Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെ ക്യാപ്റ്റനാക്കൂ, സച്ചിനും ഗംഭീറും പറഞ്ഞു!! എന്നിട്ടും നടക്കാത്തതിന്റെ കാരണം പറഞ്ഞ് അച്ഛന്‍

ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനം സഞ്ജു സാംസണ്‍ അര്‍ഹിച്ചിരുന്നതായി തുറന്നു പറഞ്ഞിരിക്കുകയാണ് അച്ഛന്‍ സാംസണ്‍ വിശ്വനഥ്. മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെ തന്റെ മകനെ നായകസ്ഥാനത്തേക്കു പിന്തുണച്ചിട്ടുള്ളതാണെന്നും കോച്ച് ഗൗതം ഗംഭീറും പിന്തുണച്ചിട്ടും അവനു അതു ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സേഫ്ഗാര്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്‌സെന്ന (Safeguard Entertainments) എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ടി20 ക്യാപ്റ്റായി വന്നിട്ടുള്ള ശ്രേയസ് അയ്യരും ഈ റോളിനു അര്‍ഹതയുള്ള താരമാണെന്നും അദ്ദേഹം പറയുന്നു.

SANJU SAMSON FATHER

അടുത്തിടെയാണ് ഐസിസി ടി20 ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ കൂയിയായ സൂര്യകുമാര്‍ യാദവിനെ നീക്കി പകരം ശ്രേയസിനെ ഈ ചുമതലയേല്‍പ്പിച്ചത്. വൈസ് ക്യാപ്റ്റന്‍സി യുവതാരം തിലക് വര്‍മയ്ക്കും നല്‍കുകയായിരുന്നു. വരാനിരിക്കുന്ന യുകെ പര്യടനത്തിലും ഏഷ്യന്‍ ഗെയിംസിലുമെല്ലാം ശ്രേയസിനു കീഴിലാണ് ഇന്ത്യയിറങ്ങുക.

സഞ്ജു ക്യാപ്റ്റനാവേണ്ടവന്‍

'കേരളത്തിന്റെ അണ്ടര്‍ 13 ക്യാപ്റ്റനായിട്ടുള്ളവനാണ് സഞ്ജു. പിന്നീട് അണ്ടര്‍ 16, അണ്ടര്‍ 19 ടീമുകളെയു അവന്‍ നയിച്ചിട്ടുണ്ട്. സഞ്ജു കളി തുടങ്ങിയതു തന്നെ ക്യാപ്റ്റനായിട്ടാണ്. കേരളം അവനെ നായകനാക്കി.

അണ്ടര്‍ 13 ക്യാപ്റ്റനായിരിക്കവെ ഒരു സീസണില്‍ 974 റണ്‍സും സഞ്ജു സ്‌കോര്‍ ചെയ്തിരുന്നു. ഹൈദരാബാദിനെതിരേയുള്ള ഒരു ഡബിള്‍ സെഞ്ച്വറിയടക്കം ഇതിലുള്‍പ്പെടുന്നു. 266 റണ്‍സാണ് അവര്‍ക്കെതിരേ അന്നു അവന്‍ അടിച്ചെടുത്തത്.

പിന്നീട് ഇവിടെ രഞ്ജി ട്രോഫിയിലും കേരളാ ടീമിനെ സഞ്ജു നയിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍സിയെന്നത് അവനു കളിയോടൊപ്പം തന്നെ കിട്ടിയ ഒരു കഴിവാണ്. നായകായുള്ള ഒരുപാട് അനുഭവ സമ്പത്തും സഞ്ജുവിനുണ്ട്.

ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റന്‍സി അവനു ലഭിക്കേണ്ടതായിരുന്നു. പക്ഷെ വിജയ് സോളിനാണ് അന്നു നായകസ്ഥാനം കിട്ടിയത്. സഞ്ജു വൈസ് ക്യാപ്റ്റനുമായിരുന്നു.

ഇവിടെ ഇപ്പോള്‍ സംഭവിച്ചിനെ കുറിച്ച് (സഞ്ജുവിന് നായകസ്ഥാനം ലഭിക്കാതെ പോയ്) ഞാന്‍ ഒന്നും തന്നെ പറയാന്‍ ആഗ്രഹിക്കുന്നില്ല. കാര്യങ്ങള്‍ എല്ലാവര്‍ക്കുമറിയാം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പിറകില്‍ നടക്കുന്നവയെ കുറിച്ച് എല്ലാവര്‍ക്കുമറിയാം'- സാംസണ്‍ വിശ്വനാഥ് മനസ്സ് തുറന്നു.

സച്ചിന്റെ പിന്തുണ

'ഇന്ത്യന്‍ ക്യാപ്റ്റനാവാനുള്ള എല്ലാ അര്‍ഹതയും എന്റെ മകനുണ്ട്. സച്ചിന്‍ സാറും (സച്ചിന്‍ ടെണ്ടുല്‍ക്കര്‍) സഞ്ജുവിനെ പിന്തുണച്ച് സംസാരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ ഏറ്റവും യോഗ്യന്‍ സഞ്ജുവാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതിനുമപ്പുറം ഒരു സര്‍ട്ടിഫിക്കറ്റ് ഇനി സഞ്ജുവിനു ലഭിക്കാനുമില്ല.

അവനാണ് നായകസ്ഥാനത്തേക്കു വരേണ്ടതെന്നു സച്ചിന്‍ സാര്‍ പറഞ്ഞിട്ടും, കോച്ച് ഗൗതം ഗംഭീറും ഇതേ കാര്യം തന്നെ പല തവണ പറഞ്ഞിട്ടും അവനു ക്യാപ്റ്റന്‍സി കിട്ടിയില്ല.

SANJU SACHIN

ശ്രേയസ് അയ്യര്‍ക്കു ഇപ്പോള്‍ ക്യാപ്റ്റന്‍സി കിട്ടിയതിനെ കുറിച്ച് ഒന്നും തന്നെ കുറ്റപ്പെടുത്തി പറയാനില്ല. ഐപിഎല്‍ ടീമിനെ ചാംപ്യനാക്കിയ ക്യാപ്റ്റനുമാണ് അദ്ദേഹം. ഇന്ത്യന്‍ ക്യാപ്റ്റനാവാനുള്ള യോഗ്യതയും ശ്രേയസിനുണ്ട്. പക്ഷെ ഇന്ത്യന്‍ ക്രിക്കറ്റിലെ ദൈവമായ സച്ചിന്‍ സാര്‍ വരെ പിന്തുണച്ചിട്ടും സഞ്ജുവിനു ക്യാപ്റ്റന്‍സി ലഭിച്ചില്ല.

എന്നെ സംബന്ധിച്ച അവന് ഇപ്പോള്‍ തന്നെ ഇന്ത്യയുടെ ക്യാപ്റ്റന്‍സി കിട്ടിക്കഴിഞ്ഞു. കാരണം സച്ചിന്‍ സാറ് അവനെ പ്രൊമോട്ട് ചെയ്തു. ധോണി ഭായിയെ പോലെ വളരെ ശാന്തമായി കളിക്കളത്തില്‍ പെരുമാറുന്ന ഒരു കളിക്കാരനെന്നു സച്ചിന്‍ തന്നെ പറഞ്ഞു കഴിഞ്ഞതാണ്. ഇനി എനിക്കു ഇതില്‍ കൂടുതലായി ഒന്നും തന്നെ വേണ്ട'- സാംസണ്‍ വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, അയര്‍ലാന്‍ഡുമായി ഈ മാസം 26ന് തുടങ്ങാനിരിക്കുന്ന ടി20 പരമ്പരയിലാണ് സഞ്ജു അടുത്തതായി കളിക്കാനിറങ്ങുക. ഇതിനായുള്ള തയ്യാറെടുപ്പുകളും അദ്ദേഹം ആരംഭിച്ചിരിക്കുകയാണ്.

Story first published: Wednesday, June 17, 2026, 22:27 [IST]
Other articles published on Jun 17, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+