IND vs AUS 2023: സച്ചിന്‍-കോലി, ആരാണ് മികച്ചവന്‍? ഓസീസ് നായകന്‍ കമ്മിന്‍സ് പറയുന്നു

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്ന വലിയ വെല്ലുവിളികളിലൊന്നാണ് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി. അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും ഓസ്‌ട്രേലിയയില്‍ വിജയിച്ച ഇന്ത്യക്ക് ഇത്തവണ തട്ടകത്തിലാണ് ഓസീസ് പരീക്ഷ മറികടക്കേണ്ടത്.
ഇതിനോടകം ടീമുകളെ ഇരു ടീമും പ്രഖ്യാപിച്ച് കഴിഞ്ഞു. തകര്‍പ്പന്‍ താരനിരയുമായി എത്തുന്ന കംഗാരുക്കള്‍ ഇന്ത്യക്ക് വലിയ ഭീഷണിയാവുമെന്നുറപ്പ്. ഇന്ത്യയില്‍ കളിച്ച് വലിയ അനുഭവസമ്പത്തുമായാണ് ഇത്തവണ ഓസീസ് വരുന്നത്. അതുകൊണ്ട് തന്നെ രോഹിത്തിനും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമല്ല.
ഓസീസിനെ നയിക്കുന്നത് പേസര്‍ പാറ്റ് കമ്മിന്‍സ്. നായകനെന്ന നിലയില്‍ ശ്രദ്ധേയ പ്രകടനമാണ് താരം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുമ്പ് ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് കമ്മിന്‍സ്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആധുനിക ഇതിഹാസം വിരാട് കോലി എന്നിവരില്‍ ആരാണ് ബെസ്റ്റ് ബാറ്റ്‌സ്മാനെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഓസീസ് നായകന്‍ കമ്മിന്‍സ്.

കോലിയാണ് ബെസ്റ്റ്
വിരാട് കോലിയെയാണ് മികച്ച ബാറ്റ്‌സ്മാനായി കമ്മിന്‍സ് തിരഞ്ഞെടുത്തത്. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കോലിക്കെതിരേയാണ് കൂടുതലും കളിച്ചിട്ടുള്ളത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരേ കളിച്ചത് ഒരു തവണ മാത്രമാണ്.
അതുകൊണ്ടാണ് കോലിയെ മികച്ച ബാറ്റ്‌സ്മാനായി തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് കമ്മിന്‍സ് പറയുന്നത്. കമ്മിന്‍സ് ക്രിക്കറ്റിലേക്ക് വരുന്ന സമയം സച്ചിന്റെ കരിയറിലെ അവസാന സമയമായിരുന്നു. അതുകൊണ്ട് തന്നെ നേര്‍ക്കുനേര്‍ പോരാട്ടത്തിന് അധികം അവസരം ലഭിച്ചിട്ടില്ല.
എന്നാല്‍ കോലിക്കെതിരേ നിരവധി തവണ കളിക്കാന്‍ കമ്മിന്‍സിനായിട്ടുണ്ട്. ഇന്ത്യന്‍ പരമ്പര കൂടാതെ ഐപിഎല്ലിലും നേര്‍ക്കുനേര്‍ എത്തിയിട്ടുണ്ട്. കമ്മിന്‍സിനെതിരേ ഭേദപ്പെട്ട ബാറ്റിങ് റെക്കോഡും കോലിക്ക് അവകാശപ്പെടാനാവും.
Also Read: IND vs NZ: ഹര്‍ദിക്കിനെ ക്യാപ്റ്റനാക്കാം! പക്ഷെ ഒരു ഉറപ്പ് കൊടുക്കണം-കപില്‍ ദേവ് പറയുന്നു

ഇന്ത്യന്‍ ഇതിഹാസങ്ങള്‍ക്ക് റേറ്റിങ്ങുമായി ഖ്വാജ
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഫാബുലസ് ഫോറിലേക്ക് വന്നാല്‍ എടുത്തുപറയുന്ന നാല് പേരുകള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിങ്ങനെയാവും. ഇവരില്‍ ആരാണ് മികച്ചവനെന്ന ചോദ്യത്തിന് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവും.
ഇപ്പോഴിതാ ഇന്ത്യയുടെ നാല് സൂപ്പര്‍ താരങ്ങള്‍ക്ക് റേറ്റിങ് നല്‍കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജ. 'സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കാവും ഞാന്‍ ഒന്നാം സ്ഥാനം നല്‍കുക, രാഹുല്‍ ദ്രാവിഡിന് രണ്ടാം സ്ഥാനം. മൂന്നാമത് സൗരവ് ഗാംഗുലി.
നാലാം സ്ഥാനമേ ലക്ഷ്മണിന് നല്‍കാനാവുയെന്ന പറയുന്നതില്‍ പ്രയാസമുണ്ട്. ലക്ഷ്മണിന്റെ ബാറ്റിങ് വളരെയധികം ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇടം കൈയന്‍മാര്‍ക്ക് ഞാന്‍ മുന്‍ഗണന നല്‍കും'-ഉസ്മാന്‍ ഖ്വാജ പറഞ്ഞു.

സച്ചിന്റെ റെക്കോഡിന് പിന്നാലെ കോലി
ടെസ്റ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സൃഷ്ടിച്ച റെക്കോഡുകള്‍ തകര്‍ക്കുക വളരെ കടുപ്പമാണ്. നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കും തന്നെ അതിന് സാധിച്ചേക്കില്ല. എന്നാല്‍ ഏകദിനത്തിലെ സച്ചിന്റെ സെഞ്ച്വറി റെക്കോഡുകള്‍ക്ക് പിന്നാലെയാണ് കോലി.
46 ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കിയ കോലിക്ക് നാല് സെഞ്ച്വറിയകലെ സച്ചിന്റെ 49 ഏകദിന സെഞ്ച്വറി റെക്കോഡുകളെ തകര്‍ക്കാം. 34കാരനായ താരത്തിന് കരിയറില്‍ ഇനിയുമേറെ മത്സരങ്ങള്‍ ബാക്കിയുണ്ട്. ഉയര്‍ന്ന ഫിറ്റ്‌നസുള്ള കോലിക്ക് 41 വയസുവരെയെങ്കിലും കളിക്കാനായാല്‍ സച്ചിന്റെ പല റെക്കോഡുകളും തകര്‍ക്കപ്പെട്ടേക്കും.

ഇത്തവണ ഇന്ത്യക്ക് അഗ്നിപരീക്ഷ
ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയെ സംബന്ധിച്ച് അഗ്നിപരീക്ഷയാവുമെന്നുറപ്പ്. ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളുടെയും ടെസ്റ്റിലെ ഫോം അത്ര മികച്ചതല്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് മികച്ച ഫോമിലുള്ള ഓസീസിനെ തോല്‍പ്പിക്കുക പ്രയാസമാണ്.
ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചെത്തുന്ന കംഗാരുക്കള്‍ ഇത്തവണ നാല് സ്പിന്നര്‍മാരുമായാണ് വരുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ജയം കടുപ്പമായിരിക്കുമെന്ന് തന്നെ വേണം വിലയിരുത്താന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications