IND vs AUS: ഒറ്റ സെഞ്ച്വറി, രോഹിത്തിനെ കാത്ത് വമ്പന്‍ നേട്ടം-മറ്റൊരു ഇന്ത്യക്കാരനുമില്ല-അറിയാം

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. നാല് മത്സര പരമ്പര 9നാണ് ആരംഭിക്കുന്നത്. ഇന്ത്യക്കും ഓസ്‌ട്രേലിയക്കും ഒരുപോലെ അഭിമാന പോരാട്ടമായതിനാല്‍ ഇത്തവണ തീപാറും പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായ ഓസ്‌ട്രേലിയയുടെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ടീമിലെ സീനിയര്‍ താരങ്ങളെല്ലാം മികച്ച ഫോമില്‍. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുടെ നിരയാണ് ഓസീസിന്റേത്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസമാവും.
അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഓസ്‌ട്രേലിയയില്‍ വിജയം നേടാന്‍ ഇന്ത്യക്കായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ സ്വന്തം തട്ടകത്തിലും പരമ്പര നേടേണ്ടതായുണ്ട്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് പരമ്പര നേടേണ്ടത് അഭിമാന പ്രശ്‌നമാണ്.
വിരാട് കോലിയും അജിന്‍ക്യ രഹാനെയും ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് പരമ്പര നേടിക്കൊടുത്ത സാഹചര്യത്തില്‍ തട്ടകത്തില്‍ രോഹിത്തിന് ഇന്ത്യയെ പരമ്പര നേട്ടത്തിലേക്കെത്തിക്കേണ്ടതായുണ്ട്. പരമ്പരയില്‍ ചില വമ്പന്‍ റെക്കോഡും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നുണ്ട്. അത് എന്താണെന്ന് നോക്കാം.

കോലിക്ക് പോലുമില്ലാത്ത നേട്ടം
ഇന്ത്യയുടെ മറ്റാര്‍ക്കും നേടാനാവാത്ത നേട്ടമാണ് രോഹിത് ശര്‍മയെ കാത്തിരിക്കുന്നത്. ഓസീസ് ടെസ്റ്റ് പരമ്പരയില്‍ സെഞ്ച്വറി നേടിയാല്‍ മൂന്ന് ഫോര്‍മാറ്റിലും നായകനെന്ന നിലയില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്.
വിരാട് കോലി, എംഎസ് ധോണി എന്നിവര്‍ക്കൊന്നും നേടാനാവാതെ പോയ റെക്കോഡ് സ്വന്തം പേരിലാക്കാനുള്ള സുവര്‍ണ്ണാവസരമാണ് രോഹിത്തിന് മുന്നിലുള്ളത്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം രോഹിത്തിനെ ബാധിച്ചിട്ടേയില്ല. സമീപകാലത്തെ താരത്തിന്റെ പ്രകടനം പ്രതീക്ഷ നല്‍കുന്നു. അതുകൊണ്ട് തന്നെ രോഹിത് ഈ റെക്കോഡിലേക്കെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.
Also Read: അശ്വിനെ പരിഹസിച്ചു, ഹര്‍ഭജന്റെ ട്വീറ്റ് വിവാദത്തില്‍! രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

സീനിയേഴ്‌സിന്റെ പ്രകടനം നിര്‍ണ്ണായകം
ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടണമെങ്കില്‍ സീനിയേഴ്‌സിന്റെ ബാറ്റിങ് പ്രകടനം നിര്‍ണ്ണായകമാണെന്ന് പറയാം. പ്രധാനമായും രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര എന്നിവര്‍.
കരുത്തുറ്റ ബൗളര്‍മാരുള്ള ടീമാണ് ഓസീസിന്റേത്. അതുകൊണ്ട് തന്നെ അനുഭവസമ്പന്നരായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മുന്നില്‍ നിന്ന് നയിക്കേണ്ടതായുണ്ട്. രോഹിത്തിന്റെയും കോലിയുടെയും രാഹുലിന്റെയുമെല്ലാം സമീപകാലത്തെ ടെസ്റ്റ് പ്രകടനങ്ങള്‍ മോശമാണ്.
അതുകൊണ്ട് തന്നെ ഇവര്‍ക്ക് ടെസ്റ്റില്‍ ഫോമിലേക്കെത്താനാവുമോയെന്ന് കണ്ടറിയണം. ശുബ്മാന്‍ ഗില്ലിന്റെ സമീപകാല ഫോം പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ റിഷഭ് പന്തിന്റെയും ശ്രേയസ് അയ്യരുടെയും അഭാവം ആര് നികത്തുമെന്നതാണ് പ്രധാന പ്രശ്‌നം.

ബൗളിങ്ങില്‍ വിറപ്പിക്കാന്‍ ഇന്ത്യ
ഇന്ത്യന്‍ പിച്ചുകള്‍ സന്ദര്‍ശക ടീമുകള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നത് ഇന്ത്യയുടെ സ്പിന്‍ നിരയാണ്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ഇന്ത്യയുടെ സ്പിന്‍ നിരയിലുള്ളത്.
ഇന്ത്യയിലെ സ്പിന്‍ സാഹചര്യം വിലയിരുത്തി ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ പ്ലേയിങ് 11 പരിഗണിക്കാനാണ് സാധ്യത. ഓസ്‌ട്രേലിയ സ്പിന്നിനെ നേരിടാന്‍ വലിയ മുന്നൊരുക്കം നടത്തിയാണെത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മികവ് കാട്ടാന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.
Also Read: സച്ചിനെക്കാള്‍ ആസ്തിയുള്ള ക്രിക്കറ്റ് താരമുണ്ടോ? ടോപ് ത്രീ ഇതാ-ബ്രാന്റുകളും അറിയാം

പ്ലേയിങ് 11 തിരഞ്ഞെടുപ്പില്‍ ആശങ്ക
ഇന്ത്യക്ക് പ്ലേയിങ് 11 തിരഞ്ഞെടുപ്പില്‍ ഇപ്പോഴും ആശങ്കകളേറെ. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം ആര് വേണമെന്നതാണ് പ്രധാന ചോദ്യം. കെ എല്‍ രാഹുലും ശുബ്മാന്‍ ഗില്ലും ഈ സ്ഥാനത്തിനായി മത്സരിക്കുന്നു.
റിഷഭ് പന്തിന് പകരം കെ എസ് ഭരത്തോ ഇഷാന്‍ കിഷനോയെന്നതും പ്രധാന ചോദ്യം. ശ്രേയസ് അയ്യര്‍ കളിക്കാതിരിക്കുന്ന സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവിന് അരങ്ങേറ്റത്തിന് ഇന്ത്യ അവസരം നല്‍കുമോയെന്നതും കണ്ടറിയേണ്ട കാര്യമാണ്.
സ്പിന്‍ നിരയില്‍ മൂന്നാം സ്പിന്നറായി അക്ഷര്‍ പട്ടേല്‍-കുല്‍ദീപ് യാദവ് എന്നിവരില്‍ ആരെ പരിഗണിക്കുമെന്നതും തലപുകയ്ക്കുന്ന ചോദ്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications