Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: ധോണി തെറിക്കും! ആ റെക്കോര്‍ഡ് സേഫല്ല, രോഹിത്തിനെ കാത്ത് ചരിത്രനേട്ടം, അറിയാം

അഫ്ഗാനിസ്താനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ചരിത്രനേട്ടമാണ് രോഹിത് ശര്‍മയെ കാത്തിരിക്കുന്നത്. മൂന്നു മല്‍സരങ്ങളുടെ ഈ പരമ്പരയില്‍ അദ്ദേഹം ടീമിനെ നയിക്കുകയാണെങ്കില്‍ അതു എക്കാലത്തെയും വലിയ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഹിറ്റ്മാനെ സഹായിച്ചേക്കും. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ പേരിലുള്ള ഓള്‍ടൈം റെക്കോര്‍ഡാണ് രോഹിത് പഴങ്കഥയാക്കാന്‍ തയ്യാറെടുക്കുന്നത്.

ടി20യില്‍ ഇന്ത്യന്‍ ടീമിനെ ഏറ്റവുമധികം വിജയങ്ങളിലേക്കു നയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ധോണിക്കു സ്വന്തമാണ്. ഇതാണ് രോഹിത് തിരുത്താന്‍ തയ്യാറെടുക്കുന്നത്. 41 ടി20 വിജയങ്ങളാണ് ധോണിയുടെ പേരിലുള്ളത്. 73 മല്‍സങ്ങളിലാണ് അദ്ദേഹം ടീമിനെ നയിച്ചിട്ടുള്ളത്.

ROHIT SHARMA

ഈ റെക്കോര്‍ഡിനൊപ്പമെത്താന്‍ രോഹിത്തിനു വെറും രണ്ടു വിജയങ്ങള്‍ മാത്രം മതി. 50 മല്‍സറങ്ങളില്‍ നിന്നും 39 വിജയങ്ങളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. അഫ്ഗാനെതിരായ മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരിയാല്‍ ധോണിയെ മറികടന്ന് 42 ജയങ്ങളുമായി രോഹിത് പുതിയ കിങായി മാറും.

ഈ ലിസ്റ്റിലെ മൂന്നാമന്‍ മുന്‍ നായകന്‍ വിരാട് കോലിയാണ്. 50 ടി20കളില്‍ നിന്നും 30 വിജയങ്ങളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. കോലിയുടെ അത്ര തന്നെ ടി20കളിലാണ് രോഹിത്തും ടീമിനെ നയിച്ചതെങ്കിലും ഒമ്പതു വിജയങ്ങള്‍ കൂടുതലായി നേടിത്തരാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

ഈ വര്‍ഷം തന്നെ ധോണിയുടെ റെക്കോര്‍ഡ് തിരുത്താന്‍ രോഹിത്തിനു സാധിക്കുമായിരുന്നു. പക്ഷെ ഒരു ടി20യില്‍പ്പോലും അദ്ദേഹം 2023ല്‍ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടില്ല. അഫ്ഗാനിസ്താനെതിരേ രോഹിത് ഇന്ത്യന്‍ ടീമിനെ നയിക്കുമോയെന്ന കാര്യത്തിലും ഇപ്പോഴും വ്യക്തതയില്ല.

പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും ഈ പരമ്പരയില്‍ കളിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. അടുത്ത വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ രോഹിത്തായിരിക്കും ഇന്ത്യയെ നയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ടീമിനെ ഉജ്ജ്വലമായി നയിക്കുകയും ഫൈനല്‍ വരെയെത്തിക്കുകയും ചെയ്ത രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ബിസിസിഐ പൂര്‍ണമായും ഹാപ്പിയാണ്. ഇതേ തുടര്‍ന്നാണ് ടി20 ലോകകപ്പിലും അദ്ദേഹം തന്നെ ക്യാപ്റ്റനാവണമെന്നു ബിസിസിഐ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. പക്ഷെ രോഹിത് ഇതേക്കുറിച്ച് ഔദ്യോഗികമായി ഇനിയും പ്രതികരിച്ചിട്ടില്ല.

MS DHONI

കഴിഞ്ഞ വര്‍ഷം നവംബറിലാണ് അദ്ദേഹം അവസാനമായി ഇന്ത്യയെ ടി20യില്‍ നയിച്ചത്. ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലായിരുന്നു ഇത്. പക്ഷെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു ഇന്ത്യ പത്തു വിക്കറ്റിന്റെ ഏകപക്ഷീയമായ പരാജയമേറ്റു വാങ്ങി പുറത്തായ ശേഷം രോഹിത് ടി20യില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുകയായിരുന്നു. ഏകദിനത്തിലും ടെസ്റ്റിലുമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. രോഹിത് മാത്രമല്ല വിരാട് കോലിയും ടി20 ലോകകപ്പ് സെമിക്കു ശേഷം ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ല.

രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യ ഈ വര്‍ഷം കളിച്ച ഭൂരിഭാഗം ടി20 പരമ്പരകളിലും ഹാര്‍ദിക്കായിരുന്നു ടീമിനെ നയിച്ചത്. അടുത്ത ടി20 ലോകകപ്പിലും അദ്ദേഹം തന്നെയായിരിക്കും ക്യാപ്റ്റനാവുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ രോഹിത്തിനെ ലോകകപ്പില്‍ ക്യാപ്റ്റനാക്കുവാനാണ് ബിസിസിഐയുടെ നീക്കം.

ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേ ഇന്ത്യ അവസാനം കളിച്ച രണ്ടു ടി20 പരമ്പരകളിലും പരിക്കു കാരണം ഹാര്‍ദിക് കളിച്ചിരുന്നില്ല. തുടര്‍ന്നു സൂര്യയാണ് ടീമിനെ നയിച്ചത്. ഓസീസിനെ 4-1നു തകര്‍ത്ത ഇന്ത്യ സൗത്താഫ്രിക്കയെ 1-1നു സമനിലയിലും കുരുക്കിയിരുന്നു.

Story first published: Tuesday, December 26, 2023, 7:09 [IST]
Other articles published on Dec 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+