Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യയെ അത് സമ്മര്‍ദ്ദത്തിലാക്കും! ചെയ്യേണ്ടത് ഒന്ന് മാത്രം-ഉപദേശിച്ച് ജോണ്‍സണ്‍

1

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി 9ന് ആരംഭിക്കാന്‍ പോവുകയാണ്. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര രണ്ട് ടീമിനെ സംബന്ധിച്ചും അഭിമാന പ്രശ്‌നം. അവസാന രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു.

ഇത്തവണ സ്വന്തം തട്ടകത്തില്‍ പരമ്പര നിലനിര്‍ത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. കരുത്തരായ താരങ്ങളുടെ നിരയാണ് ഇത്തവണ ഓസ്‌ട്രേലിയ. നാല് സ്പിന്നര്‍മാരെയടക്കം ഉള്‍പ്പെടുത്തി വ്യക്തമായ മുന്നൊരുക്കത്തോടെയാണ് അവര്‍ വരുന്നത്.

ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരങ്ങള്‍ ഓസീസ് നിരയിലേറെയാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് പരമ്പര നേട്ടം എളുപ്പമാവില്ല. ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ സമീപകാല ഫോം അത്ര മികച്ചതല്ല. അതുകൊണ്ട് തന്നെ ഇന്ത്യയുടെ പ്രകടനം കണ്ടറിയണം.

സീനിയര്‍ സ്പിന്നര്‍മാരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ടേണ്‍ പിച്ചില്‍ പേരുകേട്ട ഓസീസ് നിരയെ വെള്ളംകുടിപ്പിക്കാന്‍ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം. ഇപ്പോഴിതാ പരമ്പരയില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള വഴി നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണ്‍.

ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്‌കോര്‍ നേടണം

ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്‌കോര്‍ നേടണം

ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്‌കോര്‍ നേടണമെന്നാണ് ജോണ്‍സണ്‍ പറയുന്നത്. ഓസീസിന്റെ മികച്ച ബൗളിങ് കരുത്ത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

'ഈ പരമ്പരയില്‍ ഒന്നിലധികം മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ആദ്യം ബാറ്റ് ചെയ്യാനും മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താനും സാധിക്കുന്നുണ്ടെങ്കില്‍ ഇന്ത്യയെ അത് സമ്മര്‍ദ്ദത്തിലാക്കും. ഓസ്‌ട്രേലിയ നാല് സ്പിന്നര്‍മാരോടൊപ്പമാണ് വരുന്നത്.

ഇന്ത്യക്കാര്‍ നതാന്‍ ലിയോണിന്റെ അനുഭവസമ്പത്തിനെയും ടെസ്റ്റ് റെക്കോഡിനെയും ബഹുമാനിച്ചേക്കും. എന്നാല്‍ ഭയപ്പെടുന്നുണ്ടാവില്ല. കൃത്യമായി കാലുകള്‍ ചലിപ്പിക്കുകയും സ്പിന്നിനെ നന്നായി നേരിടുകയും ചെയ്യുന്നവരാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍'-മിച്ചല്‍ ജോണ്‍സണ്‍ പറഞ്ഞു.

Also Read: അശ്വിനെ പരിഹസിച്ചു, ഹര്‍ഭജന്റെ ട്വീറ്റ് വിവാദത്തില്‍! രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

ഓസീസിന് മികച്ച ബൗളിങ് കരുത്ത്

ഓസീസിന് മികച്ച ബൗളിങ് കരുത്ത്

ഓസ്‌ട്രേലിയയുടെ ബൗളിങ് കരുത്ത് വളരെ മികച്ചതാണ്. പേസ് നിരയിലേക്ക് വന്നാല്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെയാണ് എടുത്തു പറയേണ്ടത്. രണ്ട് പേര്‍ക്കും ഇന്ത്യന്‍ പിച്ചില്‍ വലിയ അനുഭവസമ്പത്തുണ്ട്.

ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കളിച്ച് അനുഭവസമ്പത്തുള്ള ഇവര്‍ക്ക് ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ ഗംഭീര റെക്കോഡാണുള്ളത്. സ്റ്റാര്‍ക്കിന്റെ ബൗളിങ് രോഹിത്തിന് വലിയ തലവേദനയാണ്. കമ്മിന്‍സിന്റെ പേസ് 9 തവണയാണ് കോലിയെ കുടുക്കിയിട്ടുള്ളത്.

സ്പിന്നര്‍ നതാന്‍ ലിയോണ്‍ 115 ടെസ്റ്റില്‍ നിന്ന് 460 വിക്കറ്റാണ് നേടിയത്. മിച്ചല്‍ സ്വെപ്‌സനും ആഷ്ടന്‍ അഗറും ഇന്ത്യന്‍ പിച്ചുകളില്‍ മികവ് കാട്ടാന്‍ കെല്‍പ്പുള്ളവര്‍. വലിയ ഫോമിലല്ലാത്ത ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഓസീസ് ബൗളര്‍മാര്‍ക്ക് സാധിക്കുമെന്നുറപ്പ്.

Also Read: സച്ചിനെക്കാള്‍ ആസ്തിയുള്ള ക്രിക്കറ്റ് താരമുണ്ടോ? ടോപ് ത്രീ ഇതാ-ബ്രാന്റുകളും അറിയാം

ഫ്‌ളാറ്റ് പിച്ചാണ് പ്രതീക്ഷിക്കപ്പെടുന്നത്

ഫ്‌ളാറ്റ് പിച്ചാണ് പ്രതീക്ഷിക്കപ്പെടുന്നത്

ഇന്ത്യ ഏത് സന്ദര്‍ശക ടീം വന്നാലും അവര്‍ക്കെതിരേ സ്പിന്‍ പിച്ചൊരുക്കുന്നതാണ് കണ്ടിട്ടുള്ളത്. കാരണം ടെസ്റ്റില്‍ ഇന്ത്യ അത്രത്തോളം സ്പിന്‍ നിരയുടെ പ്രകടനത്തെ ആശ്രയിക്കുന്നു. ഇപ്പോഴിതാ ഇന്ത്യ ഇത്തവണയും ഫ്‌ളാറ്റ് പിച്ചാവും ഒരുക്കിയിട്ടാവുകയെന്നാണ് ജോണ്‍സണ്‍ പറയുന്നത്.

'2008ന് ശേഷം ഓസ്‌ട്രേലിയ നാഗ്പൂരില്‍ ടെസ്റ്റ് കളിക്കുന്നത് ഇതാദ്യമായാണ്. വളരെ ഫ്‌ളാറ്റായിട്ടുള്ള പുല്ല് ഇല്ലാത്ത പിച്ചാണ് പ്രതീക്ഷിക്കുന്നത്. പേസര്‍മാര്‍ക്ക് സ്വിങ് ലഭിക്കില്ല. അതുകൊണ്ട് തന്നെ പേസ് ബൗളര്‍മാര്‍ക്ക് പ്രയാസമാവും. ലിയോണിന് എക്‌സ്ട്രാ ബൗണ്‍സ് കണ്ടെത്താനുള്ള കഴിവുണ്ട്. ഇത് മുതല്‍ക്കൂട്ടായേക്കും'-ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ഓസ്‌ട്രേലിയയും രണ്ട് പേസര്‍മാരെയും മൂന്ന് സ്പിന്നര്‍മാരെയും പ്ലേയിങ് 11 ഉള്‍പ്പെടുത്താനാണ് സാധ്യത. നാഗ്പൂരില്‍ സ്പിന്നര്‍മാരുടെ ഇതുവരെയുള്ള റെക്കോഡുകള്‍ വളരെ മികച്ചതാണ്.

Story first published: Monday, February 6, 2023, 7:18 [IST]
Other articles published on Feb 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+