IND vs AUS: അവന്‍ ഭയപ്പെടുത്തുന്നു! പ്രയാസപ്പെടുത്തുന്ന ഓസീസ് ബൗളറെക്കുറിച്ച് പുജാര

മുംബൈ: ന്യൂസീലന്‍ഡ് പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയാണ്. നാല് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.
അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ജയിച്ചിരുന്നു. അതുകൊണ്ട് തന്നെ തട്ടകത്തിലേക്കെത്തുമ്പോള്‍ ഇന്ത്യക്ക് പരമ്പര നിലനിര്‍ത്തേണ്ടത് അഭിമാന പ്രശ്‌നം. ഇത്തവണ കരുത്തരുമായെത്തുന്ന ഓസീസ് ഇന്ത്യയെ വിറപ്പിക്കുമെന്നുറപ്പ്.
അതിവേഗ പേസര്‍മാരോടൊപ്പം ഇന്ത്യയില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ള ബാറ്റിങ് നിരയും ഇത്തവണ ഓസ്‌ട്രേലിയക്കൊപ്പമുണ്ട്. നാല് സ്പിന്നര്‍മാര്‍ ഉള്‍പ്പെടുന്ന ടീമിനെയാണ് ഓസീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയെ തകര്‍ത്തെത്തുന്ന ഓസീസ് ഇത്തവണ ഇന്ത്യയെ പ്രയാസപ്പെടുത്തുമെന്നുറപ്പ്.
ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനമാണ് കണ്ടറിയേണ്ടത്. ഇതില്‍ ചേതേശ്വര്‍ പുജാരയുടെ ബാറ്റിങ്ങില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്നു. സമീപകാലത്ത് സ്ഥിരത നഷ്ടപ്പെട്ട പുജാര ഓസീസിനെതിരേ തിളങ്ങേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണെന്ന് പറയാം.
ഇപ്പോഴിതാ ഓസീസ് നിരയില്‍ പ്രയാസപ്പെടുത്തുന്ന ബൗളറെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പുജാര. നേരിടാന്‍ പ്രയാസമുള്ള ബൗളറേയും നേരിടാന്‍ ആഗ്രഹിക്കുന്ന ബൗളറെയും വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ ജൂനിയര്‍ വന്മതില്‍.

പാറ്റ് കമ്മിന്‍സിനെ നേരിടുക കടുപ്പം
ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിനെയാണ് നേരിടാന്‍ പ്രയാസമുള്ള ബൗളറെന്ന് പുജാര വിശേഷിപ്പിച്ചത്. അതിവേഗ പേസറായ കമ്മിന്‍സ് ടെസ്റ്റില്‍ നേരിടാന്‍ പ്രയാസമുള്ള ബൗളറാണ്. സ്വാഭാവികമായ ബൗണ്‍സിനൊപ്പം നല്ല വേഗവും സ്വിങ്ങും കമ്മിന്‍സിനുണ്ട്.
ടെസ്റ്റില്‍ താരത്തിന്റെ പന്തുകള്‍ പല ബാറ്റ്‌സ്മാന്‍മാരെയും പ്രയാസപ്പെടുത്തുന്നതാണ്. എന്നാല്‍ ഏകദിനത്തിലും ടി20യിലും കമ്മിന്‍സ് അത്ര മികച്ച ബൗളറല്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ തല്ലുകൊള്ളി ബൗളറാണ് കമ്മിന്‍സ്. എന്നാല്‍ ടെസ്റ്റിലേക്ക് വരുമ്പോള്‍ കമ്മിന്‍സ് വിറപ്പിക്കുന്നവനാണെന്ന് പറയാം.
Also Read: IND vs NZ: ഹര്‍ദിക്കിനെ ക്യാപ്റ്റനാക്കാം! പക്ഷെ ഒരു ഉറപ്പ് കൊടുക്കണം-കപില്‍ ദേവ് പറയുന്നു

പുജാരക്കെതിരേ മികച്ച റെക്കോഡ്
ഇത്തവണ ഇന്ത്യന്‍ ബാറ്റിങ് നിരക്ക് വലിയ തലവേദന സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ് കമ്മിന്‍സെന്ന് പറയാം. പുജാരക്ക് ഇത്തവണയും കമ്മിന്‍സ് വലിയ ഭീഷണിയാണ്. നേര്‍ക്കുനേര്‍ കണക്കില്‍ പുജാരക്കെതിരേ മികച്ച റെക്കോഡ് കമ്മിന്‍സിന് അവകാശപ്പെടാനാവും.
ഏഴ് തവണയാണ് പുജാരയെ കമ്മിന്‍സ് ടെസ്റ്റില്‍ പുറത്താക്കിയത്. നേടിയത് 172 റണ്‍സാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ കളിച്ച് വലിയ അനവുഭവസമ്പത്ത് കമ്മിന്‍സിനുണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ അതിവേഗ പന്തുകള്‍ ഇത്തവണയും ഇന്ത്യക്ക് വലിയ ഭീഷണിയാണ്.

നേരിടാന്‍ ആഗ്രഹിക്കുന്ന ബൗളര്‍ മഗ്രാത്ത്
മുന്‍ പേസ് ബൗളര്‍മാരില്‍ നേരിടാന്‍ ആഗ്രഹിക്കുന്ന ബൗളറെയും പുജാര വെളിപ്പെടുത്തി. മുന്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത്തിനെ നേരിടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് പുജാര വെളിപ്പെടുത്തിയത്. ഒരു കാലത്ത് ഓസ്‌ട്രേലിയന്‍ പേസ് നിരയില്‍ വിറപ്പിച്ച പേസറാണ് മഗ്രാത്ത്.
മഗ്രാത്തിന്റെ അതിവേഗ പന്തുകളല്ലെങ്കിലും മികച്ച ലൈനും ലെങ്തുംകൊണ്ട് വിറപ്പിക്കാന്‍ മഗ്രാത്തിനായിരുന്നു. പുജാര ക്രിക്കറ്റിലേക്കെത്തുമ്പോഴേക്കും മഗ്രാത്ത് വിരമിച്ചിരുന്നു. അതുകൊണ്ട് തന്നെ മഗ്രാത്തിനെ നേരിടാനുള്ള അവസരം പുജാരക്ക് ലഭിച്ചില്ല.

സ്വപ്‌ന പങ്കാളിയായ താരം ലാറ
ഒപ്പം ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന താരത്തെ വെളിപ്പെടുത്തിയിരിക്കുകയാണ് പുജാര. അത് വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസം ബ്രയാന്‍ ലാറക്കൊപ്പം ബാറ്റ് ചെയ്യാനാണ് ഏറ്റവും ആഗ്രഹിക്കുന്നതെന്നാണ് പുജാര പറഞ്ഞത്.
ഇതുവരെ ലാറക്കൊപ്പം ബാറ്റ് ചെയ്യാന്‍ പുജാരക്ക് അവസരം ലഭിച്ചിട്ടില്ല. ഭാവിയില്‍ ചാരിറ്റി മത്സരം വെച്ചാലും ലാറ ഇനി കളിക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ പുജാരക്ക് ലാറക്കൊപ്പം ബാറ്റ് ചെയ്യണമെന്ന ആഗ്രഹം സ്വപ്‌നമായി ശേഷിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications