For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AFG: ഗില്ലും ജയ്‌സ്വാളുമല്ല; ഓപ്പണറായി കോലി മതി! ഇതാ കാരണങ്ങള്‍

ഇന്ത്യയും അഫ്ഗാനിസ്താനും തമ്മില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പര പല കാരണങ്ങള്‍ കൊണ്ടു ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സീനിയര്‍ താരങ്ങളും ഇതിഹാസ ബാറ്റര്‍മാരുമായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ മടങ്ങിവരവാണ്. ഒരു വര്‍ഷത്തിലേറെ ഈ ഫോര്‍മാറ്റില്‍ നിന്നും വിട്ടുനിന്ന ശേഷമാണ് അഫ്ഗാനുമായുള്ള പരമ്പരയിലൂടെ രണ്ടു പേരും അപ്രതീക്ഷിത തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കെ രോഹിത്തിന്റെയും കോലിയുടെയും പ്രകടനം വലിയ ആകാംക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പരമ്പരയില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി ആരു കളിക്കുമെന്നാണ് അറിയാനുള്ളത്. യുവ താരങ്ങളായ ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമാണ് ഓപ്പണിങ് റോളിലേക്കു മല്‍സരരംഗത്തുള്ളത്.

VIRAT KOHLI

പക്ഷെ ഈ രണ്ടു പേരെയുമല്ല പകരം കോലിയെ ഇന്ത്യക്കു ഓപ്പണിങില്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങളെന്നു നമുക്കു പരിശോധിക്കാം. ടി20 ഫോര്‍മാറ്റില്‍ ഇപ്പോള്‍ ആങ്കറുടെ റോളിനു ഒരു പ്രാധാന്യവുമില്ലെന്നതാണ് ആദ്യത്തെ കാരണം.

മുഴുവന്‍ ടീമുകളും ഇപ്പോള്‍ ഈ ഫോര്‍മാറ്റില്‍ വളരെ അഗ്രസീവായ ശൈലിയിലേക്കു മാറിക്കഴിഞ്ഞു. അതിനാല്‍ തന്നെ ആങ്കറുടെ റോളില്‍ നേരത്തേ ഹീറോയായ കോലിക്കു ഇന്ത്യ ഓപ്പണിങില്‍ പുതിയൊരു അറ്റാക്കിങ് റോള്‍ നല്‍കണം.

നേരത്തേ കോലി ടീമില്‍ ഇല്ലാതിരുന്നപ്പോള്‍ ടി20യില്‍ മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ തുടങ്ങിയവരെയെല്ലാം ഇന്ത്യ പരീക്ഷിച്ചിരുന്നു. ഇവരെല്ലാം വളരെ അഗ്രസീവായ ശൈയിലായിരുന്നു ഈ റോളില്‍ സ്വീകരിച്ചത്. കോലിക്കും ആങ്കറുടെ റോളില്‍ നിന്നും മാറി അഗ്രസീവായ ഓപ്പണറായി മാറാന്‍ സാധിക്കും.

ടി20യില്‍ ഓപ്പണറായുള്ള കോലിയുടെ മിന്നുന്ന പ്രകടനമാണ് അഫ്ഗാനിസ്താനെതിരേ അദ്ദേഹം ഈ റോളില്‍ വരേണ്ടതിന്റെ രണ്ടാമത്തെ കാരണം. കോലിയെ സംബന്ധിച്ച് ഓപ്പണിങെന്നതു അത്ര പരിചിതമല്ലാത്ത റോളല്ല. ഇന്ത്യക്കു വേണ്ടിയും ഐപിഎല്ലിലുമെല്ലാം അദ്ദേഹം ഓപ്പണറായി ഇറങ്ങുകയും ഉജ്ജ്വല പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്.

2022ലെ ഐപിഎല്‍ മാറ്റിനിര്‍ത്തിയാല്‍ സമീപകാലത്തെ സീസണുകളിലെല്ലാം കോലി കൂടുതലായും ഓപ്പണറായാണ് കളിച്ചിട്ടുള്ളത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ അദ്ദേഹം ഓപ്പണിങ് റോളില്‍ റണ്‍സ് വാരിക്കൂട്ടിയിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 53.25 ശരാശരിയില്‍ 639 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. രണ്ടു സെഞ്ച്വറികളും ആറു ഫിഫ്റ്റികളുമടക്കമായിരുന്നു ഇത്.

ടി20യില്‍ മൂന്നാം നമ്പറില്‍ കളിക്കുമ്പോള്‍ കോലിയുടെ സ്‌ട്രൈക്ക്‌റേറ്റ് 135 ആണ്. പക്ഷെ ഓപ്പണിങില്‍ അദ്ദേഹം കൂടുതല്‍ അപകടകാരിയാണ്. 161.29 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റാണ് ഓപ്പണറായി കോലിക്കുള്ളത്. 2022ലെ ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനുമായുള്ള കളിയില്‍ അദ്ദേഹം ഓപ്പണറായി ഇറങ്ങിയിരുന്നു.

അന്നു കന്നി അന്താരാഷ്ട്ര ടി20 സെഞ്ച്വറിയുമായി കോലി കസറുകയും ചെയ്തു. 2021ല്‍ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന പരമ്പരയിലെ ഒരു കളിയിലും രോഹിത്തിനൊപ്പം ഓപ്പണറായി കോലി മിന്നിച്ചിട്ടുണ്ട്. ഓപ്പണിങ് വിക്കറ്റില്‍ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കാനും അന്നു ഈ സഖ്യത്തിനായിരുന്നു.

ROHIT SHARMA VIRAT KOHLI

മധ്യ ഓവറുകളില്‍ പലപ്പോഴും സ്പിന്‍ ബൗളിങിനെതിരേ പതറുന്ന കോലിക്കു ഓപ്പണിങിലേക്കു വന്നാല്‍ ഇതു മറികടക്കാനും സാധിക്കുമെന്നതാണ് മൂന്നാമത്തെ കാരണം. 2020 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ ഐപിഎല്ലില്‍ സ്പിന്നര്‍മാര്‍ക്കെതിരേയുള്ള കോലിയുടെ സ്‌ട്രൈക്ക് റേറ്റ് 102 മാത്രമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലും സ്പിന്നര്‍മാര്‍ക്കെതിരേ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് അത്ര നല്ലതല്ല.

ഈ കാരണത്താല്‍ തന്നെ അഫ്ഗാന്‍ സ്പിന്നര്‍മാരായ മുജീബുര്‍ റഹ്മാന്‍, നൂര്‍ അഹമ്മദ് എന്നിവര്‍ക്കെതിരേയെല്ലാം മധ്യ ഓവറുകളില്‍ കോലി റണ്ണെടുക്കാന്‍ പാടുപെട്ടേക്കും. പക്ഷെ ഓപ്പണിങിലേക്കു വന്നാല്‍ ഇതു ഒരു പരിധി വരെ മറികടക്കാന്‍ അദ്ദേഹത്തിനു സാധിച്ചേക്കും. പേസര്‍മാര്‍ക്കെതിരേ പവര്‍പ്ലേയുടെ ആനുകൂല്യം പരമാവധി മുതലെടുക്കാനായാല്‍ വലിയ സ്‌കോറുകള്‍ കുറിക്കാനും കോലിക്കു കഴിയും.

Story first published: Wednesday, January 10, 2024, 16:09 [IST]
Other articles published on Jan 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+