Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: ഹിറ്റ്മാനല്ല, സിക്സ് മാനാവാന്‍ രോഹിത്! ഒപ്പം ലോക റെക്കോര്‍ഡ്, എങ്ങനെയെന്നറിയാം

ലോക ക്രിക്കറ്റിലെ സിക്‌സര്‍ വീരനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വമ്പന്‍ ലോക റെക്കോര്‍ഡിനു തൊട്ടരികെ. അഫ്ഗാനിസ്താനെതിരേ ഈയാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയില്‍ ഹിറ്റ്മാന്‍ ചരിത്രം കുറിക്കുമോയെന്നു ഉറ്റുനോക്കുകയാണ് ആരാധകര്‍. ഇതിനകം സിക്‌സര്‍ വേട്ടയില്‍ പല റെക്കോര്‍ഡുകളും അദ്ദേഹം തന്റെ പേരില്‍ കുറിച്ചു കഴിഞ്ഞു. ഇനി ടി20യിലെയും സിക്‌സര്‍ കിങെന്ന പദവി തന്റെ വരുതിയിലാക്കാനാണ് ഹിറ്റ്മാന്റെ ശ്രമം.

അന്താരാഷ്ട്ര ടി20യില്‍ 200 സിക്‌സറുകളെന്ന അപൂര്‍വ്വ റെക്കോര്‍ഡിന് അരികിലാണ് രോഹിത്. ലോക ക്രിക്കറ്റില്‍ ഇതുവരെ മറ്റൊരു താരത്തിനും സാധിച്ചിട്ടില്ലാത്ത നേട്ടമാണിത്. 18 സിക്‌സറുകളാണ് ഡബിള്‍ സെഞ്ച്വറി തികയ്ക്കാന്‍ രോഹിത്തിനു ഇനി ആവശ്യം. അഫ്ഗാനിസ്താനുമായുള്ള മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ തന്നെ ഹിറ്റ്മാന്‍ ഇതു നേടിയെടുക്കുമോയെന്നാണ് അറിയാനുള്ളത്.

ROHIT SHARMA

ഈ പരമ്പരയില്‍ സാധിച്ചില്ലെങ്കില്‍ രോഹിത്തിനു പിന്നീട് അടുത്തൊന്നും ഈ നേട്ടം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. കാരണം അഫ്ഗാനെതിരായ ടി20 പരമ്പരയ്ക്കു ശേഷം ഇന്ത്യക്കു പിന്നീട് അടുത്തൊന്നും ടി20 പരമ്പരകളില്ല. കാരണം അഫ്ഗാനുമായുള്ള പരമ്പരയ്ക്കു ശേഷം ഇന്ത്യയുടെ അടുത്ത ടി20 മല്‍സരം ജൂണിലാണ്. വെസ്റ്റ് ഇന്‍ഡീസ്- അമേരിക്ക എന്നീവിടങ്ങളിലായി നടക്കുന്ന ഐസിസി ടി20 ലോകകപ്പിലാണ് ഇന്ത്യ കളിക്കുക.

ദേശീയ ടീമിനായി രോഹിത് 148 ടി20 മല്‍സരങ്ങളിലാണ് ഇതിനകം കളിച്ചിരിക്കുന്നത്. ഇവയില്‍ 140 ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത അദ്ദേഹത്തിന്റെ സമ്പാദ്യം 182 സിക്‌സറുകളാണ്. 30.82 ശരാശരിയില്‍ 139.25 സ്‌ട്രൈക്ക് റേറ്റോടെ രോഹിത് 3853 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.

നാലു സെഞ്ച്വറികളും 29 ഫിഫ്റ്റികളും ഇതിലുപ്പെടും. കഴിഞ്ഞ വര്‍ഷം സിക്‌സര്‍ വേട്ടയില്‍ പല റെക്കോര്‍ഡുകളും അദ്ദേഹം സ്വന്തമാക്കിയിരുന്നു. നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലും രോഹിത് സിക്‌സറുകള്‍ വാരിക്കൂട്ടി.

നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയ താരമെന്ന ലോക റെക്കോര്‍ഡ് രോഹിത്തിനാണ്. നേരത്തേ തലപ്പത്തുണ്ടായിരുന്നത് യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലായിരുന്നു.

ROHIT SHARMA

അദ്ദേഹത്തെ തകര്‍ത്താണ് രോഹിത് ഇപ്പോള്‍ പുതിയ റെക്കോര്‍ഡിന്റെ അവകാശിയായത്. മൂന്നു ഫോര്‍മാറ്റുകളിലുമായി 582 സിക്‌സറുകളാണ് രോഹിത്തിന്റെ പേരിലുള്ളത്. ടി20യിലെ 182 സിക്‌സറുകള്‍ കൂടാതെ ഏകദിനത്തില്‍ 323ഉം ടെസ്റ്റില്‍ 77ഉം സിക്‌സറുകള്‍ ഹിറ്റ്മാന്‍ വാരിക്കൂട്ടി.

കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ രോഹിത് സിക്‌സര്‍ മഴ പെയ്യിച്ചിരുന്നു. 11 മല്‍സരങ്ങളില്‍ നിന്നും 31 സിക്‌സറുകളാണ് അദ്ദേഹം അടിച്ചെടുത്തത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ചതും രോഹിത് തന്നെയായിരുന്നു. മറ്റാരും അദ്ദേഹത്തിന്റെ അരികില്‍ പോലുമെത്തിയില്ല. ടൂര്‍ണമെന്റില്‍ 25ന് മുകളില്‍ സിക്‌സറുകളടിച്ച ഏക താരവും രോഹിത് തന്നെയായിരുന്നു.

അതേസമയം, വലിയൊരു ഇടവേളയ്ക്കു ശേഷം ടി20യില്‍ ഇന്ത്യന്‍ ടി20 ടീമിലേക്കുള്ള രോഹിത്തിന്റെ മടങ്ങിവരവ് കൂടിയാണ് അഫ്ഗാനിസ്താനെതിരായ പരമ്പര. 2022 നവംബറില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയ ശേഷം രോഹിത് ടി20 ഫോര്‍മാറ്റില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ അഫ്ഗാനെതിരേ തികച്ചും അപ്രതീക്ഷിതമായി അദ്ദേഹം ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടിരിക്കുകയാണ്.

Story first published: Monday, January 8, 2024, 17:47 [IST]
Other articles published on Jan 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+