For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഗില്ലിനെ വീണ്ടും തഴഞ്ഞു! രാഹുലിന് വീണ്ടും അവസരം- അനീതിയെന്ന് ആരാധകര്‍

ശുബ്മാന്‍ ഗില്‍ മികച്ച ഫോമില്‍ കളിച്ചിട്ടും ടീമിന് പുറത്തിരിക്കുമ്പോള്‍ മോശം ഫോമിലുള്ള കെ എല്‍ രാഹുലിന് തുടര്‍ച്ചയായി അവസരം ലഭിക്കുകയാണ്

1

ന്യൂഡല്‍ഹി: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി രണ്ടാം ടെസ്റ്റ് ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. ആദ്യ മത്സരത്തിലെ ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. അഞ്ചാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് പുറത്തിരുന്നപ്പോള്‍ പകരം ശ്രേയസ് അയ്യര്‍ക്ക് ഇന്ത്യ അവസരം നല്‍കി.

എന്നാല്‍ ആദ്യ മത്സരത്തില്‍ നിറം മങ്ങിയ കെ എല്‍ രാഹുല്‍ രണ്ടാം മത്സരത്തിലും ഓപ്പണറായി സ്ഥാനം നിലനിര്‍ത്തി. ശുബ്മാന്‍ ഗില്‍ മികച്ച ഫോമില്‍ കളിച്ചിട്ടും ടീമിന് പുറത്തിരിക്കുമ്പോള്‍ മോശം ഫോമിലുള്ള കെ എല്‍ രാഹുലിന് തുടര്‍ച്ചയായി അവസരം ലഭിക്കുകയാണ്.

ഡല്‍ഹിയില്‍ ഭേദപ്പെട്ട റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് രാഹുലെങ്കിലും താരത്തിന്റെ പ്രകടനം കണ്ടറിയണം. ഇപ്പോഴിതാ രണ്ടാം ടെസ്റ്റിലും ഇന്ത്യ കെ എല്‍ രാഹുലിനെ പിന്തുണക്കുയും ശുബ്മാന്‍ ഗില്ലിനെ പുറത്തിരുത്തുകയും ചെയ്തതോടെ ശക്തമായ വിമര്‍ശനം ഉയര്‍ത്തുകയാണ് ആരാധകര്‍. ഗില്ലിനോട് കാട്ടുന്നത് അനീതിയാണെന്നാണ് ആരാധകര്‍ പറയുന്നത്.

എന്ത് കാട്ടിയാലും രാഹുലിന് സീറ്റുറപ്പ്

എന്ത് കാട്ടിയാലും രാഹുലിന് സീറ്റുറപ്പ്

കെ എല്‍ രാഹുല്‍ എന്ത് കാട്ടിയാലും സീറ്റുറപ്പാണെന്നാണ് ആരാധകര്‍ പറയുന്നത്. പ്രതിഭയുള്ള താരങ്ങള്‍ നിരവധിയാണ് പുറത്തുള്ളത്. എന്നിട്ടും മോശം ഫോമിലായ രാഹുലിനെ പരിഗണിച്ചത് അനീതിയാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

രാഹുലിന്റെ ടെസ്റ്റ് കരിയറിലെ അവസാന മത്സരമായിരിക്കും ഡല്‍ഹിയിലേതെന്നാണ് ആരാധകര്‍ പറയുന്നത്. ശുബ്മാനെപ്പോലൊരു യുവ പ്രതിഭ സ്ഥിരതയോടെ കളിച്ചിട്ടും അവസരമില്ലാത്തത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മാത്രം സംഭവിക്കുന്ന കാര്യമാണെന്നാണ് ആരാധക വിമര്‍ശനം.

ഇന്ത്യന്‍ ടീമിലിടം നേടാന്‍ മികച്ച പ്രകടനം നടത്തുകയല്ല ഒന്നും ചെയ്യാതിരിക്കുകയാണ് വേണ്ടതെന്നാണ് ആരാധകര്‍ പറയുന്നത്. രാഹുല്‍ കളിക്കുന്നതും ശുബ്മാന്‍ പുറത്തിരിക്കുന്നതും ഇതിന് ഉദാഹരണമാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

Also Read: പന്തെറിയുക കടുപ്പം, മൂന്ന് ബാറ്റ്‌സ്മാന്‍മാരെക്കുറിച്ച് ട്രന്റ് ബോള്‍ട്ട്! ഒരു ഇന്ത്യക്കാരനും

വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണം

വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണം

ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റനാണ് കെ എല്‍ രാഹുല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ടെസ്റ്റ് ടീമില്‍ വീണ്ടും വീണ്ടും ഇടം നേടുന്നത്. പ്രകടന കണക്ക് നോക്കുമ്പോള്‍ രാഹുലിനെ പുറത്താക്കേണ്ട സമയം അതിക്രമിച്ചു. അതുകൊണ്ട് തന്നെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാഹുലിനെ മാറ്റുകയാണ് ആദ്യം ചെയ്യേണ്ടതെന്നാണ് ആരാധകര്‍ പറയുന്നത്.

ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും ആരാധകര്‍ വിമര്‍ശിക്കുന്നു. ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ ഇത്രയും മോശം ശരാശരിയുള്ള രാഹുലിനെ എന്തിനാണ് വീണ്ടും വീണ്ടും പരിഗണിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം.

ഇന്ത്യന്‍ ടീമില്‍ ഫേവറേറ്റിസമുണ്ടെന്നും കെ എല്‍ രാഹുല്‍ ടീമിലിടം നേടാന്‍ യോഗ്യനല്ലെന്നുമെല്ലാം പല പ്രമുഖരും ഇതിനോടകം വിമര്‍ശിച്ചിരുന്നു. എന്നിട്ടും ടീം മാനേജ്‌മെന്റ് രാഹുലിന്റെ മികവില്‍ വിശ്വാസം അര്‍പ്പിച്ചാണ് മുന്നോട്ട് പോകുന്നത്.

Also Read: IND vs AUS: സൂപ്പര്‍ താരങ്ങള്‍! പക്ഷെ ഇന്ത്യക്കായി 100 ടെസ്റ്റ് കളിക്കാനാകില്ല- മൂന്ന് പേരിതാ

ഡല്‍ഹിയില്‍ രാഹുലിന് നിര്‍ണ്ണായകം

ഡല്‍ഹിയില്‍ രാഹുലിന് നിര്‍ണ്ണായകം

ഡല്‍ഹിയിലെ പ്രകടനം കെ എല്‍ രാഹുലിന് നിര്‍ണ്ണായകമാവും. തിളങ്ങാനാവാത്ത പക്ഷം രാഹുലിന്റെ സീറ്റ് തെറിക്കുമെന്നുറപ്പ്. ശുബ്മാന്‍ ഗില്ലിനെ കൊണ്ടുവരണമെന്നാണ് കൂടുതല്‍ ആരാധകരും പറയുന്നത്. ഇന്ത്യയില്‍ ടെസ്റ്റ് ഓപ്പണറായി മികച്ച റെക്കോഡുള്ള മായങ്ക് അഗര്‍വാളിനെ കൊണ്ടുവരണമെന്ന് പറയുന്നവരുമുണ്ട്.

ഈ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി രാഹുലിന്റെ കരിയറില്‍ നിര്‍ണ്ണായകമാവുമെന്ന് ബിസിസി ഐ വൃത്തങ്ങളടക്കം വ്യക്തമാക്കിയിരുന്നു. ഇന്ത്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം ടീമില്‍ മാറ്റം വരുത്തുന്നുണ്ട്. ഡല്‍ഹിയില്‍ തിളങ്ങിയില്ലെങ്കില്‍ രാഹുലിന്റെ സീറ്റ് തെറിക്കുമെന്നുറപ്പ്.

എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റും നായകനുമെല്ലാം ഇപ്പോഴും രാഹുലിന്റെ പ്രതിഭയെ പുകഴ്ത്തുന്നു. ഈ സാഹചര്യത്തില്‍ രാഹുല്‍ വീണ്ടും ടീമില്‍ തുടര്‍ന്നാലും അത്ഭുതപ്പെടാനാവില്ല.

Story first published: Friday, February 17, 2023, 12:53 [IST]
Other articles published on Feb 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+