For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ടെസ്റ്റ് ജയിക്കണോ? ഇന്ത്യയുടെ നാല് പേര്‍ രഞ്ജി കളിച്ച് ഫോമിലെത്തണം-അറിയാം

ഇത്തവണ സ്വന്തം തട്ടകത്തിലേക്ക് പരമ്പരയെത്തുമ്പോള്‍ എന്ത് വിലകൊടുത്തും ഇന്ത്യക്ക് പരമ്പര കിരീടം നിലനിര്‍ത്തേണ്ടതായുണ്ട്

1

മുംബൈ: ന്യൂസീലന്‍ഡിനെതിരായ പരമ്പരക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയാണ്. നാല് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയെ സംബന്ധിച്ച് അഭിമാന പരമ്പരയാണ്.

അവസാന രണ്ട് തവണയും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ജയം നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. അതും ഓസ്‌ട്രേലിയയുടെ തട്ടകത്തില്‍. ഇത്തവണ സ്വന്തം തട്ടകത്തിലേക്ക് പരമ്പരയെത്തുമ്പോള്‍ എന്ത് വിലകൊടുത്തും ഇന്ത്യക്ക് പരമ്പര കിരീടം നിലനിര്‍ത്തേണ്ടതായുണ്ട്.

എന്നാല്‍ കരുത്തരായ ഓസ്‌ട്രേലിയയെ വീഴ്ത്തുക ഇന്ത്യയെ സംബന്ധിച്ച് ഇത്തവണ എളുപ്പമാവില്ല. സൂപ്പര്‍ താരങ്ങളേറെയുള്ള ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുടെ നിരയാണ് ഓസ്‌ട്രേലിയയുടേത്. നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യയെ വീഴ്ത്താന്‍ കംഗാരുക്കള്‍ വരുന്നത്.

ഇന്ത്യയുടെ പല ബാറ്റ്‌സ്മാന്‍മാരുടെയും സമീപകാല ഫോം അത്ര മികച്ചതല്ല. പരിമിത ഓവറില്‍ തിളങ്ങുന്ന ബാറ്റ്‌സ്മാന്‍മാര്‍ പോലും ടെസ്റ്റില്‍ നിരാശപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ചില താരങ്ങളെങ്കിലും രഞ്ജി ട്രോഫി കളിച്ച് ഫോമിലേക്കെത്തേണ്ടതായുണ്ട്.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുമ്പ് രഞ്ജി ട്രോഫി കളിച്ച് ഫോമിലേക്കെത്തേണ്ട ഇന്ത്യയുടെ നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും പേരിനോട് ചേര്‍ത്ത് വായിക്കുന്ന താരമാണ് കെ എല്‍ രാഹുല്‍. ക്ലാസിക് ബാറ്റിങ് ശൈലിയും ആക്രമണ ശൈലിയും ഒരുപോലെ കൈവശമുള്ള രാഹുല്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ മുഖ്യ പരിഗണനയിലുള്ള താരമാണ്.

എന്നാല്‍ അദ്ദേഹത്തിന്റെ സമീപകാല ഫോം വളരെ മോശമാണ്. മൂന്ന് ഫോര്‍മാറ്റിലും രാഹുലിന്റെ സ്ഥാനം പോലും ചോദ്യം ഉയര്‍ത്തുന്നതാണ്. വിവാഹത്തിനായി ഇടവേളയെടുക്കുന്ന രാഹുല്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലൂടെ തിരിച്ചെത്താന്‍ തയ്യാറെടുക്കുകയാണ്.

ഈ സാഹചര്യത്തില്‍ 30കാരനായ രാഹുലിന് ഫോം വീണ്ടെടുക്കേണ്ടതായുണ്ട്. രാഹുല്‍ കര്‍ണാടകയ്ക്കായി രഞ്ജി ട്രോഫി കളിക്കുകയാണ് ഏറ്റവും നല്ല കാര്യം. ക്വാര്‍ട്ടര്‍ ഫൈനലില്‍ കര്‍ണാടക കടന്നിട്ടുള്ളതിനാല്‍ രാഹുലിന് രഞ്ജി കളിച്ച് ഫോമിലേക്കെത്തുന്നതാണ് നല്ലത്.

Also Read: IND vs NZ: ഹര്‍ദിക്കിനെ ക്യാപ്റ്റനാക്കാം! പക്ഷെ ഒരു ഉറപ്പ് കൊടുക്കണം-കപില്‍ ദേവ് പറയുന്നു

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അഞ്ചാം നമ്പറിലെ വിശ്വസ്തനാണ് ശ്രേയസ് അയ്യര്‍. നേരത്തെ അജിന്‍ക്യ രഹാനെ കളിച്ചിരുന്ന സ്ഥാനം ഇപ്പോള്‍ ശ്രേയസിന് സ്വന്തം. എന്നാല്‍ നിലവില്‍ പരിക്കേറ്റ് ടീമിന് പുറത്താണ് ശ്രേയസുള്ളത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലൂടെ ശ്രേയസ് തിരിച്ചുവരവ് നടത്തും.

റിഷഭ് പന്തിന്റെ അഭാവത്തില്‍ ശ്രേയസിന്റെ ബാറ്റിങ്ങില്‍ ഇന്ത്യ കൂടുതല്‍ പ്രതീക്ഷ വെക്കുന്നു. അതുകൊണ്ട് തന്നെ ഫിറ്റ്‌നസിനോടൊപ്പം മികച്ച ഫോമും ശ്രേയസിന് സൃഷ്ടിക്കേണ്ടതായുണ്ട്. ഈ സാഹചര്യത്തില്‍ ശ്രേയസ് രഞ്ജി ട്രോഫി കളിക്കുന്നതാണ് നല്ലത്.

മുംബൈ താരമായ ശ്രേയസ് രഞ്ജി ട്രോഫിയില്‍ മുംബൈക്കായി കളിച്ച് ഫോമിലേക്കെത്തേണ്ടതായുണ്ട്. മുംബൈ ക്വാര്‍ട്ടറില്‍ കടന്നതിനാല്‍ ശ്രേയസിന് രഞ്ജി കളിക്കാനുള്ള അവസരവും മുന്നിലുണ്ട്.

വിരാട് കോലി

വിരാട് കോലി

ഇന്ത്യയുടെ സൂപ്പര്‍ താരമാണ് വിരാട് കോലി. ഇതിഹാസ ബാറ്റ്‌സ്മാനായ കോലിയുടെ ബാറ്റിങ്ങില്‍ ഇന്ത്യ വലിയ പ്രതീക്ഷയാണ് വെച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തോളം മോശം ഫോമിലായിരുന്ന കോലി ഇന്ത്യക്കായി ഏകദിനത്തിലും ടി20യിലും ഫോം കണ്ടെത്തി തിരിച്ചുവന്നിരുന്നു.

എന്നാല്‍ ടെസ്റ്റില്‍ കോലിയുടെ സമീപകാല പ്രകടനങ്ങളൊന്നും അത്ര മികച്ചതല്ല. സമീപകാലത്ത് വലിയ സ്‌കോറിലേക്കെത്താന്‍ കോലി പ്രയാസപ്പെടുന്നു. കോലിയുടെ ബാറ്റിങ്ങിനെ നന്നായി ഇന്ത്യ ആശ്രയിക്കുന്നതിനാല്‍ താരം ഫോം ഔട്ടായാല്‍ അത് വലിയ തിരിച്ചടിയായി മാറുമെന്നുറപ്പ്.

അതുകൊണ്ട് തന്നെ കോലി രഞ്ജി ട്രോഫി കളിച്ച് ഫോമിലേക്കെത്താന്‍ ശ്രമിക്കുന്നതാണ് നല്ലത്. സീനിയര്‍ താരമെന്ന നിലയില്‍ കോലി രഞ്ജി ട്രോഫി കളിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കോലി രഞ്ജി ട്രോഫി കളിക്കുന്നതാണ് നല്ലത്.

Also Read: IND vs AUS: 2023ലേത് ഇവരുടെ ലാസ്റ്റ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി! ഇന്ത്യയുടെ അഞ്ച് പേരിതാ

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. സൂപ്പര്‍ താരമായ ജഡേജ ഏറെ നാളുകളായി പരിക്കേറ്റ് ടീമിന് പുറത്താണ്. തിരിച്ചുവരാന്‍ തയ്യാറെടുക്കുന്ന ജഡേജ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഫിറ്റ്‌നസ് തെളിയിക്കേണ്ടതായുണ്ട്.

ഇതിന്റെ ഭാഗമായി താരം രഞ്ജി ട്രോഫി കളിക്കുന്നതാണ് നല്ലത്. സൗരാഷ്ട്രക്കാരനായ ജഡേജ തമിഴ്‌നാടിനെതിരായ ടീമിന്റെ മത്സരത്തില്‍ കളിക്കുന്നുണ്ട്. പരിശീലനം പുനരാരംഭിച്ച ജഡേജക്ക് ഇനിയുള്ള പരമ്പരകളില്‍ തിളങ്ങേണ്ടതായുണ്ട്.

ജഡേജക്ക് ഫിറ്റ്‌നസ് തെളിയിക്കാന്‍ സാധിച്ചാലെ ഏകദിന ലോകകപ്പിനുള്ള ടീമിലും സ്ഥാനം ഉറപ്പിക്കാനാവു. അതുകൊണ്ട് തന്നെ ജഡേജക്ക് രഞ്ജി ട്രോഫി കളിച്ച് ഫോം തെളിയിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

Story first published: Monday, January 23, 2023, 18:48 [IST]
Other articles published on Jan 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+