Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: സൂപ്പര്‍ ഓവറില്‍ എന്തുകൊണ്ട് താരങ്ങള്‍ മാറി? ആര്‍ക്കെല്ലാം അര്‍ഹത- നിയമം ഇങ്ങനെ

ബെംഗളൂരു: ഡബിള്‍ സൂപ്പര്‍ ഓവറിലേക്കു നീണ്ട ത്രില്ലറില്‍ അഫ്ഗാനിസ്താനെ മുട്ടുകുത്തിച്ചിരിക്കുകയാണ് ടീം ഇന്ത്യ. കാണികളെ ആകാംക്ഷയുടെ പരകോടിയിലെത്തിച്ച പോരാട്ടത്തിലാണ് രോഹിത് ശര്‍മയും സംഘവും വെന്നിക്കൊടി പാറിച്ചത്. ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ത്രില്ലറുകള്‍ക്കൊന്നിനാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം കഴിഞ്ഞ ദിവസം സാക്ഷിയായത്. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യത്തെ ഡബിള്‍ സൂപ്പര്‍ ഓവര്‍ മല്‍സരം കൂടിയായിരുന്നു ഇത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറലില്‍ 212 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ അഫ്ഗാനു യാതൊരു പ്രതീക്ഷയുമില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇതേ നാണയത്തില്‍ തിരിച്ചടിച്ച അഫ്ഗാന്‍ ആറു വിക്കറ്റിനു ഇതേ സ്‌കോര്‍ തന്നെ നേടിയതോടെ കളി ടൈയാവുകയും സൂപ്പര്‍ ഓവര്‍ വേണ്ടി വരികയുമായിരുന്നു. 16 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ സൂപ്പര്‍ ഓവറില്‍ കുറിച്ചത്.

IND VS AFGAN MATCH

മറുപടിയില്‍ ഇന്ത്യക്കും 16 റണ്‍സ് മാത്രമേ ആറു ബോളില്‍ നേടാനായുള്ളൂ. ഇതോടെ കളി വീണ്ടും ടൈയാവുകയും അടുത്ത സൂപ്പര്‍ ഓവര്‍ വേണ്ടി വരികയും ചെയ്തു. 11 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത്. മറുപടിയില്‍ ആദ്യത്തെും മൂന്നാമത്തെയും ബോളില്‍ രണ്ടു വിക്കറ്റുകള്‍ പിഴുത ഇന്ത്യ രണ്ടാമത്തെ ബോളില്‍ ഒരു സിംഗിള്‍ മാത്രമേ വഴങ്ങിയുള്ളൂ. അനുവദിക്കപ്പെട്ട രണ്ടു വിക്കറ്റുകള്‍ നഷ്ടമായതോടെ അഫ്ഗാന്‍ തോല്‍ക്കുകയും ചെയ്തു.

കളി ഡബിള്‍ സൂപ്പര്‍ ഓവറിലേക്കു നീണ്ടപ്പോള്‍ എന്തുകൊണ്ടാണ് ഇരുടീമുകളും ബാറ്റിങിലും ബൗളിങിലും ഇറക്കിയ താരങ്ങളില്‍ മാറ്റം വരുത്തിയത്? ആര്‍ക്കെല്ലാമാണ് ബാറ്റ് ചെയ്യാനും ബൗളിങിനും അര്‍ഹതയുള്ളത്. ഈ നിയമങ്ങളെക്കുറിച്ച് വിശദമായി തന്നെ നമുക്കു പരിശോധിക്കാം.

ഡബിള്‍ സൂപ്പര്‍ ഓവറിലെ പ്രധാനപ്പെട്ട നിമയങ്ങളിലൊന്ന് ഒരേ ബൗളര്‍ക്കു രണ്ടൂ സൂപ്പര്‍ ഓവറുകളിലും ബൗള്‍ ചെയ്യാന്‍ കഴിയില്ലെന്നതാണ്. ഈ കാരണത്താല്‍ തന്നെയാണ് രണ്ടു വ്യത്യസ്ത ബൗളര്‍മാരെ സൂപ്പര്‍ ഓവറില്‍ ഇന്ത്യയും അഫ്ഗാനും ഇറക്കിയത്. ഇന്ത്യക്കായി ആദ്യ സൂപ്പര്‍ ഓവര്‍ ബൗള്‍ ചെയ്തത് പേസര്‍ മുകേഷ് കുമാറായിരുന്നു. എന്നാല്‍ അടുത്ത സൂപ്പര്‍ ഓവറില്‍ സ്പിന്നര്‍ രവി ബിഷ്‌നോയിയുമാണ് ബൗള്‍ ചെയ്തത്. അഫ്ഗാനു വേണ്ടി വേണ്ടി അസമത്തുള്ള ഒമര്‍സായ്, ഫരീദ് അഹമ്മദ് എന്നിവരാണ് സൂപ്പര്‍ ഓവറുകള്‍ എറിഞ്ഞത്.

ഡബിള്‍ സൂപ്പര്‍ ഓവറില്‍ ബാറ്റിങിന്റെ കാര്യത്തിലും നിയമം പാലിക്കേണ്ടതുണ്ട്. ആദ്യത്തെ സൂപ്പര്‍ ഓവറില്‍ ഒന്നാമത് ബാറ്റ് ചെയ്യുന്ന ടീം അടുത്ത സൂപ്പര്‍ ഓവറില്‍ രണ്ടാമത് ബാറ്റ് ചെയ്യേണ്ടതുണ്ട്. ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള കളിയില്‍ ഒന്നാം സൂപ്പര്‍ ഓവറില്‍ അഫ്ഗാനും രണ്ടാം സൂപ്പര്‍ ഓവറില്‍ ഇന്ത്യയും ആദ്യം ബാറ്റ് ചെയ്തത് ഈ കാരണത്താലാണ്.

ഇതു മാത്രമല്ല ഒരു ടി20 മല്‍സരം ടൈയില്‍ കലാശിച്ചാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്കായിരിക്കും എല്ലായ്‌പ്പോഴും സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ കഴിയൂവെന്നും നിയമത്തില്‍ പരാമര്‍ശിക്കുന്നു.

ROHIT RINKU

ഇനി സൂപ്പര്‍ ഓവറില്‍ ബാറ്റര്‍മാരുടെ നിമയത്തെക്കുറിച്ച് പരിശോധിക്കാം. എംസിസി നിയമപ്രകാരം ആദ്യത്തെ സൂപ്പര്‍ ഓവറില്‍ ഔട്ടായ ബാറ്റര്‍ക്കു രണ്ടാത്തെ സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാനുള്ള അനുവാദമുണ്ടാവില്ല. സൂപ്പര്‍ ഓവറിനു മുമ്പ് തന്നെ ഏതൊക്കെ ബാറ്റര്‍മാരെയാണ് തങ്ങള്‍ അയക്കാന്‍ ഉദ്ദേശിക്കുന്നതെന്നു ടീമുകള്‍ക്കു വ്യക്തമായ ധാരണ വേണം. ആദ്യത്തെ സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യുകയും പുറത്താവാതെ നില്‍ക്കുകയോ, റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയോ ചെയ്ത ബാറ്റര്‍ക്കു അടുത്ത സൂപ്പര്‍ ഓവറിലും ബാറ്റ് ചെയ്യാന്‍ അനുവാദമുണ്ട്.

ഈ കാരണത്താലാണ് അഫ്ഗാനെതിരേ ആദ്യത്തെയും രണ്ടാമത്തെയും സൂപ്പര്‍ ഓവറുകളില്‍ നായകന്‍ രോഹിത് ബാറ്റ് ചെയ്തത്. ആദ്യ സൂപ്പര്‍ ഓവറിലെ അഞ്ചാമത്തെ ബോളില്‍ രോഹിത് റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയും പകരം റിങ്കു സിങിനെ ഇന്ത്യ ക്രീസിലേക്കു അയക്കുകയും ചെയ്തിരുന്നു. അതിവേഗത്തില്‍ റണ്‍സ് ഓടിയെടുക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. പിന്നീട് രണ്ടാമത്തെ സൂപ്പര്‍ ഓവറില്‍ രോഹിത് വീണ്ടും ബാറ്റിങിനു ഇറങ്ങുകയും ചെയ്തു.

അതേസമയം, രണ്ടാമത്തെ സൂപ്പര്‍ ഓവറും ടൈയില്‍ കലാശിച്ചാല്‍ മൂന്നാമതൊരു സൂപ്പര്‍ ഓവര്‍ കൂടി അനുവദിക്കുമെന്നാണ് നിയമയം. ഏതെങ്കിലുമൊരു ടീം വിജയികളാവുന്നതു വരെ ഈ സൂപ്പര്‍ ഓവര്‍ തുടരുകയും ചെയ്യും.

Story first published: Thursday, January 18, 2024, 10:49 [IST]
Other articles published on Jan 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+