ജൂണില്‍ ഐസിസിയുടെ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഈ വര്‍ഷം ആദ്യത്തെ ടി20 20 പരമ്പര കളിക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. വ്യാഴാഴ്ച മൊഹാലിയിലാണ് മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ അങ്കം. പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ടീമിന്റെ രണ്ടും നെടുംതൂണുകളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഒരു വര്‍ഷത്തിലേറെ നീണ്ട ബ്രേക്കിനു ശേഷം ഈ പരമ്പരയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേ നടന്ന അവസാനത്തെ ടി20 പരമ്പരകളിലെ ഏറെക്കുറെ സമാനമായ ടീം തന്നെയാണ് അഫ്ഗാനെതിരേയുമുള്ളത്. രോഹിത്, കോലി എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ ടീമിലെ മറ്റൊരു സര്‍പ്രൈസ് താരം മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ്.

അതേസമയം, ഭാഗ്യം കൊണ്ടു മാത്രം അഫ്ഗാനെതിരേ ഇന്ത്യന്‍ സ്‌ക്വാഡിന്റെ ഭാഗമായ ചില കളിക്കാരുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം. വമ്പനടിക്കാരനായ ബാറ്ററും ഓള്‍റൗണ്ടറുമായ ശിവം ദുബെയാണ് ഈ ലിസ്റ്റിലെ ഒരാള്‍.
കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി നടത്തിയ മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്കു ദുബെയുടെ മടങ്ങിവരവിനു വഴിയൊരുക്കിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു അദ്ദേഹം ടീമിലേക്കു തിരികെ വന്നത്. പക്ഷെ രണ്ടാം വരവില്‍ വളരെ കുറച്ചു അവസരങ്ങള്‍ മാത്രമേ ദുബെയ്ക്കു ലഭിച്ചിട്ടുള്ളൂ.
സ്പിന്നര്‍മാരെ മധ്യ ഓവറുകളില്‍ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിട്ടും ലോവര്‍ ഓര്‍ഡറിലാണ് ഇന്ത്യക്കു വേണ്ടി കളിക്കാന്‍ ദുബെയ്ക്കു അസരം കിട്ടിയത്. ബൗണ്‍സുള്ള ട്രാക്കുകളില്‍ അദ്ദേഹത്തിന്റെ ശൈലി അത്ര ഗുണം ചെയ്യില്ല എന്ന കാരണത്താലാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ ഒരു അവസരം പോലും ലഭിക്കാതിരിക്കാനുള്ള കാരണം. ഇപ്പോള്‍ സ്പിന്‍ ബൗളിങില്‍ ആധിപത്യയുള്ള അഫ്ഗാനെതിരായ പരമ്പരയില്‍ ദുബെ തിരിച്ചെത്തിയിരിക്കുകയാണ്.
പക്ഷെ ടീമില്‍ നിന്നും ഒഴിവാക്കപ്പെടും മുമ്പ് അനുയോജ്യമായ ബാറ്റിങ് പൊസിഷനില്‍ അദ്ദേഹത്തിനു മതിയായ അവസരങ്ങള്‍ഭ ലഭിച്ചിട്ടില്ല. ഇപ്പോള്‍ അഫ്ഗാനെതിരേ ടോപ്പ് ഫോറില്‍ ഇന്ത്യക്കു വ്യത്യസ്ത പ്ലാനാളുള്ളത്.
രോഹിത്തും കോലിയും മടങ്ങിയെത്തിയതിനാല്‍ ദുബെയ്ക്കു കളിക്കാനോ, ഇംപാക്ടുണ്ടാക്കാനോ കാര്യമായ അവസരം ലഭിക്കാനിടയില്ല. ഇവയെല്ലാം നോക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിനു സ്ഥാനം ലഭിച്ചത് ഭാഗ്യം കൊണ്ടാണെന്നു പറയേണ്ടിവരും.
ഫാസ്റ്റ് ബൗര്‍ മുകേഷ് കുമാറാണ് ഭാഗ്യത്താല്‍ ഇന്ത്യന്‍ ടി20 ടീമിലുള്ള രണ്ടാമത്തെയാള്‍. ടി20യില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് അത്ര പ്രതീക്ഷ നല്‍കുന്നതല്ല. 9.28 എന്ന മോശം ഇക്കോണമി റേറ്റില്‍ 10 വിക്കറ്റുകള്‍ മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ.
ചുരുക്കം ചില മല്‍സരങ്ങളില്‍ ഡെത്ത് ഓവറുകളില്‍ മുകേഷ് മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ടി20യില്‍ ഇപ്പോഴും ആശ്രയിക്കാവുന്ന ബൗളറല്ല. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലുള്‍പ്പടുത്താന്‍ മുകേഷ് കാര്യമായൊന്നും ഇനിയും ചെയ്തിട്ടില്ല. അതു മാത്രമല്ല നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പിടിച്ചു നില്‍ക്കാനുള്ള ആയുധങ്ങളും അദ്ദേഹത്തിന്റെ പക്കല്‍ ഇല്ല. പവര്‍പ്ലേയില്‍ മുകേഷ് ഇനിയും ഇന്ത്യയില്‍ ഉപയോഗിക്കപ്പെട്ടിട്ടില്ല. അവിടെ അദ്ദേഹത്തിനു കുടുതല്‍ നന്നായി ബൗള്‍ ചെയ്യാനും കഴിയും.

മൂന്നു ഫാസ്റ്റ് ബൗളര്‍മാരെയാണ് അഫ്ഗാനെതിരേ ഇന്ത്യ ടീമിലെടുത്തിരിക്കുന്നത്. പല കാര്യങ്ങളും തനിക്കെതിരായി വന്നിട്ടും ടീമില്‍ തുടരുന്നയാളാണ് മുകേഷ്. അതുകൊണ്ടു തന്നെ അദ്ദേഹം ടീമില്‍ തുടരുന്നത് ഭാഗ്യം കാരണമാണെന്നതില്‍ സംശയമില്ല.
ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയാണ് ഭാഗ്യം കൊണ്ട് ടീമിലിടം പിടിച്ച മൂന്നാമത്തെയാള്‍. ഇത്തരമൊരു തിരിച്ചുവരവ് അദ്ദേഹം നടത്തുമെന്നു ആരും കരുതിയിരുന്നില്ല, കാരണം 2022 നവംബറില്‍ നടന്ന ടി20 ലോകപ്പ് സെമിക്കു ശേഷം രോഹിത് ഇന്ത്യക്കായി കളിച്ചിട്ടില്ല. സമീപകാലത്തായി ഏകദിനത്തിലും ടെസ്റ്റിലും അദ്ദേഹം ഉജ്ജ്വല ഫോമിലാണെങ്കിലും ടി20യില്‍ ഇതു ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല.
ശുഭ്മന്‍ ഗില്‍- യശസ്വി ജയ്‌സ്വാള്‍ ജോടിക്കു ഓപ്പണിങില്‍ അവസരം നല്‍കുകയായിരുന്നു ഇന്ത്യ ചെയ്യേണ്ടിയിരുന്നത്. പകരം ഫോമിലല്ലാത്ത രോഹിത്തിനെ തിരികെ വിളിച്ചതിലൂടെ ഇന്ത്യ മുന്നിലേക്കല്ല, മറിച്ച് പിറകിലേക്കാണ് ചിന്തിക്കുന്നതെന്നു വ്യക്തം. നിലവിലെ ഫോമും മികച്ച യുവതാരങ്ങുടെ സാന്നിധ്യവും പരിഗണിക്കുമ്പോള്‍ ഭാഗ്യം കൊണ്ടാണ് രോഹിത് തിരിച്ചുവിളിക്കപ്പെട്ടതെന്നു ഉറപ്പിക്കാം.