IND vs AFG: ചെപ്പോക്കില്‍ അഫ്ഗാന് ടോസ്, ബാറ്റ് ചെയ്യും; ടീം ഇന്ത്യയില്‍ 3 മാറ്റം
ചെന്നൈ: മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യക്കെതിരേ അഫ്ഗാനിസ്താന് ബാറ്റിങ്. ടോസിനു ശേഷം അഫ്ഗാന്‍ നായകന്‍ ഹഷ്ത്തമുള്ള ഷാഹിദി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുടീമുകളും അവസാന മല്‍സരത്തിലെ ടീമില്‍ മാറ്റങ്ങളുമായാണ് ഇറങ്ങിയത്.
ഇന്ത്യന്‍ ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി. സീനിയര്‍ താരങ്ങളായ കെഎല്‍ രാഹുല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കു ഇന്ത്യ വിശ്രമം നല്‍കുകയായിരുന്നു. പകരം നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവരെ ടീമിലേക്കു കൊണ്ടു വരികയും ചെയ്തു. മറുഭാഗത്ത് അഫ്ഗാന്‍ ടീമിലാവട്ടെ നാലു മാറ്റങ്ങളും വരുത്തി.

ഹാട്രിക് ജയവുമായി ഏകദിന പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. നേരത്തേ ധരംശാലയില്‍ നടന്ന ആദ്യ കൡയില്‍ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ലഖ്‌നൗവിലെ രണ്ടാമങ്കത്തിലും അഫ്ഗാനെ ഇന്ത്യ നിഷ്പ്രഭരാക്കി. 170 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.
പ്ലെയിങ് 11
ഇന്ത്യ- യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷ് ദുബെ, ഗുര്‍നൂര്‍ ബ്രാര്‍, പ്രസിദ്ധ് കൃഷ്ണ, പ്രിന്‍സ് യാദവ്.
അഫ്ഗാനിസ്താന്‍- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), ദര്‍വീഷ് റസൂലി, മുഹമ്മദ് നബി, അസ്മത്തുള്ള ഒമര്‍സായി, റാഷിദ് ഖാന്‍, അല്ലാ ഗസന്‍ഫര്‍, സിയ ഉര്‍ റഹ്മാന്‍ ഷെരീഫി, ഫരീദ് അഹ്മദ് മാലിക്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
