Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: സച്ചിന് ആശ്വാസം, ആ നാണക്കേട് ഇനി കോലിക്ക്! ടി20യില്‍ ഇതാദ്യം

ബെംഗളൂരു: അഫ്ഗാനിസ്താനുമായുള്ള മൂന്നാം ടി20യില്‍ ഗോള്‍ഡന്‍ ഡെക്കായതോടെ നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലി. ഗോള്‍ഡന്‍ ഡെക്കായാണ് അദ്ദേഹത്തിനു ക്രീസ് വിടേണ്ടിവന്നത്. മൂന്നാം ഓവറില്‍ യശസ്വി ജയ്‌സ്വാള്‍ പുറത്തായതിനെ തുടര്‍ന്നാണ് കോലി ക്രീസിലെത്തിയത്. പക്ഷെ തൊട്ടടുത്ത ബോളില്‍ തന്നെ അദ്ദേഹം പുറത്താവുകയായിരുന്നു.

പരമ്പരയിലെ ആദ്യ മല്‍സരം കളിച്ച പേസര്‍ ഫരീദ് അഹമ്മദായിരുന്നു മൂന്നാം ഓവര്‍ ബൗള്‍ ചെയ്തത്. ആദ്യ ബോളില്‍ രോഹിത് ബൗണ്ടറി പായിച്ചു. അടുത്ത ബോളില്‍ സിംഗിളും നേടി. എന്നാല്‍ മൂുന്നാമത്തെ ബോളില്‍ അപകടകാരിയായ ജയ്‌സ്വാള്‍ വീണു. ഷോര്‍ട്ട് ബോളിനെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ച ജയ്‌സ്വാളിനെ മുഹമ്മദ് നബി മികച്ചൊരു റണ്ണിങ് ക്യാച്ചിലൂടെ പുറത്താക്കി.

VIRAT KOHLI

തുടര്‍ന്നാണ് കോലി ക്രീസിലെത്തിയത്. അടുത്തതും ഷോര്‍ട്ട് ബോളായിരുന്നു. പുള്‍ ഷോട്ടിനു തുനിഞ്ഞ കോലിക്കു അതു കണക്ട് ചെയ്യാനായില്ല. ബോള്‍ നേരെ മിഡ് ഓഫില്‍ ഇബ്രാഹിം സദ്രാന്റെ കൈകളിലേക്കു വരികയായിരുന്നു. അന്താരാഷ്ട്ര ടി20 കരിയറില്‍ ഇതാദ്യമായാണ് കോലിക്കു ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടേണ്ടി വന്നത്. മാത്രമല്ല നാണക്കേടിന്റെ ഓള്‍ടൈം റെക്കോര്‍ഡും ഇതോടെ അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു.

ഇന്ത്യയുടെ ടോപ്പ് 7 ബാറ്റര്‍മാരെയെടുത്താല്‍ അവരില്‍ ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ താരമായി കോലി മാറിയിരിക്കുകയാണ്. നേരത്തേ ഈ നാണക്കേട് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനായിരുന്നു. 34 തവണയാണ് വിവിധ ഫോര്‍മാറ്റുകളിലായി അദ്ദേഹം ഡെക്കായിട്ടുള്ളത്. ഇന്നു കോലി ഇതു 35 ആക്കി തിരുത്തിയിരിക്കുകയാണ്.

ഈ ലിസ്റ്റില്‍ കോലിയും സച്ചിനും കഴിഞ്ഞാല്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് എന്നിവരാണ്. 33 തവണയാണ് രോഹിത് ഇന്ത്യന്‍ ജഴ്‌സിയില്‍ ഡെക്കായിട്ടുള്ളത്. സെവാഗ് 31 തവണയും അക്കൗണ്ട് തുറക്കാതെ ക്രീസ് വിട്ടിട്ടുണ്ട്.

VIRAT KOHLI

അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം തവണ (ടോപ് 7 അല്ലാതെ) ഡെക്കായ ഇന്ത്യന്‍ താരമെന്ന നാണക്കേട് മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാനു സ്വന്തമാണ്. 43 തവണയാണ് അദ്ദേഹം പൂജ്യത്തിനു ക്രീസ് വിട്ടത്. 40 തവണ ഡെക്കായ മറ്റൊരു മുന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയാണ് രണ്ടാംസ്ഥാനത്ത്. മൂന്നാമന്‍ മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നര്‍ ഹര്‍ഭജന്‍ സിങാണ്. 37 തവണയാണ് ഭാജി ഡെക്കായത്. ഈ ലിസ്റ്റില്‍ നാലാമനാണ് കോലി.

അഫ്ഗാനിസ്താന് 213 റണ്‍സ് വിജയലക്ഷ്യം

അഫ്ഗാനിസ്താനു 213 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. നാലു വിക്കറ്റിനു 22 റണ്‍സെന്ന നിലയില്‍ നിനാണ് ഇന്ത്യ 200ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (121*) റെക്കാര്‍ഡ് സെഞ്ച്വറിയും റിങ്കു സിങിന്റെ (69*) കിടിലന്‍ ഫിഫ്റ്റിയമാണ് ഇന്ത്യയെ രക്ഷിച്ചത്.

വെറും 69 ബോളിലാണ് രോഹിത് 121 റണ്‍സ് വാരിക്കൂട്ടിയത്. 11 ഫോറും എട്ടു സിക്‌സറുമടക്കമാണിത്. റിങ്കു 39 ബോളില്‍ ആറു സിക്‌സറും രണ്ടു ഫോറും പറത്തി. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മറ്റാരും രണ്ടക്കത്തിലെത്തിയില്ല. അപരാജിതമായ അഞ്ചാം വിക്കറ്റില്‍ 190 റണ്‍സാണ് രോഹിത്-റിങ്കു സഖ്യം വാരിക്കൂട്ടിയത്.

Story first published: Wednesday, January 17, 2024, 21:16 [IST]
Other articles published on Jan 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+