For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AFG: ഹാര്‍ദിക് 'വില്ലന്‍', നാണംകെട്ടത് രോഹിത്തും മുംബൈയും! ചരിത്രത്തില്‍ ഇതാദ്യം

നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ടി20 ഫോര്‍മാറ്റില്‍ ടീം ഇന്ത്യയെ വീണ്ടും നയിക്കാനൊരുങ്ങുകയാണ് വെറ്ററന്‍ ഓപ്പണറും ഇതിഹാസ താരവുമായ രോഹിത് ശര്‍മ. അഫ്ഗാനിസ്താനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലൂടെയാണ് നായകനായുള്ള ഹിറ്റ്മാന്റെ തിരിച്ചുവരവ്. ആരാധകരെ സംബന്ധിച്ച് ഇതു ഏറെ ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമാണെങ്കിലും ഒരു മോശം റെക്കോര്‍ഡ് രോഹിത്തിനെയും അദ്ദേഹത്തിന്റെ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിനെയും തേടിയെത്തിയിരിക്കുകയാണ്. എങ്ങനയെന്നറിയാം.

ഐപിഎല്ലില്‍ ഒരു ടീമിന്റെയും ക്യാപ്റ്റനല്ലാത്ത ഇന്ത്യയുടെ ആദ്യത്തെ മുഴുവന്‍ സമയ നായകനെന്ന മോശം റെക്കോര്‍ഡാണ് രോഹിത്തിനെ തേടിയെത്തിയത്. ഇന്ത്യയുടെ മുഴുവന്‍ സമയ ക്യാപ്റ്റനായ താരത്തെ വെറുമൊരു ടീമംഗം മാത്രമായി ഒതുക്കിയ ഫ്രാഞ്ചൈസിയെന്ന നാണക്കേട് മുംബൈ ഇന്ത്യന്‍സിനും പേറേണ്ടി വന്നിരിക്കുകയാണ്.

ROHIT SHARMA

ഐപിഎല്ലിന്റെ 16 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയുടെ ഒരു ഫുള്‍ ടൈം ക്യാപ്റ്റന് ഐപിഎല്ലില്‍ ഇത്തരമൊരു അവഗണന നേരിടേണ്ടി വന്നത്. അടുത്തിടെയായിരുന്നു മുംബൈയുടെ നായകസ്ഥാനത്തു നിന്നും രോഹിത് നീക്കം ചെയ്യപ്പെട്ടത്. മുംബൈ ടീം മാനേജ്‌മെന്‍റിന്‍റെ ഈ തീരുമാനം എല്ലാവര്‍ക്കും വലിയ സര്‍പ്രൈസ് തന്നെയായിരുന്നു.

രോഹിത്തിനു പകരം ട്രേഡ് വിന്‍ഡോയില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും തിരികെ വാങ്ങിയ ഹാര്‍ദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനായി മുംബൈ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരേ വലിയ ആരാധക രോഷമാണുയര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ മുംബൈ ടീമിനെയും ഹാര്‍ദിക്കിനെയുമെല്ലാം പൊങ്കാലയിട്ടു.

രോഹിത്തിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് നിരവധി ആരാധകര്‍ ടീം ജഴ്‌സി അഗ്നിക്കിരയാക്കിയും സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തുമെല്ലാം പ്രതിഷേധിച്ചിരുന്നു. മണിക്കൂറുള്‍ക്കിടെ ഒരു മില്ല്യണിലധികം ഫോളോവേഴ്‌സിനെയാണ് മുംബൈയ്ക്കു നഷ്ടമായത്.

ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയ തീരുമാനത്തില്‍ മുംബൈ ടീമിനകത്തും അസ്വാരസ്യങ്ങളുണ്ടായിരുന്നതായാണ് വിവരം. സൂര്യകുമാര്‍ യാദവുള്‍പ്പെടെയുള്ളവര്‍ രോഹിത്തിനെ പിന്തുണച്ചു രംഗത്തു വരികയും ചെയ്തിരുന്നു. ടി20 ഫോര്‍മാറ്റില്‍ ഇനിയൊരിക്കലും രോഹിത് ദേശീയ ടീമിനെ നയിക്കില്ലെന്നും അടുത്ത ടി20 ലോകകപ്പിലടക്കം ഹാര്‍ദിക്കായിരിക്കും ഇന്ത്യന്‍ ക്യാപ്റ്റനാവുകയെന്നുമുള്ള കണക്കുകൂട്ടലിലായിരുന്നു മുംബൈ ഇന്ത്യന്‍സ്.

പക്ഷെ അപ്രതീക്ഷിത ട്വിസ്റ്റാണ് സംഭവിച്ചിരിക്കുന്നത്. ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്നു കരുതപ്പെട്ട രോഹിത് അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ നായകനായി തിരികെ വന്നിരിക്കുകയാണ്. പരിക്കേറ്റു വിശ്രമിക്കുന്ന ഹാര്‍ദിക് ടീമില്‍പ്പോലും ഇടം നേടിയിട്ടുമില്ല.

ROHIT- HARDIK

അഫ്ഗാനിസ്താനുമായുള്ള പരമ്പരയില്‍ മാത്രമല്ല ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലും രോഹിത്തായിരിക്കും ഇന്ത്യയെ നയിക്കുകയെന്നു ഉറപ്പായിരിക്കുകയാണ്. ഇതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് അഫ്ഗാനെതിരേ അദ്ദേഹത്തിനു ക്യാപ്റ്റന്‍സി നല്‍കിയിരിക്കുന്നത്. ഇതോടെ ലോകകപ്പിലടക്കം ടീമിനെ നയിക്കാമെന്നു സ്വപ്‌നം കണ്ട ഹാര്‍ദിക്കിനു രോഹിത്തിന്റെ കീഴിലും കളിക്കേണ്ടതായി വരും.

ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് ടി20 ഫോര്‍മാറ്റില്‍ രോഹിത് ദേശീയ ടീമില്‍ മടങ്ങിയെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അവസാന മല്‍സരം 2022 ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലായിരുന്നു.

പക്ഷെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ ദയനീയ തോല്‍വിയേറ്റു വാങ്ങി ഇന്ത്യ പുറത്താവുകയായിരുന്നു. അന്നത്തെ പരാജയത്തിനു ശേഷം രോഹിത്തും ടീമംഗവും മുന്‍ നായകനുമായ വിരാട് കോലിയും ടി20യില്‍ നിന്നും അനിശ്ചിതമായി മാറി നില്‍ക്കുകയായിരുന്നു. രോഹിത്തിനൊപ്പം കോലിയും അഫ്ഗാനെതിരായ പരമ്പരയിലൂടെ ടീമിലേക്കു മടങ്ങിയെത്തിയിട്ടുണ്ട്.

Story first published: Wednesday, January 10, 2024, 10:31 [IST]
Other articles published on Jan 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+