഡേജക്ക് സാധിച്ചു.

നതാന്‍ ലിയോണെയും (10) മാത്യു കുന്‍ഹിമാനെയും മുഹമ്മദ് ഷമി ക്ലീന്‍ബൗള്‍ഡ് ചെയ്തതോടെ 263 റണ്‍സില്‍ ഓസീസ് ഇന്നിങ്‌സ് അവസാനിച്ചു. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (72) പുറത്താവാതെ നിന്നു. 142 പന്തില്‍ 9 ബൗണ്ടറി ഉള്‍പ്പെടെയാണ് ഹാന്‍ഡ്‌സ്‌കോംപ് തിളങ്ങിയത്.

പ്ലേയിങ് 11

പ്ലേയിങ് 11

ഇന്ത്യ- രോഹിത് ശര്‍മ (ര), കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി

ഓസ്ട്രേലിയ-ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖ്വാജ, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്സ്‌കോംപ്, ട്രവിസ് ഹെഡ്, അലക്സ് ക്യാരി, പാറ്റ് കമ്മിന്‍സ് (ര), നതാന്‍ ലിയോണ്‍, ടോഡ് മര്‍ഫി, മാത്യു കുനെമാന്‍.

Story first published: Friday, February 17, 2023, 7:36 [IST]
Other articles published on Feb 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+