Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: അവനെ ഒഴിവാക്കിയതെന്ത്? തുടര്‍ന്നാല്‍ പിന്നെ ടീമില്‍ കാണില്ല!! അശ്വിന്‍ കലിപ്പില്‍

ധരംശാല: അഫ്ഗാനിസ്താനുമായുള്ള ആദ്യ ഏകദിനത്തില്‍ ഗംഭീര വിജയവുമായി തുടങ്ങിയെങ്കിലും ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസം ആര്‍ അശ്വിന്‍. ടീം സെലക്ഷനിലെ വലിയൊരു പിഴവാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

മഴയെ തുടര്‍ന്ന് 25 ഓവറുകള്‍ വീതമായി വെട്ടിക്കുറച്ച മല്‍സരത്തില്‍ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ശുഭ്മന്‍ ഗില്ലും സംഘവും ആഘോഷിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തിരുന്നു.

R ASHWIN

തുറന്നടിച്ച് അശ്വിന്‍

ആദ്യ ഏകദിനത്തില്‍ പരിചയ സമ്പന്നനായ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കിയ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനമാണ് ആര്‍ അശ്വിനെ ക്ഷുഭിതമാക്കിയത്. കുല്‍ദീപിനു പകരം പുതുമുഖ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഹര്‍ഷ് ദുബെയെയാണ് ഇന്ത്യ പരീക്ഷിച്ചത്.

IND vs AFG: സഞ്ജുവെങ്കില്‍ ഇത്രയും അബദ്ധം കാണിക്കില്ല!! കീപ്പിങില്‍ ഇഷാന് ചീത്തവിളി

IND vs AFG: സഞ്ജുവെങ്കില്‍ ഇത്രയും അബദ്ധം കാണിക്കില്ല!! കീപ്പിങില്‍ ഇഷാന് ചീത്തവിളി

മറ്റൊരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദര്‍ ടീമിലുണ്ടായിട്ടും ഹര്‍ഷിനെ കൂടി പരീക്ഷിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. കുല്‍ദീപിനെതിരായ ഈ അവഗണന അദ്ദേഹത്തെ ടീമില്‍ നിന്നും വൈകാതെ അപ്രത്യക്ഷനാക്കുമെന്നു അശ്വിന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

'ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ താരത്തെ ബാക്കപ്പ് ഓപ്ഷന്‍ പോലെയാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. മൂന്നു ഫോര്‍മാറ്റുകളിലും ടീമിനായി കളിക്കാനുള്ള കഴിവ് കുല്‍ദീപ് യാദവിനുണ്ട്. എന്നിട്ടും ടീം മാനേജ്‌മെന്റിനു തോന്നുമ്പോഴെല്ലാം അദ്ദേഹം ഒഴിവാക്കപ്പെടുകയാണ്.

ഓസ്‌ട്രേലിയയില്‍ കുല്‍ദീപ് പുറത്തിരുത്തിയ രീതി തീര്‍ത്തും നിരാശാജനകമായിരുന്നു. ഇനിയും ഇതു തുടര്‍ന്നാല്‍ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും അദ്ദേഹം പതിയെ അപ്രത്യക്ഷനാവും'- സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെ അശ്വിന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഈ വര്‍ഷമാദ്യം ന്യൂസിലാന്‍ഡുമായി നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് കുല്‍ദീപ് അവസാനമായി ഏകദിനത്തില്‍ കളിച്ചത്. പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ട് ബൗളിങിലുണ്ടാക്കാനും അദ്ദേഹത്തിനായില്ല. വളരെ അനായാസമാണ് കുല്‍ദീപിനെ കിവി ബാറ്റര്‍മാര്‍ നേരിടുകയും ചെയ്തത്.

രോഹിത്- അഭി ഓപ്പണിങ്, 4ല്‍ സഞ്ജു!! ധോണിയില്ല; ഇതാ ഇന്ത്യന്‍ ഓള്‍ടൈം ടി20 ഇലവന്‍

രോഹിത്- അഭി ഓപ്പണിങ്, 4ല്‍ സഞ്ജു!! ധോണിയില്ല; ഇതാ ഇന്ത്യന്‍ ഓള്‍ടൈം ടി20 ഇലവന്‍

ഇന്ത്യക്കു വേണ്ടി 120 ഏകദിനങ്ങളുടെ അനുഭവസമ്പത്തുള്ള താരമാണ് അദ്ദേഹം. കുല്‍ദീപ് ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ചതും ഏകദിനത്തിലാണ്. 120 മല്‍സരങ്ങളിലായി 117 ഇന്നിങ്‌സുകളിലാണ് സ്പിന്നര്‍ പന്തെറിഞ്ഞത്. 5.08 ഇക്കോണമി റേറ്റില്‍ 194 വിക്കറ്റുകളെടുക്കുകയും ചെയ്തു.

രണ്ടു അഞ്ചു വിക്കറ്റ് നേട്ടവും ഒമ്പതു നാലു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടും. 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റുകള്‍ പിഴുതതാണ് കുല്‍ദീപിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം.

KULDEP YADAV

അഫ്ഗാനിസ്താനുമായുള്ള ആദ്യ ഏകദിനത്തില്‍ കുല്‍ദീപിന്റെ അസാന്നിധ്യം ഇന്ത്യയെ കാര്യമായി ബാധിച്ചില്ലെന്നതാണ് യാഥര്‍ഥ്യം. അരങ്ങേറ്റ മല്‍സരം കളിച്ച ഹര്‍ഷ് ദുബെയും ഗുര്‍നൂര്‍ ബ്രാറും മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത് തുടക്കം ഗംഭീരമാക്കിയതാണ് ഇതിനു സഹായിച്ചത്.

ബ്രാര്‍ മികച്ച ഇക്കോണമി റേറ്റില്‍ (5.60) പന്തെറിഞ്ഞപ്പോള്‍ ഹര്‍ഷിന്റേത് (9.40) മോശമായിരുന്നു. എങ്കിലും മൂന്നു പേരെ പുറത്താക്കിയതിനാല്‍ ഹര്‍ഷ് കാര്യമായി ക്രൂശിക്കപ്പെട്ടില്ല. മഴയെ തുടര്‍ന്നു 25 വീതമായി മല്‍സരം വെട്ടിക്കുറച്ചിരുന്നു.

റഹ്മാനുള്ള ഗുര്‍ബാസും ഇന്ത്യന്‍ ബൗളര്‍മാരും തമ്മിലായിരുന്നു യഥാര്‍ഥത്തില്‍ പോാരാട്ടമെന്നു പറയാം. 51 ബോളില്‍ അദ്ദേഹം അടിച്ചെടുത്തത് 102 റണ്‍സാണ്. ഗുര്‍ബാസിലേറി ഇന്ത്യക്കു 150 ബോളില്‍ 196 റണ്‍സിന്റെ ലക്ഷ്യവും അഫ്ഗാന്‍ നല്‍കി. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (84) ചേസിനു ചുക്കാന്‍ പിടിച്ചപ്പോള്‍ ഇന്ത്യ 22.5 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയം കൈക്കലാക്കുകയും ചെയ്തു.

Story first published: Sunday, June 14, 2026, 15:30 [IST]
Other articles published on Jun 14, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+