ഗില്‍ സൂപ്പറേല്ല, ടി20യില്‍ എന്തുകൊണ്ടില്ല? അസ്ഹര്‍ കലിപ്പില്‍!! പക്ഷെ ക്യാപ്റ്റന്‍ മാത്രമാക്കരുത്
ഇന്ത്യക്കു വേണ്ടി ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ മിന്നുന്ന പ്രകടനം നടത്തിയിട്ടും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ എന്തുകൊണ്ടാണ് ടി20ല്‍ ഇല്ലെന്നു ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. അഫ്ഗാനിസ്താനെതിരേ പുരോഗമിക്കുന്ന ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മാച്ചിലും പ്ലെയര്‍ ഓഫ് ദി മാച്ചായിരിക്കുകയാണ് ഗില്‍.
നേരത്തേ ഏക ടെസ്റ്റില്‍ അഫ്ഗാനെതിരേ ഇന്നിങ്‌സ് ജയം കൊയ്തപ്പോഴും കളിയിലെ താരം അദ്ദേഹമായിരുന്നു. കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിനാണ് അഫ്ഗാനെ ഇന്ത്യ മുക്കിയത്, കളിയില്‍ 154 റണ്‍സുമായി ക്യാപ്റ്റന്റെ ഇന്നങ്‌സ് കാഴ്ചവയ്ക്കാനും ഗില്ലിനായിരുന്നു.

ഈ മല്‍സരത്തിലെ ഗംഭീര ഇന്നിങ്‌സിനു പിന്നാലെ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെയും ബാറ്റിങിനെയുമെല്ലാം ഒരുപോലെ പ്രശംസിക്കവെയാണ് ടി20യിലെ അസാന്നിധ്യത്തെ കുറിച്ച് അസ്ഹര്‍ സംസാരിച്ചത്. ഈ വര്‍ഷം ഇന്ത്യക്കായി ഒരു ടി20 പോലും കളിച്ചിട്ടില്ലാത്ത അദ്ദേഹം വരാനിരിക്കുന്ന യുകെ പര്യടനം, ഏഷ്യന്‍ ഗെയിംസ് എന്നിവയിലും ടീമിന്റെ ഭാഗമല്ല.
ഗില്ലിനെ തഴയുന്നതെന്ത്?
ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു (PTI) സംസാരിക്കവെയാണ് ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും ശുഭ്മന്‍ ഗില്ലിനെ എന്തുകൊണ്ടാണ് മാറ്റി നിര്‍ത്തുന്നതെന്ന ചോദ്യമുന്നയിച്ചത്.
'ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി ജോലി ശുഭ്മന്‍ ഗില്‍ വളരെ നന്നായി തന്നെ നിര്‍വഹിക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിന്റെ വ്യക്തിഗത പ്രകടനവും ഇപ്പോള്‍ ഏറെ മെച്ചപ്പെട്ടിരിക്കുകയാണ്. ഗില്‍ അതിശയിപ്പിക്കുന്ന കളിക്കാനാണ്. ഇപ്പോള്‍ നമുക്കുള്ളവരില്‍ ഏറ്റവും മിടുക്കനായ താരങ്ങളിലൊരാള്‍.
സത്യസന്ധമായി പറഞ്ഞാല്‍ ഗില്ലിനെ എന്തുകൊണ്ടാണ് ടി20 ടീമില്‍ എടുക്കാത്തതെന്നു എനിക്കറിയില്ല. അദ്ദേഹം ശരിക്കുമൊരു ഓള്‍ ഫോര്‍മാറ്റ് പ്ലെയറാണ്. ഒരു ഫോര്‍മാറ്റില്‍ നിന്നും ഗില്ലിനെ ഒരിക്കലും ഒഴിവാക്കാനും പാടില്ല'- അസ്ഹര്‍ വിശദമാക്കി.
ടി20 ക്യാപ്റ്റനാക്കരുത്
ഇന്ത്യന്‍ ടി20 ടീമിലെ അസാന്നിധ്യത്തെ ചോദ്യം ചെയ്യുമ്പോഴും ശുഭ്മന്‍ ഗില്ലിനെ അതിലും ക്യാപ്റ്റനാക്കണമെന്ന അഭിപ്രായം മുഹമ്മദ് അസ്ഹറുദ്ദീന് ഇല്ല. ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി അദ്ദേഹത്തെ ഒരിക്കലും നിയമിക്കരുതെന്നും അസ്ഹര്‍ പറയുന്നു. ഇതിനുള്ള കാരണവും അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്.
'ടി20 ടീമിന്റെ നായകനായി ശുഭ്മന്‍ ഗില്ലിനെ നിയമിക്കണമെന്നു ഞാന്‍ പറയില്ല. കാരണം അതു അദ്ദേഹത്തെ അമിത സമ്മര്‍ദ്ദത്തിലാക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ടി20യെന്നത് തീര്‍ത്തും വ്യത്യസ്തമാണ്. വളരെ വേഗതയേറിയ, വളരെ കുറച്ചു മണിക്കൂറുകള്‍ കൊണ്ടു തീരുന്ന ഗെയിമാണത്.
നിങ്ങള്‍ ടി20 ക്യാപ്റ്റന്‍സി ഭാരത്തില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ അതു ഗുണം ചെയ്യും. ടെസ്റ്റ്, ഏകദിന ടീമുകളുടെ മാത്രം ക്യാപ്റ്റനായി ഗില്‍ തുടരട്ടെ. ടി20യില്‍ നമുക്കു വ്യത്യസ്തനായ ഒരു നായകനനെ നിയമിക്കാം'- അസ്ഹര്‍ നിരീക്ഷിച്ചു.

അതേസമയം, കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പ് മുതല്‍ ഡിസംബറില്‍ സൗത്താഫ്രിക്കയുമായി നാട്ടില്‍ നടന്ന ടി20 പരമ്പര വരെയും ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറും വൈസ് ക്യാപ്റ്റനുമെല്ലാമായിരുന്നു ഗില്‍.
പക്ഷെ ഈ കാലയളവില്‍ കളിച്ച ഒരു ടി20 യില്‍ പോലും ഫിഫറ്റ്ി കുറിക്കാന്‍ അദ്ദേഹത്തിനായില്ല. മാത്രമല്ല പല മല്‍സരങ്ങളിലും വളരെ സ്ലോ ബാറ്റിങുമായിരുന്നു ഗില്‍ കാഴ്ചവച്ചത്.
ഇതോടെയാണ് ഐസിസി ടി20 ലോകകപ്പിനും തൊട്ടു മുന്നോടിയായുള്ള ന്യൂസിലാന്‍ഡ് ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുക്കവെ സെലക്ഷന്‍ കമ്മിറ്റി വളരെ ബോള്‍ഡായ ഒരു കോളെടുത്തത്.
വൈസ് ക്യാപ്റ്റന്‍സിയില്‍ നില്‍ക്കവെ ഗില്ലിനെ അവര്‍ ടീമില്‍ നിന്നും പുറത്താക്കുകയായിരുന്നു. പകരം അതു വരെ ഓപ്പണിങില്‍ മിന്നുന്ന പ്രകടനം നടത്തിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ വീണ്ടും ഓപ്പണിങിലേക്കു തിരികെ കൊണ്ടു വരികയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

