For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AFG: രോഹിത് വൈറ്റ് വാഷ് സ്‌പെഷ്യലിസ്റ്റോ? ഏഴയലത്ത് ആരുമില്ല! ധോണി ഇനി തനിച്ച് വിലസില്ല

ബെംഗളൂരു: ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ഏറ്റവും ബെസ്റ്റ് താന്‍ തന്നെയാണെന്നു കാണിച്ചു തന്നിരിക്കുകയാണ് രോഹിത് ശര്‍മ. അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പര 3-0നു തൂത്തുവാരിയാണ് ഒരു വര്‍ഷത്തിലേറെ നീണ്ട ബ്രേക്കിനു ശേഷം ഈ ഫോര്‍മാറ്റിലേക്കുള്ള മടങ്ങിവരവ് അദ്ദേഹം ആഘോഷിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഡബിള്‍ സൂപ്പര്‍ ഓവറിനൊടുവിലായിരുന്നു ഇന്ത്യയുടെ നാടകീയ വിജയം.

ഇതോടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ പേരിലുള്ള വമ്പന്‍ റെക്കോര്‍ഡിനൊപ്പവും രോഹിത് എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം വിജയങ്ങളെന്ന റെക്കോര്‍ഡിലാണ് ഹിറ്റ്മാനും പങ്കാളിയായത്. 42 വിജയങ്ങളാണ് ധോണി ഇന്ത്യക്കു ഈ ഫോര്‍മാറ്റില്‍ നേടിത്തന്നത്. അഫ്ഗാനെതിരായ മൂന്നാം ടി20യിലെ വിജയത്തോടെ രോഹിത്തും തന്റെ വിജയ റെക്കോര്‍ഡ് 42ല്‍ എത്തിച്ചിരിക്കുകയാണ്.

ROHIT SHARMA

അഫ്ഗാനിസ്താനെ തൂത്തുവാരിയതോടെ ഇന്ത്യയുടെ മറ്റൊരു ക്യാപ്റ്റനുമില്ലാത്ത അപൂര്‍വ്വ റെക്കോര്‍ഡില്‍ രോഹിത് തന്റെ ഒന്നാംസ്ഥാനം ഒന്നൂകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തു. മൂന്നോ, അതില്‍ അധികമോ മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഏറ്റവുമധികം തൂത്തുവാരല്‍ നടത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹിറ്റ്മാനാണ്. മറ്റാരും അദ്ദേഹത്തിന്റെ ഏഴയലത്തു പോലുമില്ല. ആറാമത്തെ തൂത്തുവാരലാണ് അഫ്ഗാനിസ്താനെതിരേ രോഹിത് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

രോഹിത്തിനെക്കൂടാതെ ടി20യില്‍ മറ്റു തൂത്തുവാരലുകള്‍ നടത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ എംഎസ് ധോണിയും മുന്‍ നായകന്‍ വിരാട് കോലിയുമാണ്. കോലി രണ്ടു പരമ്പരകളില്‍ സമ്പൂര്‍ണ വിജയം നേടിയപ്പോള്‍ ധോണിക്കു ഒന്നില്‍ മാത്രമേ ഇതിനായിട്ടുള്ളൂ. 2016ല്‍ ഓസ്‌ട്രേലിയയെയാണ് ധോണിക്കു കീഴില്‍ ഇന്ത്യ മുക്കിയത്. കോലിക്കു കീഴില്‍ വെസ്റ്റ് ഇന്‍ഡീസ് (2019), ന്യൂസിലാന്‍ഡ് (2020) എന്നിവര്‍ക്കെതിരേയായിരുന്നു ഏകപക്ഷീയ വിജയം.

2017ല്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു രോഹിത്തിന്റെ ആദ്യത്തെ തൂത്തുവാരല്‍. 2018ല്‍ വെസ്റ്റ് ഇന്‍ഡീനെ തൂത്തുവാരിയ ഇന്ത്യ 2021ല്‍ കരുത്തരായ ന്യൂസിലാന്‍ഡിനെതിരേയുള്ള പരമ്പരയിലും സമ്പൂര്‍ണ വിജയം നേടി. 2022ല്‍ ശ്രീലങ്കയെ തൂത്തുവാരിയ ശേഷമുള്ള ആദ്യത്തെ സമ്പൂര്‍ണ വിജയമാണ് അഫ്ഗാനിസ്താനെതിരേ രോഹിത്തിനു കീഴില്‍ ടീം കൈക്കലാക്കിയത്. കഴിഞ്ഞ വര്‍ഷം ഒരു ടി20യില്‍ പോലും അദ്ദേഹം കളിച്ചിരുന്നില്ല. 2022ലെ ടി20 ലോകകപ്പിനു ശേഷം ഈ ഫോര്‍മാറ്റില്‍ നിന്നും വിട്ടുനിന്ന രോഹിത് അഫ്ഗാനെതിരേയാണ് തിരിച്ചുവരവ് നടത്തിയത്.

INDIAN TEAM

കഴിഞ്ഞ മല്‍സരത്തില്‍ രണ്ടു സൂപ്പര്‍ ഓവറുകള്‍ക്കൊടുവില്‍ അഫ്ഗാനിസ്താനെ ഇന്ത്യ മറികടന്നപ്പോള്‍ രോഹിത്തായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്. നിശ്ചിത 20 ഓവറില്‍ അപരാജിത സെഞ്ച്വറിയോടെ (120*) മിന്നിച്ച അദ്ദേഹം പിന്നീട് സൂപ്പര്‍ ഓവറുകളിലും തീപ്പൊരി ബാറ്റിങ് കാഴ്ചവച്ചു. ടി20യില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി മാച്ചായ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ ലിസ്റ്റില്‍ രോഹിത് തന്റെ ഒന്നാംസ്ഥാനം ഒരിക്കല്‍ക്കൂടി ഭദ്രമാക്കുകയും ചെയ്തു. ആറാം തവണയാണ് ഹിറ്റ്മാന്‍ കളിയിലെ താരമായി മറിയത്.

മൂന്നു തവണ പ്ലെയര്‍ ഓഫ് ദി മാച്ചായ മുന്‍ നായകന്‍ വിരാട് കോലിയാണ് രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. രണ്ടു തവണ കളിയിലെ ഹീറോയായ 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവ് മൂന്നാമതുമുണ്ട്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും ഓരോ തവണ വീതവും കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

Story first published: Thursday, January 18, 2024, 9:35 [IST]
Other articles published on Jan 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+