Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: എറിഞ്ഞ് പിടിച്ച് ഇന്ത്യ, ഓസീസിന്റെ 7 വിക്കറ്റ് വീണു; ബുംറപ്പട ഡ്രൈവിങ് സീറ്റില്‍

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ഡ്രൈവിങ് സീറ്റില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 150 റണ്‍സിനാണ് പുറത്തായത്. മറുപടിക്കിറങ്ങിയ ഓസീസ് ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ 7 വിക്കറ്റിന് 67 റണ്‍സെന്ന നിലയിലാണ്. നിലവില്‍ ഇന്ത്യയെക്കാള്‍ 83 റണ്‍സിന് പിന്നിലാണ് കംഗാരുക്കള്‍. അലക്‌സ് ക്യാരിയും (19) മിച്ചല്‍ സ്റ്റാര്‍ക്കുമാണ് (6) ക്രീസില്‍. ഇന്ത്യക്കായി ബുംറ നാല് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും ഹര്‍ഷിത് റാണ ഒരു വിക്കറ്റും നേടി.

ഇന്ത്യയുടെ തുടക്കം പിഴച്ചു

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍ യശ്വസി ജയ്‌സ്വാളും മൂന്നാമന്‍ ദേവ്ദത്ത് പടിക്കലും ഡെക്കിന് പുറത്തായി. എട്ട് പന്ത് നേരിട്ട ജയ്‌സ്വാൡനെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കിയപ്പോള്‍ 23 പന്ത് നേരിട്ട ദേവ്ദത്തിനെ ജോഷ് ഹെയ്‌സല്‍വുഡാണ് സ്ലിപ്പിലെത്തിച്ചത്. ഇരുവരും നിരാശപ്പെടുത്തിയത് ഇന്ത്യയെ തുടക്കത്തിലേ പിന്നോട്ടടിച്ചു. വിരാട് കോലി മോശം ഫോമില്‍ തുടരുകയാണ്.

അഞ്ച് റണ്‍സെടുത്ത കോലിയെ ജോഷ് ഹെയ്‌സല്‍വുഡാണ് പുറത്താക്കിയത്. എക്‌സ്ട്രാ ബൗണ്‍സ് പന്തില്‍ ബാറ്റുവെച്ചാണ് കോലി വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഓസീസിന്റെ തന്ത്രപരമായ കെണിയില്‍ റിഷഭ് പന്ത് വീഴുകയായിരുന്നുവെന്ന് പറയാം.

രാഹുലിന്റെ വിക്കറ്റ് വിവാദത്തില്‍

ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്നപ്പോഴും ഒരുവശത്ത് കെ എല്‍ രാഹുല്‍ പ്രതീക്ഷ നല്‍കി. 74 പന്ത് നേരിട്ട് മൂന്ന് ഫോറടക്കം 26 റണ്‍സോടെ ക്ലാസിക് ടെസ്റ്റ് ഇന്നിങ്‌സാണ് കാഴ്ചവെച്ചത്. എന്നാല്‍ രാഹുലിന്റെ പുറത്താകല്‍ വിവാദമായി. ബാറ്റില്‍ കൊള്ളാതെ പോയ പന്തില്‍ തേര്‍ഡ് അംപയര്‍ ഔട്ട് വിധിക്കുകയായിരുന്നു. ഇതിനെതിരേ വലിയ വിമര്‍ശനം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ഓണ്‍ഫീല്‍ഡ് അംപയര്‍ നോട്ടൗട്ട് വിളിച്ചപ്പോഴും ഡിആര്‍എസിലൂടെ ഓസീസ് രാഹുലിന്റെ വിക്കറ്റ് നേടിയെടുക്കുകയായിരുന്നു.

rishabh pant

റിഷഭ്-നിതീഷ് കൂട്ടുകെട്ട്

ദ്രുവ് ജുറേലും (11) വാഷിങ്ടണ്‍ സുന്ദറും (4) പ്രതീക്ഷിച്ച പ്രകടനം നടത്താതെ മടങ്ങിയപ്പോള്‍ ഇന്ത്യയുടെ രക്ഷകരായത് റിഷഭ് പന്തും നിതീഷ് കുമാര്‍ റെഡ്ഡിയുമാണ്. റിഷഭ് പന്ത് 78 പന്ത് നേരിട്ട് 3 ഫോറും 1 സിക്‌സുമടക്കം 37 റണ്‍സ് നേടി. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് റിഷഭ് പുറത്തായത്. അരങ്ങേറ്റക്കാരന്റെ ഭയമില്ലാതെ നിതീഷ് കുമാര്‍ തിളങ്ങി. 59 പന്ത് നേരിട്ട് ആറ് ഫോറും 1 സിക്‌സും ഉള്‍പ്പെടെ 41 റണ്‍സാണ് നിതീഷ് കുമാര്‍ നേടിയത്.

അരങ്ങേറ്റ താരം ഹര്‍ഷിത് റാണ 7 റണ്‍സും നായകന്‍ ജസ്പ്രീത് ബുംറ റണ്‍സും നേടിയപ്പോള്‍ മുഹമ്മദ് സിറാജ് (0) പുറത്താവാതെ നിന്നു. 49.4 ഓവറില്‍ 150 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടായത്. ഓസ്‌ട്രേലിയക്കായി ജോഷ് ഹെയ്‌സല്‍വുഡ് നാല് വിക്കറ്റും പാറ്റ് കമ്മിന്‍സും മിച്ചല്‍ മാര്‍ഷും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

ഓസീസിനെ വിറപ്പിച്ച് ബുംറ

മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയയെ വിറപ്പിക്കുന്ന ബൗളിങ് പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. നായകന്‍ ജസ്പ്രീത് ബുംറ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചു. യുവതാരം നതാന്‍ മക്‌സ്വീനിയെ (10) പുറത്താക്കി തുടങ്ങിയ ബുംറ ഉസ്മാന്‍ ഖ്വാജയെയും (8) സ്റ്റീവ് സ്മിത്തിനേയും അടുത്തടുത്ത പന്തുകളില്‍ മടക്കി. സ്മിത്തിനെ ഗോള്‍ഡന്‍ ഡെക്കാക്കിയെന്നതാണ് എടുത്തു പറയേണ്ടത്. ഇതോടെ ഓസീസിന്റെ അടിവേര് ഇളകി. അപകടകാരിയായ ട്രാവിസ് ഹെഡിനെ (11) ഹാര്‍ഷിത് റാണയാണ് ക്ലീന്‍ബൗള്‍ഡ് ചെയ്തത്.

ഇതോടെ 31 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് ഓസീസ് തകര്‍ന്നു. മിച്ചല്‍ മാര്‍ഷ് ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തിയെങ്കിലും ആറ് റണ്‍സെടുത്ത മാര്‍ഷിനെ മുഹമ്മദ് സിറാജ് മടക്കി. സ്ലിപ്പില്‍ രാഹുലിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് മാര്‍ഷ് പുറത്തായത്. പാറ്റ് കമ്മിന്‍സിനെ (3) ബുംറ മടക്കി.

പ്ലേയിങ് 11

ഇന്ത്യ- കെ എല്‍ രാഹുല്‍, യശ്വസി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, റിഷഭ് പന്ത്, ദ്രുവ് ജുറേല്‍, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ (c), മുഹമ്മദ് സിറാജ്

ഓസ്‌ട്രേലിയ: ഉസ്മാന്‍ ഖവാജ, നതാന്‍ മക്‌സ്വീനി, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ് (c), മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹെയ്‌സല്‍വുഡ്

Story first published: Friday, November 22, 2024, 6:14 [IST]
Other articles published on Nov 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+