Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: സഞ്ജുവിനെ ഒതുക്കുന്നത് രോഹിത്, ചോദിച്ചിട്ടും അത് നല്‍കുന്നില്ല! വീണ്ടും ചതിച്ചു

ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ജയിച്ച് പരമ്പര ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്. എന്നാല്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യ ജയിച്ചത് നന്നായി വിറച്ച ശേഷമാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 22 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ പിന്നീട് രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ 212 എന്ന വമ്പന്‍ ടോട്ടല്‍ തന്നെ പടുത്തുയര്‍ത്തി. പക്ഷെ ഇന്ത്യയെ വിറപ്പിക്കാന്‍ അഫ്ഗാനായി.

ഇന്ത്യയുടെ അതേ സ്‌കോര്‍ അടിച്ചെടുത്ത അഫ്ഗാന്‍ ആദ്യ സൂപ്പര്‍ ഓവറിലും ഇന്ത്യയോട് മുട്ടുമടക്കിയില്ല. രണ്ടാം സൂപ്പര്‍ ഓവറില്‍ ജയം ഇന്ത്യ പിടിച്ചെടുക്കുകയായിരുന്നു. ഇന്ത്യയുടെ ത്രില്ലിങ് ജയത്തില്‍ കൂടുതല്‍ കൈയടി രോഹിത് ശര്‍മക്കാണ്. എന്നാല്‍ ഇന്ത്യയുടെ ജയത്തിലും വലിയ വിമര്‍ശനം നേരിടുന്നത് സഞ്ജു സാംസണാണ്. ആദ്യ രണ്ട് മത്സരത്തിലും അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് മൂന്നാം മത്സരത്തില്‍ ഇന്ത്യ അവസരം നല്‍കിയപ്പോള്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു.

പക്ഷെ താരം നിരാശപ്പെടുത്തി. ഡെക്കിനാണ് സഞ്ജു മടങ്ങിയത്. രണ്ടാം സൂപ്പര്‍ ഓവറിലും ബാറ്റ് ചെയ്യാന്‍ സഞ്ജുവിന് അവസരം ലഭിച്ചു. എന്നാല്‍ സഞ്ജു ഈ അവസരവും മുതലാക്കിയില്ല. ഡെക്കിനാണ് സൂപ്പര്‍ ഓവറിലും അദ്ദേഹം പുറത്തായത്. ഇതോടെ സഞ്ജുവിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സഞ്ജുവിന് ഇനി ടി20യില്‍ അവസരം നല്‍കേണ്ടെന്നും ആരാധകരെ ചതിക്കുന്നവനാണ് സഞ്ജുവെന്നുമെല്ലാമാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

എന്നാല്‍ സഞ്ജുവിനെ ഒതുക്കുന്നത് രോഹിത് ശര്‍മയാണെന്ന് പറയാം. രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും ആരാധകരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മാത്രമാണ് സഞ്ജുവിനെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തുന്നത്. സഞ്ജു ടി20യില്‍ നിരാശപ്പെടുത്തുന്നതിന്റെ പ്രധാന കാരണം താരത്തിന് അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ നല്‍കാത്തതിനാലാണ്. ആദ്യത്തെ നാല് സ്ഥാനങ്ങളിലൊന്ന് സഞ്ജുവിന് നല്‍കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം താരത്തിനെ കളിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.

sanju samson

സഞ്ജുവിന്റെ ടി20യിലെ കണക്കുകളിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളെല്ലാം ഉണ്ടായിരിക്കുന്നത് ടോപ് ഓഡറിലാണ്. മധ്യനിരയില്‍ കളിക്കുമ്പോള്‍ സഞ്ജുവിന് മികവ് കാട്ടാന്‍ സാധിക്കാതെ പോകുന്നു. രോഹിത് ശര്‍മ തുടക്കത്തില്‍ മധ്യനിരയില്‍ കളിച്ചിരുന്നപ്പോള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഓപ്പണിങ്ങിലേക്കെത്തിയതോടെ രോഹിത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളായി മാറി.

അതുപോലെയാണ് സഞ്ജുവിന്റെ കാര്യവും. ഇന്ത്യ തെറ്റായ ബാറ്റിങ് പൊസിഷനില്‍ സഞ്ജുവിനെ ഉപയോഗിക്കുന്നതാണ് പ്രശ്‌നം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു മൂന്ന് സെഞ്ച്വറി പ്രകടനങ്ങളടക്കം നടത്തിയത് ടോപ് ഓഡറില്‍ കളിച്ചാണ്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ മധ്യനിരയിലേക്ക് ഒതുക്കപ്പെടുന്നതാണ് സഞ്ജുവിനെ പിന്നോട്ടടിക്കുന്നത്. ടോപ് ഓഡറില്‍ തുടര്‍ച്ചയായി അവസരം ലഭിച്ചാല്‍ സഞ്ജു കസറുമെന്നുറപ്പ്.

രോഹിത് ശര്‍മക്ക് സഞ്ജു സാംസണെക്കാള്‍ പ്രിയപ്പെട്ടവര്‍ കെ എല്‍ രാഹുലും ജിതേഷ് ശര്‍മയും റിഷഭ് പന്തുമാണ്. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഒതുക്കാന്‍ സ്വാഭാവികമായും ശ്രമമുണ്ടാകുന്നു. സൂപ്പര്‍ ഓവറിലും സഞ്ജുവിനെ ബാറ്റിങ്ങിനിറക്കിയത് ചതിയുടെ ഭാഗമായി വേണം വിലയിരുത്താന്‍. ആദ്യ സൂപ്പര്‍ ഓവറും സമനിലയായതോടെ വലിയ സമ്മര്‍ദ്ദമായിരുന്നു ഉണ്ടായിരുന്നത്. ഓപ്പണറായി സഞ്ജുവിന് ഇറക്കുകയായിരുന്നെങ്കില്‍ താരത്തിന് എന്തെങ്കിലും ചെയ്യാമായിരുന്നു.

എന്നാല്‍ അഞ്ചാം പന്തില്‍ ബാറ്റു ചെയ്യേണ്ടി വരുമ്പോള്‍ കടന്നാക്രമിക്കുകയല്ലാതെ മറ്റ് വഴിയില്ല. ടൈമിങ് പിഴച്ച് ഡെക്കിന് പുറത്തായതോടെ സഞ്ജുവിനെ ഒതുക്കാനുള്ള മറ്റൊരു കാരണം കൂടി ഇന്ത്യക്ക് ലഭിച്ചിരിക്കുകയാണ്. ടി20 ലോകകപ്പിനുള്ള ടീമിലും സഞ്ജു ഉള്‍പ്പെടാന്‍ സാധ്യത കുറവാണ്. രോഹിത് ശര്‍മ സഞ്ജുവിനെ ഒതുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുമ്പോള്‍ സഞ്ജുവിന് പ്രകടനം കൊണ്ട് മികവ് തെളിയിക്കേണ്ടതായുണ്ട്. ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിനത് സാധിക്കുന്നില്ല.

Story first published: Thursday, January 18, 2024, 16:19 [IST]
Other articles published on Jan 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+